Featured Lifestyle

15 വര്‍ഷത്തിന് ശേഷം വീട്ടില്‍ കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്നു ; അത് അവസാന കൂടിക്കാഴ്ചയായി

15 വര്‍ഷത്തിന് ശേഷം കുടുംബാംഗങ്ങള്‍ ഈദിന് ഒത്തുചേരാന്‍ വേണ്ടിയായിരുന്നു ജാവേദ് ബ്രിട്ടനില്‍ നിന്നും ഇന്ത്യയില്‍ എത്തിയത്. എന്നാല്‍ ആ ഒത്തുചേരല്‍ അവസാനത്തേതായിരുന്നു. 37 കാരനായ ജാവേദ്, ഭാര്യ മറിയം, അവരുടെ അഞ്ച് വയസ്സുള്ള മകന്‍, നാല് വയസ്സുള്ള മകള്‍ എന്നിവരും അഹമ്മദാബാദില്‍ വിമാനദുരന്തത്തില്‍ മരണപ്പെട്ടുപോയ 242 പേരില്‍ ഉണ്ടായിരുന്നു. അമ്മയോടൊപ്പം ഈദുല്‍ അദ്ഹ ആഘോഷിക്കാന്‍ നാല് സഹോദരങ്ങളും കുടുംബസമേതം അഹമ്മദാബാദില്‍ ഒത്തുകൂടിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കുടുംബം ഒത്തുചേര്‍ന്നത്. എന്നാല്‍ ഒരാഴ്ച തികയും മുമ്പേ ജാവേദ് വിടപറഞ്ഞു. വ്യാഴാഴ്ച Read More…

Featured Myth and Reality

പതിമൂന്നാം തീയതി വെള്ളിയാഴ്ച ദിവസം നിർഭാഗ്യകരമോ? വിശ്വാസത്തിന് പിന്നിലെ കാരണം

ഇന്നലെ വെള്ളിയാഴ്ചയായിരുന്നു. അതും പതിമൂന്നാം തീയതി! ലോകമെമ്പാടുമുള്ള ധാരാളം ആളുകൾക്ക് ഈ ദിന- തീയതി സംയോജനത്തെ ഭയമാണ്. എന്നാൽ ഈ അന്ധവിശ്വാസം എന്തുകൊണ്ടാണ് ഉണ്ടായതെന്ന് പലർക്കും അറിയില്ല. പതിമൂന്നാം തീയതിയും വെള്ളിയാഴ്ചയും ദൗർഭാഗ്യം കൊണ്ടുവരുന്ന ഒരു ചരിത്രമുള്ളതിനാലാണ് പാശ്ചാത്യ സംസ്കാരത്തിൽ ഇത് വളരെക്കാലമായി ഈ വിശ്വാസം നിലനിൽക്കുന്നത് . വെള്ളിയാഴ്ച ദൗർഭാഗ്യം ആഴ്ചയിലെ ഏറ്റവും നിർഭാഗ്യകരമായ ദിവസമായി വെള്ളിയാഴ്ചയെ കണക്കാക്കുന്നു. ക്രിസ്ത്യൻ വിശുദ്ധ ഗ്രന്ഥമായ ബൈബിളിൽ ഈ ദിവസം മോശം കാര്യങ്ങൾ സംഭവിക്കുന്ന കഥകളുണ്ട്. ഉദാഹരണത്തിന്, മഹാപ്രളയം Read More…

Health

അടുക്കളജോലിക്കിടയില്‍ പൊള്ളലേറ്റാല്‍ ! നിസാരമായി കാണരുത്, പരിചരണം എങ്ങനെ ?

അടുക്കളജോലിക്കിടയില്‍ പൊള്ളലേല്‍ക്കുന്നത് സാധാരണയാണ്. എന്നാല്‍ വലിയ പൊള്ളലുകളെ നിസാരമായി കാണരുത്. കൃത്യ സമയത്ത് ചികിത്സ തേടേണ്ടത് വളരെ അത്യാവശ്യമാണ്. പൊള്ളലേറ്റാല്‍ നീറ്റലും വേദനയും കുറയ്ക്കാനായി പൊള്ളലേറ്റ ഭാഗം ശുദ്ധജലം കൊണ്ട് നന്നായി കഴുകണം. വെള്ളം തുടര്‍ച്ചയായി ഒഴിക്കുന്നതാണ് ഏറ്റവും നല്ലത്. പൊള്ളലേറ്റ ഭാഗത്ത് പറ്റിപ്പിടിച്ചിരിക്കുന്ന തുണിയുടെയും മറ്റും അവശിഷ്ടങ്ങള്‍ ഇളക്കി മാറ്റരുത്. മഷിയോ എണ്ണയോ ഒന്നും പുരട്ടുകയുമരുത്. കുമിളകള്‍ ഉണ്ടായാല്‍ പൊട്ടിച്ചു കളയേണ്ട കാര്യമില്ല. പൊള്ളലുണ്ടായ ഭാഗത്ത് ആന്റി സെപ്റ്റിക് ലേപനങ്ങള്‍ പുരട്ടാവുന്നതാണ്. പൊള്ളലുകള്‍ നിസാരമായി തള്ളാതെ Read More…

Featured Lifestyle

വിശ്വാസിനു ഭാഗ്യമായി; സീറ്റ് 11 എ, വെറുക്കപ്പെട്ട സീറ്റില്‍നിന്ന് ഏറ്റവും ആഗ്രഹിക്കപ്പെട്ട സീറ്റായി

സാധാരണ യാത്രക്കാര്‍ക്കു താല്‍പര്യമില്ലാത്ത സീറ്റാണു ബോയിങ് 787-8 ഡ്രീം ലൈനറിലെ സീറ്റ് 11എ. ആ സീറ്റാണു വിശ്വാസ് കുമാറിനു ഭാഗ്യമായത്. ലണ്ടനിലേക്ക് പുറപ്പെട്ട് സെക്കന്റുകൾക്കുള്ളിൽ തകർന്ന് തീഗോളമായി മാറിയ വിമാനത്തിലെ യാത്രക്കാരിൽ ഒരാൾ മാത്രമാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്. 11എ സീറ്റ് ഇക്കോണമി ക്ലാസിന്റെ ആദ്യ നിരയിലാണ് സ്ഥിതി ചെയ്യുന്നത്, ബിസിനസ് ക്യാബിന്റെ നേരിട്ട് പിന്നിലും ഇടത് വശത്തുള്ള എമര്‍ജന്‍സി എക്‌സിറ്റിനോട് അടുത്തുമാണ്. വിമാനം നിലത്ത് ഇടിച്ചപ്പോള്‍, 11എ ഉള്‍പ്പെടെ മുന്നിലെ ഇടത് ഭാഗം ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഗ്രൗണ്ട് Read More…

Crime Featured

തന്നെ കുടുക്കിയതിൽ മരുമകൾക്ക് പങ്കുണ്ടോയെന്ന് സംശയമെന്ന് ഷീല; ‘ലിവിയയെ അറസ്റ്റ് ചെയ്തതിൽ സന്തോഷം’

ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ബന്ധു ലിവിയ ജോസ് കസ്റ്റഡിയില്‍.ദുബായിയില്‍നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയപ്പോഴാണ് ലിവിയ ജോസ് പിടിയിലായത്. കേസിൽ മരുമകളുടെ സഹോദരി ലിവിയയെ അറസ്റ്റ് ചെയ്തതിൽ സന്തോഷമുണ്ടെന്ന് ഷീല സണ്ണി പ്രതികരിച്ചു. ലിവിയക്കും നാരായണദാസിനും മാത്രമല്ല, മരുമകൾക്കും സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും ഷീല പറഞ്ഞു. സ്‌കൂട്ടറില്‍നിന്ന് ലഹരി കണ്ടെത്തുന്നതിന്റെ തലേദിവസം ലിവിയ വീട്ടിൽ ഉണ്ടായിരുന്നു. സംഭവം നടക്കുമ്പോൾ മകന്റെ വിവാഹം നടന്ന് ഒരു വർഷവും രണ്ട് മാസവുമേ ആയിട്ടുള്ളൂ. Read More…

Featured Lifestyle

എയര്‍ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടത്തെക്കുറിച്ച് ജ്യോതിഷിയുടെ ‘പ്രവചനം’, വിമര്‍ശനം

ഇന്ത്യന്‍ ജനത കണ്ട ഏറ്റവും വലിയ വിമാനദുരന്തം രാജ്യത്തെ നടുക്കുകയാണ്. ഇതിനിടയില്‍ വിമാനാപകടത്തെക്കുറിച്ച് നേരത്തേ നടത്തിയ ജ്യോതിഷം അടിസ്ഥാനപ്പെടുത്തിയുള്ള പ്രവചനത്തെ എടുത്തുയര്‍ത്തി ജ്യോതിഷിയുടെ പോസ്റ്റ്. വിമാനാപകടം നടക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ ജൂണ്‍ 5 മുതലുള്ള ജ്യോതിഷിയുടെ പോസ്റ്റ് വൈറലാകുന്നു. വ്യോമയാന വിപുലീകരണത്തെക്കുറിച്ചും വ്യവസായത്തിലെ ‘നാശത്തിന്’ സാധ്യതയുള്ള പ്രവചനങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്ന പോസ്റ്റാണ് വൈറലായത്. ഒരു ജ്യോതിഷ പ്രാക്ടീഷണറായി തിരിച്ചറിയുന്ന ശര്‍മ്മിഷ്ഠ, തകര്‍ച്ചയില്‍ ഖേദം പ്രകടിപ്പിക്കാന്‍ വ്യാഴാഴ്ച എക്‌സിലേക്ക് എടുത്തു. ”ഇന്ന് അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ അപകടത്തില്‍ ഞങ്ങള്‍ക്ക് Read More…

Lifestyle

ഭാര്യയുടെ ചിതാഭസ്മമൊഴുക്കാന്‍ ഇന്ത്യയില്‍ എത്തി; മടങ്ങുമ്പോള്‍ വിമാനാപകടത്തില്‍ മരിച്ചു

ഭാര്യയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ ഇന്ത്യയില്‍ എത്തിയ ഭര്‍ത്താവ് മടങ്ങുമ്പോള്‍ വിമാനാപകടത്തിന് ഇരയായി. ലണ്ടനില്‍ കുടുംബമായി താമസിക്കുന്ന അര്‍ജുന്‍ പട്ടോളിയ വ്യാഴാഴ്ച അഹമ്മദാബാദില്‍ തകര്‍ന്ന വിമാന ദുരന്തത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ഭാര്യയുടെ അവസാന ആഗ്രഹം പൂര്‍ത്തിയാക്കി ലണ്ടനിലെ പെണ്‍മക്കളുടെ അരികിലേക്ക് മടങ്ങുമ്പോഴാണ് വിമാനാപകടം ഉണ്ടായി അര്‍ജുന്‍ മരണമടഞ്ഞത്്. ഒരാഴ്ച മുമ്പാണ് മരണമടഞ്ഞ ഭാര്യ ഭാരതിബെന്നിന്റെ അന്തിമ ആഗ്രഹം നിറവേറ്റുന്നതിനായിട്ടാണ് പടോളിയ ഗുജറാത്തിലെ അമ്രേലി ജില്ലയിലേക്ക് വന്നത്. ചിതാഭസ്മം ജന്മഗ്രാമത്തില്‍ നിമജ്ജനം ചെയ്യണമെന്നായിരുന്നു ഭാര്യയുടെ അവസാന അഭ്യര്‍ത്ഥന, പട്ടോളിയ ഭക്തിയോടെ ബഹുമാനിക്കുകയും Read More…

Lifestyle

ഡോക്ടര്‍ ദമ്പതികളും അവരുടെ 3 പിഞ്ചു കുട്ടികളും ; വിമാനത്തിലെ സെല്‍ഫി അവസാനത്തെ പുഞ്ചിരിയായി

ഉദയ്പൂരിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടറായ കോമി വ്യാസ് ജോലി ഉപേക്ഷിച്ച് ഭര്‍ത്താവ് ഡോ പ്രതീക് ജോഷിയുടെ മൂന്ന് കുട്ടികളുമായി ലണ്ടനില്‍ ചേരാന്‍ പോവുകയായിരുന്നു. ഈ സന്തോഷത്തിലായിരുന്നു വിമാനത്തിലിരുന്ന് അവര്‍ സെല്‍ഫി വീഡിയോ എടുത്തതും. ഇവരുടെ സെല്‍ഫി വിമാനത്തിലുണ്ടായിരുന്ന 242 പേര്‍ക്ക് സംഭവിച്ച ദുരന്തത്തിന്റെ ഓര്‍മ്മപ്പെടുത്തലായി. അപകടത്തില്‍ തകര്‍ന്നുപോയ ഫോണില്‍ ഇവര്‍ എടുത്ത സെല്‍ഫി എന്നന്നേക്കും നിലനില്‍ക്കും. സെല്‍ഫി പകര്‍ത്തിയ ഫോണ്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ എവിടെയോ ഉണ്ട്. രാജസ്ഥാനില്‍ നിന്നുള്ള കുടുംബത്തിന്റെ ഫോണ്‍ ഇനി ഒരിക്കലും കണ്ടെത്താനായില്ലെങ്കില്‍പോലും Read More…

Lifestyle

ഒരു തവണതന്നെ വലിയ കാര്യം; അപ്പോള്‍ 31 തവണ എവറസ്റ്റ് കീഴടക്കിയാലോ…!! റെക്കോര്‍ഡ്

എവറസ്റ്റിന് മുകളില്‍ കയറുക എന്നത് പര്‍വ്വതാരോഹകരെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്നായിട്ടാണ് പരിഗണിക്കപ്പെടുന്നത്. അപ്പോള്‍ 31 തവണ എവറസ്റ്റിനെ കീഴടക്കിയ കാമി റീത്തയ്ക്ക് ഇനിയെന്താവും ലക്ഷ്യമായിട്ടുണ്ടാകുക. പ്രശസ്ത ഷെര്‍പ്പ ഗൈഡ് കാമി റീത്തയാണ് എവറസ്റ്റ് കൊടുമുടി മുപ്പത്തൊന്നാം തവണയും കീഴടക്കിയത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വതത്തിന്റെ മുകളിലേക്ക് ഏറ്റവും കൂടുതല്‍ കയറുന്ന തന്റെ സ്വന്തം റെക്കോര്‍ഡ് തകര്‍ത്തു. കഴിഞ്ഞ വര്‍ഷം അദ്ദേഹം രണ്ട് വിജയകരമായ കയറ്റങ്ങള്‍ നടത്തി. മെയ് മാസം കൊടുമുടിയിലേക്ക് കയറാന്‍ വീണ്ടും Read More…