തിരുവനന്തപുരം പനച്ചമൂടില്‍ യുവതിയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ പിടിയിലായ വിനോദിന്റെ കുടുക്കിയത് ഭാര്യാമാതാവിനുണ്ടായ സംശയം. വീടിനു സമീപം രക്‌തക്കറ കണ്ട വിവരം പള്ളിവികാരിയെ അറിയിച്ചതും തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചതുമാണ് കേസില്‍ നിര്‍ണായകമായത്. തുടര്‍ന്ന് പോലീസ് എത്തുമ്പോള്‍ മുറിയിലെ രക്‌തക്കറ കഴുകിക്കളയുന്ന വിനോദിനേയും സഹോദരന്‍ സന്തോഷിനേയുമാണ് കണ്ടത്. തുടര്‍ന്ന് ഇരുവരേയും കസ്‌റ്റഡിയില്‍ എടുക്കുകയായിരുന്നു. വിനോദ് ലഹരിക്ക് അടിമയാണെന്ന് വിവരമുണ്ട്. പരാതി കൊടുത്തത് മുതല്‍ പ്രിയംവദയെ അന്വേഷിക്കാന്‍ കൂടെ കൂടി പ്രതിയുമുണ്ടായിരുന്നു. മൃതദേഹം കുഴിച്ചിട്ടതിന് തൊട്ടടുത്തുള്ള മരത്തിന് മുകളില്‍ Read More…
Author: ashtagon
കാനഡവിസ വാഗ്‌ദാനം ചെയ്‌ത് ദമ്പതിമാരില്‍നിന്ന് 10 ലക്ഷം രൂപ തട്ടിച്ചു: പ്രതി അറസ്‌റ്റില്‍
അങ്കമാലി: കാനഡയിലേക്കു തൊഴില്‍വിസ വാഗ്‌ദാനം ചെയ്‌ത് പുത്തന്‍കുരിശ് സ്വദേശികളായ ദമ്പതിമാരില്‍നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്‌റ്റില്‍. തൃപ്പൂണിത്തുറ സ്വദേശിനി കീര്‍ത്തന (35) ആണ് അറസ്‌റ്റിലായത്. കീര്‍ത്തനയുടെ ബന്ധു തൃശൂര്‍ സ്വദേശി പ്രതാപും (45) കേസില്‍ പ്രതിയാണ്. ദമ്പതിമാരായ ബേസിലും വീണാ വര്‍ഗീസുമാണ് തട്ടിപ്പിന് ഇരയായത്. 2023-ല്‍ ആണ് സംഭവം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലിക്കാരിയായ വീണയുടെ സഹപ്രവര്‍ത്തകയായിരുന്നു കീര്‍ത്തന. കനേഡിയന്‍വിസ തരപ്പെടുത്താന്‍ 12 ലക്ഷമാണ് ആവശ്യപ്പെട്ടത്. ഡല്‍ഹിയില്‍ നോര്‍ക്കയിലെ ഉദ്യോഗസ്‌ഥനാണെന്നാണ് പ്രതാപ് പരിചയപ്പെടുത്തിയത്. Read More…
കഴുത്തിലെ കറുപ്പകറ്റാം, വീട്ടില്‍ ചെയ്യാം ചില പൊടിക്കൈകള്‍
കഴുത്തിലെ കറുപ്പ് പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്നമാണ്. അനാരോഗ്യകരമായ ജീവിതശൈലികള്‍, കഠിനമായ വെയില്‍, ചര്‍മരോഗങ്ങള്‍ എന്നിവയെല്ലാം കഴുത്തിലെ കറുപ്പിന് കാരണമാകാം. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കഴുത്തിലെ കറുപ്പും ചുളിവുകളും മാറ്റി തിളക്കം വര്‍ദ്ധിപ്പിക്കാം. ചര്‍മ്മ പരിചരണം ഫേസ് പാക്ക് പോലെ കഴുത്തിലെ സ്‌കിന്നിനും പാക്കുകള്‍ ഇടുന്നത് നല്ലതാണ്. പ്രത്യേകിച്ചും ഫ്രൂട്ട് പാക്കുകള്‍. കഴുത്തില്‍ പാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഫ്രൂട്ട് പാക്കുകള്‍ ഒഴികെയുള്ളവയാണെങ്കില്‍ അത് ഉണങ്ങാന്‍ അനുവദിക്കരുത്. കൂടുതല്‍ സമയമിരുന്നാല്‍ പൊള്ളാനിടയുണ്ട്.കഴുത്തിലെ ചര്‍മ്മം തിളക്കമുള്ളതാക്കാന്‍ സ്‌ക്രബും ഉപയോഗിക്കാം. ആല്‍മണ്ടും Read More…
പ്രമേഹം വരുതിയിലാക്കാന്‍ പ്രകൃതിജീവനം
ആധുനിക ജീവിതശൈലിയാണ് പ്രമേഹരോഗികളുടെ എണ്ണം വര്‍ധിക്കാനുള്ള പ്രധാന കാരണം. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന വിഷാംശങ്ങളുടെ തോത് ക്രമാതീതമായി വര്‍ധിക്കുകയും വിഷസങ്കലം എന്ന അവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഇപ്രകാരം വിഷസങ്കലനത്തിന്റെ തോത് ഉയരുമ്പോള്‍ ദുഷിച്ച രക്തം എല്ലാ അവയവങ്ങളിലും എത്തും. ഏത് അവയവമാണോ കരുത്ത് കുറഞ്ഞിരിക്കുന്നത് അവയെ ഈ അവസ്ഥ ബാധിക്കുന്നു. പാന്‍ക്രിയാസിന്റെ (ആഗ്നേയഗ്രന്ഥി) പ്രവര്‍ത്തനത്തെ ബാധിക്കുമ്പോള്‍ പ്രമേഹം പ്രത്യക്ഷപ്പെടുന്നു. അമിത ഭക്ഷണം, പലതവണകളായുള്ള ഭക്ഷണരീതി, തെറ്റായ ചേരുകള്‍, വ്യായാമമില്ലായ്മ, ദുഃശീലങ്ങള്‍, മാനസികസമ്മര്‍ദ്ദങ്ങള്‍ എന്നിവയെല്ലാം ശരീരത്തില്‍ വിഷാംശങ്ങള്‍ ഉത്പാദിപ്പിക്കുകയും ആഗ്നേയഗ്രന്ഥിയെ Read More…
AI ഉപയോഗിച്ചുള്ള ഗർഭധാരണമോ? 19 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം സ്ത്രീ ഗർഭിണിയായി
ഒരു കുഞ്ഞിനായി 19 വര്‍ഷം കാത്തിരുന്ന ദമ്പതികളെ ഗര്‍ഭം ധരിക്കാന്‍ എഐ സഹായിച്ചെന്ന് വെളിപ്പെടുത്തി ഡോക്ടര്‍മാര്‍. കൊളംബിയ സര്‍വകലാശാലയിലെ ഫെര്‍ട്ടിലിറ്റി സെന്‍ററിലെ ഡോക്ടര്‍മാരാണ് വൈദ്യശാസ്ത്രരംഗത്ത് വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന ഈ വിവരം പുറത്തുവിട്ടത്. എഐ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ‘സ്റ്റാര്‍’ (സ്പേം ട്രാക്കിങ് ആന്‍റ് റിക്കവറി)പ്രക്രിയയാണ് ഗര്‍ഭിണിയാകാന്‍ യുവതിയെ സഹായിച്ചത്. പുരുഷ വന്ധ്യതാ ചികില്‍സയില്‍ നിര്‍ണായക വഴിത്തിരിവാണ് ഇതെന്ന് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നു. ആരോഗ്യകരമായ ബീജങ്ങളെ തിരിച്ചറിയാനും ‘അസൂസ്പെര്‍മിയ’ എന്ന അവസ്ഥയുള്ളവര്‍ക്കും ‘സ്റ്റാര്‍’ ചികിത്സ പ്രയോജനപ്പെടുത്താമെന്നാണ് ഗവേഷകര്‍ പറയുന്നത്. പുരുഷ വന്ധ്യതയുടെ Read More…
പനി മാറിയിട്ടും പിടിവിടാതെ സന്ധിവേദന; പരിഹാരമുണ്ട്
വൈറല്‍ പനിയും അതേ തുടര്‍ന്നുണ്ടാകുന്ന വൈറല്‍ ആര്‍ത്രൈറ്റിസും കുറച്ചൊന്നുമല്ല നമ്മുടെ നിത്യ ജീവിതത്തെ താറുമാറാക്കുന്നത് . പനിക്കുശേഷം സന്ധികളില്‍ അനുഭവപ്പെടുന്ന നീര്‍ക്കെട്ടും വേദനയും പലരേയും അലട്ടുന്ന പ്രശ്‌നമാണ്. പനി മാറിയാലും സന്ധിവേദന തുടരും.വൈറല്‍ രോഗബാധയെത്തുടര്‍ന്ന് സന്ധികളിലുണ്ടാകുന്ന നീര്‍വീക്കവും വേദനയുമാണ് വൈറല്‍ ആര്‍ത്രൈറ്റിസ്. ഈ അവസ്ഥ കുട്ടികളെ അപേക്ഷിച്ച് മുതിര്‍ന്നവരെയാണ് കൂടുതലും ദുരിതത്തിലാക്കുന്നത്. മുണ്ടിവീക്കം, ഹെപ്പാറ്റൈറ്റിസ് ബി, സി തുടങ്ങിയ വൈറല്‍രോഗബാധയെ തുടര്‍ന്നും സന്ധിവേദന ഉണ്ടാകാറുണ്ട്. സന്ധിവാതരോഗങ്ങള്‍ പലതുണ്ടെങ്കിലും വൈറല്‍ ആര്‍ത്രൈറ്റിസ് ഏറ്റവും കൂടുതല്‍ ആളുകളിലും കാണപ്പെടുന്നു. വൈറല്‍ Read More…
തെരുവു നായകളെ ഊട്ടിവളര്‍ത്തിയ കൗമാരക്കാരിക്ക് അവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം
ന്യൂയോര്‍ക്ക്: തെരുവ് നായകള്‍ക്ക് അഭയകേന്ദ്രം ഒരുക്കിയ സ്‌ത്രീയുടെ മകള്‍ക്ക് നായകളുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. ആര്‍ക്കന്‍സാസിലെ അലക്‌സാണ്ടറില്‍ മകായ്‌ല ഫോര്‍ട്ട്‌നര്‍(15) ആണു മരിച്ചത്. മകായ്‌ലയും അമ്മ സ്‌റ്റെഫാനി വില്‍ക്കിയും ചേര്‍ന്നാണു തെരുവുകളില്‍ അലഞ്ഞിരുന്ന നായകളെ വീട്ടില്‍ വളര്‍ത്തിയിരുന്നത്. അവയ്‌ക്കു തീറ്റികൊടുക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. നാല്‍പതോളം നായകളെയാണ് അവര്‍ സംരക്ഷിച്ചിരുന്നത്. പ്രാദേശിക സമയം വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് 12:15 നാണു പെണ്‍കുട്ടിയെ ആക്രമിക്കുന്നതായുള്ള വിവരം പോലീസിനു ലഭിച്ചത്. പോലീസും ആംബുലന്‍സും സ്‌ഥലത്തെത്തിയപ്പോള്‍ പെണ്‍കുട്ടി മരിച്ചിരുന്നു.പോലീസ് എത്തിയപ്പോള്‍ നായകള്‍ പെണ്‍കുട്ടിയെ വളഞ്ഞനിലയിലായിരുന്നു. ഒടുവില്‍ വെടിവച്ചാണു Read More…
അനുപമ പരമേശ്വരൻ വീണ്ടും മലയാളത്തിലേക്ക്; സുരേഷ് ഗോപി ചിത്രം “ജെ എസ് കെ’’ റിലീസ് ജൂൺ 27ന്
സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത “ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള” എന്ന ചിത്രം ജൂൺ 27ന് ആഗോള റിലീസായി എത്തും. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജെ. ഫാനീന്ദ്ര കുമാർ ആണ്. സേതുരാമൻ നായർ കങ്കോൾ ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. ഒരു ഇടവേളക്ക് Read More…
11 എ ഭാഗ്യസീറ്റോ? രണ്ട് വിമാനാപകടങ്ങളില്‍ ഈ സീറ്റില്‍ ഇരുന്നവര്‍ രക്ഷപ്പെട്ടു
ഇന്ത്യ കണ്ട ഏറ്റവും വലിയ വിമാനദുരന്തങ്ങളില്‍ ഒന്നായ അഹമ്മദാബാദ് ദുരന്തത്തില്‍ വിമാനയാത്രയില്‍ സഹോദരന്‍ ഉള്‍പ്പെടെ കൂടെയുണ്ടായിരുന്ന മുഴുവന്‍ പേരും മരണമടഞ്ഞപ്പോള്‍ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ രമേഷ് രക്ഷപ്പെട്ടത് ആശ്വാസവും അതേസമയം തന്നെ കൗതുകകരവുമായിരുന്നു. വിമാനത്തിലെ 11 എ സീറ്റിലായിരുന്നു വിശ്വാസ്‌കുമാര്‍ ഇരുന്നിരുന്നത്. വിവരമറിഞ്ഞപ്പോള്‍ ഞെട്ടിയത് തായ്‌ലന്റുകാരന്‍ റൗംഗ്‌സാക് ലോയ്ചുസാക് ആയിരുന്നു. അതിന് കാരണം 1998-ല്‍ തായ് എയര്‍വേയ്സ് വിമാനം തകര്‍ന്നപ്പോള്‍ താന്‍ ഇരുന്ന അതേ സീറ്റായിരുന്നെന്ന തിരിച്ചറിവായിരുന്നു. എയര്‍ ഇന്ത്യ അപകടത്തില്‍ ആള്‍ രക്ഷപ്പെട്ട ഒരേയൊരു Read More…









