Oddly News

വിമാനാപകടത്തില്‍ ഉള്‍പ്പെട്ടോ? അവസാന ലൊക്കേഷന്‍ അപകടപരിസരത്ത്, ആല്‍ബം നിര്‍മാതാവിനെ കാണാതായി

പ്രാദേശിക ആല്‍ബം നിര്‍മാതാവിനെ ഗുജറാത്തിലെ അഹമ്മദാബാദില്‍ കാണാതായി. കഴിഞ്ഞ 12 നു ശേഷമാണു കാണാതായതെന്നതിനാല്‍ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ഉള്‍പ്പെട്ടിരിക്കാമെന്നു സംശയം. നിരവധി സംഗീത ആല്‍ബങ്ങളുടെ സംവിധായകനായ നരോദ നിവാസി മഹേഷ് ജിരാവാല എന്ന മഹേഷ് കലാവാഡിയയെയാണു കാണാതായത്. വിമാനത്തിലെ യാത്രക്കാരുടെ പട്ടികയില്‍ അദ്ദേഹമില്ലെങ്കിലും മരിച്ച മറ്റുള്ളവരുടെ കൂട്ടത്തില്‍ അദ്ദേഹമുണ്ടോയെന്ന ആശങ്കയിലാണു കുടുംബമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മഹേഷ് ജിരാവാലയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ അപകടസ്ഥലത്തിന്റെ 700 മീറ്റര്‍ പരിധിയിലാണ് അവസാനമായി കണ്ടെത്തിയിരിക്കുന്നത്. അതിനുശേഷം യാതൊരു Read More…

Lifestyle

അടുക്കളയില്‍ തലവേദനയാകുന്നപ്ലാസ്റ്റിക് മാലിന്യം; പരിഹാരത്തിന് നിങ്ങള്‍ തന്നെ മനസുവയ്ക്കണം

മിക്ക വീടുകളിലേയും വീട്ടമ്മമാരെ പ്രശ്‌നത്തിലാക്കുന്ന ഒന്നാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍. പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിനായി ഇന്ന് വീടുകളിലെത്തി പ്ലാസ്റ്റിക് ശേഖരിക്കാനുള്ള സംവിധാനങ്ങള്‍ മുതല്‍ വന്‍കിട അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങളില്‍ പ്രത്യേകമായി തയാറാക്കിയിരിക്കുന്ന പ്ലാന്റുകള്‍ വരെ ഉണ്ട്. പലചരക്കും പച്ചക്കറികളും വീട്ടിലേക്ക് എത്തിക്കുന്ന ക്യാരി ബാഗുകള്‍ മുതല്‍ അടുക്കള ഉപകരണങ്ങളില്‍ വരെ പ്ലാസ്റ്റിക്കായിരിക്കും ഓരോ വീട്ടിലും ഉണ്ടാകുക. നമ്മളും പ്ലാസ്റ്റിക് ഉപയോഗം കുറച്ചാല്‍ അടുക്കളയില്‍ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞ് കൂടുന്ന പ്രശ്‌നത്തിന് ഒരു പരിഹാരം ഉണ്ടാകും. പ്ലാസ്റ്റിക്കില്‍ ഭക്ഷണം പൊതിയേണ്ട – Read More…

Lifestyle

വിമാനാപകടം: വിശ്വാസ് കുമാർ പുറത്തേക്കെത്തിയത് നടന്ന്, ഇടതു കയ്യിൽ മൊബൈൽ ഫോൺ– വിഡിയോ

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേശ് വിമാനത്തിൽ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് നടന്നുവരുന്ന വിഡിയോ പുറത്ത്. വെളുത്ത ടീ ഷർട്ട് ധരിച്ചിരിക്കുന്ന വിശ്വാസ് കുമാർ ഇടതുകൈയ്യിൽ മൊബൈൽ ഫോണുമായി അപകടസ്ഥലത്ത് നിന്ന് പുറത്തേക്ക് നടക്കുന്നത് കാണാം. നാട്ടുകാർ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയെത്തി ഉടൻ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. വിമാനം താഴേക്കു പതിച്ച് പുക ഉയരുമ്പോള്‍ കണ്ടുനില്‍ക്കുന്നവര്‍ അലമുറയിടുന്നതു വീഡിയോയില്‍ കാണാം. പൊടുന്നനെ, തീപിടിച്ച അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഒരു ഗേറ്റിനരികിലൂടെ വിശ്വാസ് കുമാര്‍ പുറത്തേക്കുവരുന്നതു കാണാം. അപകടത്തില്‍ Read More…

Featured Oddly News

ദക്ഷിണാഫ്രിക്കയിലെ ഷോപ്പിംഗ് മാളിനുള്ളിൽ സിംഹം ! മാംസം ഭക്ഷിക്കുന്ന വീഡിയോ

ദക്ഷിണാഫ്രിക്കയില്‍ പലചരക്ക് സാധനങ്ങള്‍ വില്‍ക്കുന്ന ഷോപ്പിംഗ് മാളിൽ കാട്ടില്‍നിന്ന് ഇറങ്ങിവന്ന ഒരു സിംഹം ! അമ്പരന്ന ജീവനക്കാരും കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്നവരും ഞെട്ടലിലും പരിഭ്രാന്തിയിലുമായി. ഷോപ്പിംഗ് മാളിനുള്ളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞ ഞെട്ടിക്കുന്ന ആനിമിഷത്തിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്. ഒരു വന്യമൃഗ സംരക്ഷണ കേന്ദ്രത്തിന്റെ അതിർത്തിയിലുള്ള ഒരു പട്ടണത്തിലാണ് സംഭവം നടന്നത്, ഭീമാകാരമായ സിംഹം കടയിലൂടെ കടന്നുവരുന്നത് കണ്ട് ഉപഭോക്താക്കള്‍ പരിഭ്രാന്തരായി പിൻവലിഞ്ഞു. കടയിലെ ജീവനക്കാർ പ്രാദേശിക വന്യജീവി ഉദ്യോഗസ്ഥരെ വിവരമറിയിച്ചു, അവർ എത്തി Read More…

Featured Oddly News

‘ഉറങ്ങുന്ന രാജകുമാരൻ’ 20 വർഷത്തിനുശേഷവും കോമയിലാണ്, വൈറൽ വേക്ക്-അപ്പ് അവകാശവാദം തെറ്റ്

“ഉറങ്ങുന്ന രാജകുമാരൻ” (Sleeping Prince) എന്നറിയപ്പെടുന്ന സൗദി അറേബ്യയിലെ രാജകുമാരൻ അൽ-വലീദ് ബിൻ ഖാലിദ് ബിൻ തലാലിന് 2025 ഏപ്രിലിൽ 36 വയസ്സ് തികഞ്ഞു. തലച്ചോറിനേറ്റ പരിക്കിനെ തുടർന്ന് ഏകദേശം 20 വർഷമായി കോമയിലാണ് അദ്ദേഹം. അടുത്തിടെ, രാജകുമാരൻ അത്ഭുതകരമായി കോമയില്‍നിന്ന് ഉണർന്നെന്നും കുടുംബവുമായി സംസാരിച്ചുവെന്നും അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. എന്നാല്‍ വീഡിയോയുടെ അവകാശവാദം തെറ്റാണ്, രാജകുമാരൻ ഇപ്പോഴും അബോധാവസ്ഥയിലാണ്. വീഡിയോയില്‍ ഉള്ളത് ഉറങ്ങുന്ന രാജകുമാരനല്ല, മറിച്ച് സൗദി കോടീശ്വരനും മോട്ടോർ റാലി Read More…

Oddly News Wild Nature

135-ാം വയസില്‍ അച്ഛനായി; ഫാദേഴ്സ് ഡേ ദിനത്തില്‍ തേടിയെത്തിയത് ഇരട്ടിമധുരം

മയാമിയിലെ മൃഗശാലയിൽ ഗോലിയാത്തിന് ഇന്നലെ ഇരട്ടി മധുരമുള്ള ഒരു ദിവസമായിരുന്നു. തന്റെ 135-ാം പിറന്നാൾ ആഘോഷത്തോടൊപ്പം ജീവിതത്തിലെ ആദ്യത്തെ ‘ഫാദേഴ്‌സ് ഡേ’യും ആഘോഷിച്ചിരിക്കുകയാണ് ഗോലിയാത്ത് . എന്നാല്‍ ആരാണീ ഗോലിയാത്ത് എന്നല്ലേ? ഇക്വഡോറിന്റെ ഭാഗമായ ഗാലപ്പഗോസ് ദ്വീപുകളിൽ മാത്രം കാണപ്പെടുന്ന ഒരുതരം ആമയാണ് ഗോലിയാത്ത്. കടുത്ത വംശനാശഭീഷണി നേരിടുന്ന ഈ ആമകൾ ഭൂമിയില്‍ വിരലിലെണ്ണാവുന്നവ മാത്രമാണ് ബാക്കിയുള്ളത്. ഗാലപ്പഗോസ് എന്ന വാക്കിന്റെ അർഥം തന്നെ ഭീമൻ കരയാമ എന്നാണ്. 234 കിലോഗ്രാം ഭാരമാണ് ഗോലിയാത്തിനുള്ളത്. 135-ാം വയസില്‍ Read More…

Featured Good News

20 ബിരുദങ്ങള്‍, IPS-ഉം IAS-ഉം, പിന്നെ മന്ത്രിയായി, ദാരുണമായി മരണം… ; ആരാണ് ആ മനുഷ്യന്‍ ?

എം.ബി.ബി.എസ് ഉള്‍പ്പെടെ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ബിരുദങ്ങളുള്ള വ്യക്തി. ഉണ്ടായിരുന്നത് 20 ഡിഗ്രികൾ , രണ്ടുതവണ യുപിഎസ്‌സി പാസായി, ആദ്യം ഐപിഎസ്. പിന്നെ രാജിവച്ച് ഐഎഎസ്. നേടി. പക്ഷേ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാലുമാസത്തിനുശേഷം വീണ്ടും രാജിവച്ചു. 1980 ൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 26 വയസുള്ള രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എം‌എൽ‌എയായി. തുടർന്ന് ശക്തനായ സർക്കാർ മന്ത്രിയായി. അവസാനം 47 വയസ്സുള്ളപ്പോള്‍ ദാരുണമായി മരിച്ചു. 1954 സെപ്റ്റംബർ 14 ന് ഒരു മഹാരാഷ്ട്ര കുടുംബത്തിൽ ജനിച്ച Read More…

Featured Oddly News

ഗള്‍ഫില്‍നിന്ന്‌ സമുദ്രമാര്‍ഗം ഒന്നും കൊണ്ടുപോകാന്‍ കഴിയില്ല, ആയുധമാകുമോ ഹോര്‍മുസ്‌ കടലിടുക്ക് ?

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ ഹോര്‍മുസ്‌ കടലിടുക്കിന്റെ പേരില്‍ സമ്മര്‍ദം. ഹോര്‍മുസ്‌ അടയ്‌ക്കുന്നത്‌ പരിഗണിക്കുകയാണെന്നാണ്‌ ഇറാന്റെ നിലപാട്‌. അത്‌ എണ്ണ വിലക്കയറ്റത്തിനു കാരണമാകും. അതു തന്നെയാണു ഭീഷണിക്കു പിന്നിലെ രഹസ്യം. പേര്‍ഷ്യന്‍ ഗള്‍ഫിലേക്കുള്ള ഏക സമുദ്ര പ്രവേശന മാര്‍ഗമാണു ഹോര്‍മുസ്‌. ഒരു വശത്ത്‌ ഇറാനും മറുവശത്ത്‌ ഒമാനും യു.എ.ഇയും. ഈ കടലിടുക്ക്‌ പേര്‍ഷ്യന്‍ ഗള്‍ഫിനെ ഒമാന്‍ ഗള്‍ഫുമായും അറബി കടലുമായും ബന്ധിപ്പിക്കുന്നു. യു.എസ്‌. എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്‌മിനിസ്‌ട്രേഷന്റെ കണക്കനുസരിച്ച്‌, ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനം Read More…

Crime

പോക്കറ്റ് മണിക്കായി കഞ്ചാവ് കാരിയര്‍ ? 37 കിലോയുമായി വിദ്യാർഥിനിയടക്കം യുവതികൾ പിടിയിൽ

എറണാകുളം നോര്‍ത്ത്‌ റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ കഞ്ചാവ്‌ വേട്ട. 37 കിലോ കഞ്ചാവുമായി രണ്ടു സ്‌ത്രീകള്‍ പിടിയില്‍. ബംഗാളിൽനിന്ന് ട്രോളി ബാഗിൽ കടത്തിയ കഞ്ചാവുമായി ബിരുദ വിദ്യാർഥിനിയടക്കം രണ്ട് യുവതികൾ പിടിയിലായി. പശ്‌ചിമ ബംഗാളിലെ മുര്‍ഷിദാബാദ്‌ സ്വദേശിനികളായ സോണിയ സുല്‍ത്താന്‍, അനിത കാതൂണ്‍ എന്നിവരാണു പിടിയിലായത്‌. ഇവരെ വിശദമായി ചോദ്യംചെയ്യാന്‍ പോലീസ്‌ സ്‌റ്റേഷനിലേക്കു മാറ്റി. ഇന്നലെ രാവിലെ പത്തോടെ ഐലന്‍ഡ്‌ എക്‌സ്പ്രസിലാണ്‌ ഇരുവരും മുര്‍ഷിദാബാദില്‍ നിന്നെത്തിയത്‌. മൂന്നു ട്രോളി ബാഗിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്‌. ഇതു വാങ്ങാനുള്ളവരെകാത്ത്‌ പ്ലാറ്റ്‌ഫോമില്‍ Read More…