Celebrity

തിയേറ്ററിന് മുന്നില്‍ നിര്‍മാതാവിനെ ചെരുപ്പൂരി തല്ലി നടി രുചി ഗുജ്ജാര്‍; വൈറലായി ദൃശ്യങ്ങള്‍

സോ ലോങ് വാലി സിനിമയുടെ പ്രിമിയറിനിടെ തിയേറ്ററിന് മുന്നില്‍ നാടകീയ സംഭവങ്ങള്‍. കഴിഞ്ഞ വ്യാഴാഴ്​ച നടന്ന പ്രിമിയറിനിടെ മോഡലും നടിയുമായ രുചി ഗുജ്ജാര്‍ നിര്‍മാതാവ് കരണ്‍ സിങ്ങിനെ ചെരുപ്പൂരി തല്ലി. ഒപ്പം ആളുകളെ കൂട്ടി പ്രതിഷേധിച്ചാണ് രുചി തിയേറ്ററിലേക്ക് എത്തിയത്. സംഭവം നടന്നത് കഴിഞ്ഞ വ്യാഴാഴ്ചയാണ്, ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഒരു പുതിയ ടിവി പ്രോജക്ടിനായി കരൺ സിങ് 23 ലക്ഷം രൂപ വാങ്ങിയെന്നും എന്നാൽ പ്രോജക്ട് നടക്കാതിരിക്കുകയും പണം തിരികെ നൽകിയില്ലെന്നും രുചി Read More…

Crime

ഒട്ടേറെ സ്ത്രീകളുമായി ലൈംഗികബന്ധം, അവിഹിത സന്താനം; ഷാവോലിന്‍ ക്ഷേത്ര അധിപനെതിരെ അന്വേഷണം

ഷാവോലിൻ ക്ഷേത്രത്തിന്റെ അധിപൻ ഷി യോങ്‌സിനെതിരെ ചൈനയിൽ ഔദ്യോഗിക അന്വേഷണം . 1,500 വർഷം പഴക്കമുള്ള ഷാവോലിൻ ക്ഷേത്രത്തെ ഒരു ആഗോള വാണിജ്യ ബ്രാൻഡാക്കി മാറ്റിയതിന് ‘സിഇഒ സന്യാസി’ എന്ന് അറിയപ്പെടുന്ന ഷി യോങ്‌സിന്റെ പേരിൽ ലൈംഗികാപവാദങ്ങളും സാമ്പത്തിക തിരിമറികളും ഉൾപ്പെടെ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടുകള്‍ എന്നിവ കൂടാതെ, ഒട്ടേറെ സ്ത്രീകളുമായി ദീര്‍ഘകാലമായി ഷി ‘അവിഹിത ബന്ധങ്ങള്‍’ പുലര്‍ത്തിപ്പോരുന്നു എന്നുമാണ് ആരോപണം. ഷി യോങ്‌സിനെതിരെയുള്ള പ്രധാന ആരോപണങ്ങൾ ബുദ്ധമത നിയമങ്ങളുടെ ലംഘനം: സന്യാസിമാർക്ക് നിർബന്ധമായ Read More…

Celebrity

ഇങ്ങനെയും സാമ്യമോ? ഐശ്വര്യ റായിയുടെ പാക്കിസ്ഥാൻ അപര; ഇന്റർനെറ്റിൽ തരംഗമായി ആംന ഇമ്രാൻ

അജയ് ദേവ്ഗണിന് ശേഷം ഏറ്റവും കൂടുതൽ അപരരുള്ള നടി ഐശ്വര്യ റായിയാണെന്നതിൽ സംശയമില്ല. ‘താൽ’ നായികയായ ഐശ്വര്യ റായ് ലോക സുന്ദരിയാണ്, എന്നാൽ അവരെപ്പോലെ രൂപസാദൃശ്യമുള്ള ചില ഭാഗ്യശാലികളായ വ്യക്തികളുണ്ട്. അവരെല്ലാം ഈ സമാനത മുതലെടുത്തിട്ടുമുണ്ട്. സൽമാൻ ഖാൻ കണ്ടെത്തിയ സ്നേഹ ഉല്ലാൽ എന്ന നടി ഐശ്വര്യയുടെ അപരയായി പ്രശസ്തയായതും നമ്മൾ കണ്ടതാണ്. ഇതാ ഐശ്വര്യയുടെ സഹോദരിയെപ്പോലെ തോന്നിക്കുന്ന ഒരാളെ പരിചയപ്പെടൂ. പാകിസ്ഥാനിൽ ജനിച്ച ആംന ഇമ്രാൻ ഒരു പ്രശസ്തയായ ബ്യൂട്ടി ബ്ലോഗറും, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും, Read More…

Health

കാൻസർ സാധ്യത; അസിഡിറ്റിമരുന്ന് റാണിറ്റിഡിനിലെ NDMA അളവ് നിരീക്ഷിക്കാൻ CDSCO നിർദ്ദേശം

റാനിറ്റിഡിൻ (Ranitidine) എന്ന സാധാരണയായി ഉപയോഗിക്കുന്ന അസിഡിറ്റി മരുന്നിൽ കാൻസർ ഉണ്ടാക്കാൻ സാധ്യതയുള്ള ഒരു ഘടകമായ എൻ‌ഡി‌എം‌എയുടെ (NDMA- (N-Nitrosodimethylamine)) അളവ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സി‌ഡി‌എസ്‌സി‌ഒ) എല്ലാ സംസ്ഥാന, കേന്ദ്രഭരണ പ്രദേശ മരുന്ന് നിയന്ത്രണ ഏജൻസികൾക്കും നിർദ്ദേശം നൽകി. എൻഡിഎംഎ കാൻസറിന് കാരണമാകുന്ന ഒരു ഘടകമാണ്. മരുന്ന് നിർമ്മാതാക്കൾക്ക് സ്വീകരിക്കാൻ കഴിയുന്ന നിരവധി മുൻകരുതൽ നടപടികളും CDSCO ശുപാർശ ചെയ്തിട്ടുണ്ട്. ഈ വർഷം ഏപ്രിലിൽ നടന്ന 92-ാമത് മീറ്റിംഗിൽ Read More…

Celebrity

മുൻ ഭർത്താവ് സഞ്ജയ് കപൂറിന്റെ 30,000 കോടിയുടെ എസ്റ്റേറ്റിൽ ഒരു വിഹിതം വേണമെന്ന് കരിഷ്മ കപൂർ

പ്രമുഖ വ്യവസായി സഞ്ജയ് കപൂർ 53-ആം വയസ്സിൽ 2025 ജൂൺ 12-ന് ഇംഗ്ലണ്ടിൽ വെച്ച് അന്തരിച്ചു. ഒരു തേനീച്ചയെ അബദ്ധത്തിൽ വിഴുങ്ങിയതിനെ തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കപൂറിന്റെ മൃതദേഹം ഡൽഹിയിൽ എത്തിക്കുകയും ജൂൺ 19-ന് സംസ്കരിക്കുകയും ചെയ്തു. ഒരു മാസത്തിലേറെ പിന്നിടുമ്പോൾ, സഞ്ജയ് കപൂറിന്റെ വലിയ സ്വത്തിനെ ചൊല്ലിയുള്ള തർക്കം ആരംഭിച്ചിരിക്കുകയാണ്. അടുത്തിടെ, അദ്ദേഹത്തിന്റെ അമ്മ റാണി കപൂർ തന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചതിനാൽ ജീവിക്കാൻ പ്രയാസമാണെന്ന് അവകാശപ്പെട്ടു. അതേസമയം, സഞ്ജയുടെ മുൻ ഭാര്യയും മുൻ Read More…

Healthy Food

സ്ഥിരമായി ന്യൂഡിൽസ് കഴിക്കുന്നവരോട്… പ്രശ്നമുണ്ട്

ഈ കാലത്ത് കുട്ടികള്‍ക്ക് ജങ്ക് ഫുഡിനോടാണ് താല്‍പര്യം കൂടുതല്‍. നൂഡില്‍സും ബര്‍ഗറും ചിപ്‌സുകളുമെല്ലാം ഇതില്‍ പെടുന്നു. ഇതില്‍ തന്നെ മിക്കവാറും കുട്ടികള്‍ക്ക് പ്രിയമാണ് നൂഡില്‍സ്. ഇന്‍സ്റ്റന്റ് നൂഡില്‍സ് ആണ് കൂടുതല്‍ പ്രചാരത്തിലുള്ളതും പ്രിയപ്പെട്ടതും. തയ്യാറാക്കാന്‍ എളുപ്പവും രുചികരവുമായതിനാല്‍ തന്നെയാണ് ഇതിന് കൂടുതല്‍ പ്രചാരവും. എന്നാല്‍ നൂഡില്‍സ് കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു. ദഹനക്കേടും അസിഡിറ്റിയും വരുത്തുന്ന ഒന്നാണ് നൂഡില്‍സ്. ഇതില്‍ ആസിഡിറ്റി ഉണ്ടാകാനിടയുള്ള പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ നൂഡില്‍സ് കഴിയ്ക്കുമ്പോള്‍ ഇത് അസിഡിറ്റി പ്രശ്‌നങ്ങളുണ്ടാകുന്നു. Read More…

Crime

‘എന്നെ കൊന്നാൽ ശിക്ഷിക്കപ്പെടാതെ രക്ഷിക്കാമെന്ന് ഭർത്താവിന് ഉറപ്പു നൽകി’; വിഡിയോയ്‌ക്ക് പിന്നാലെ യുവതിയുടെ ആത്മഹത്യ

പൊലീസ് കോൺസ്റ്റബിളായ ഭർത്താവിനും ബന്ധുക്കൾക്കും എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ശേഷം ലക്നൗവില്‍ യുവതി ആത്മഹത്യ ചെയ്തു. ആത്മഹത്യയ്ക്കു മുൻപ് സ്വയം ചിത്രീകരിച്ച വീഡിയോയിലാണ് യുവതി തന്റെ ആത്മഹത്യയ്ക്കു പിന്നിലെ കാരണം വെളിപ്പെടുത്തിയത്. ഭർത്താവിന്റെ സഹോദരൻ ഉൾപ്പെടെയുള്ള ഭർതൃവീട്ടുകാർ തന്നെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നെന്നും തന്റെ ഭർത്താവിനെകൊണ്ട് മറ്റൊരു യുവതിയെ വിവാഹം കഴിപ്പിക്കാൻ നോക്കുന്നതായുമാണ് സൗമ്യ കശ്യപ് എന്ന യുവതി വിഡിയോയിൽ ആരോപിച്ചിരിക്കുന്നത്. ‘‘എന്നെ കൊല്ലാൻ ഭർത്താവിനോട് അഭിഭാഷകനായ അമ്മാവൻ ആവശ്യപ്പെട്ടു. കൊലപ്പെടുത്തിയാൽ ഭർത്താവിനെ ജയിലിൽ പോകാതെ അദ്ദേഹം Read More…

Lifestyle

എ.ഐ. വന്നു; 12,200 പേരെ പിരിച്ചുവിടാന്‍ ടി.സി.എസ്‌.

രാജ്യത്തെ ഏറ്റവും വലിയ ഐ.ടി. സേവനദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌ (ടി.സി.എസ്‌) അടുത്ത സാമ്പത്തികവര്‍ഷം 2% ജീവനക്കാരെ കുറയ്‌ക്കും. കമ്പനി പുതിയ നിക്ഷേപമേഖലകളിലേക്കു കടക്കുന്നതിന്റെയും നിര്‍മിതബുദ്ധി (എ.ഐ) സാങ്കേതികവിദ്യയ്‌ക്കു പ്രാമുഖ്യം നല്‍കുന്നതിന്റെയും ഭാഗമായി പരമാവധി ജീവനക്കാര്‍ക്കു പരിശീലനം നല്‍കി പുനര്‍വിന്യസിക്കും. എന്നാല്‍, 12,200 പേര്‍ക്കെങ്കിലും തൊഴില്‍ നഷ്‌ടപ്പെടുന്ന സാഹചര്യമുണ്ടാകും. പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതോടെ തൊഴില്‍സ്വഭാവം മാറുന്ന സാഹചര്യത്തില്‍, ഭാവി മുന്നില്‍ക്കണ്ടുള്ള മാറ്റങ്ങളാണ്‌ നടപ്പാക്കുന്നതെന്ന്‌ ടി.സി.എസ്‌. ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ കെ. കൃതിവാസന്‍ ഒരു അഭിമുഖത്തില്‍ വ്യക്‌തമാക്കി. താന്‍ Read More…

Sports

തോറ്റ കളി സമനിലയിലെത്തിച്ച് ജദേജയും സുന്ദറും

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ മാഞ്ചസ്‌റ്ററിലെ ഓള്‍ഡ്‌ ട്രാഫോഡില്‍ നടന്ന നാലാം ക്രിക്കറ്റ്‌ ടെസ്‌റ്റ് സമനിലയില്‍ അവസാനിച്ചു.സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 358, രണ്ടാം ഇന്നിങ്‌സ് നാലിന്‌ 425. ഇംഗ്ലണ്ട്‌ ഒന്നാം ഇന്നിങ്‌സ് 669. കന്നി ടെസ്‌റ്റ് സെഞ്ചുറിയടിച്ച വാഷിങ്‌ടണ്‍ സുന്ദറും (206 പന്തില്‍ ഒരു സിക്‌സറും ഒന്‍പത്‌ ഫോറുമടക്കം 101) അഞ്ചാം സെഞ്ചുറിയടിച്ച രവീന്ദ്ര ജഡേജയും (185 പന്തില്‍ ഒരു സിക്‌സറും 13 ഫോറുമടക്കം 107) ക്രീസില്‍ നില്‍ക്കേയാാണ്‌ ഇരുടീമുകളും സമനിലയ്‌ക്കു സമ്മതിച്ചത്‌. അഞ്ച്‌ ടെസ്‌റ്റുകളുടെപരമ്പരയില്‍ ഇംഗ്ലണ്ട്‌ Read More…