ലൈംഗികതയെന്നാൽ ആനന്ദത്തിന് വേണ്ടിയുള്ളതാണെന്ന് ഇന്ത്യയിലെ സ്ത്രീകൾക്ക് അറിയില്ല എന്ന് തുറന്നുപറഞ്ഞ നടി നീന ഗുപ്ത തന്റെ ജീവിതത്തിലെ മൂന്ന് നിർണായക നിമിഷങ്ങളെക്കുറിച്ച് തുറന്നുപറയുന്നു. മുംബൈയിലേക്ക് ആദ്യമായി വന്ന നിമിഷം, മകൾ മസാബയുടെ ജനനം, മുത്തശ്ശിയായത് എന്നിവയാണവ. ഇതെല്ലാം അതിശയകരമാണെന്നും അത് പ്രകടിപ്പിക്കാൻ വാക്കുകൾ കിട്ടുന്നില്ലെന്നും അവർ പറഞ്ഞു. ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ പറഞ്ഞത്. തനിക്ക് ഇപ്പോഴും പ്രണയം തോന്നാറുണ്ടെന്ന് നീന ഗുപ്ത പറഞ്ഞു. പ്രണയം ലൈംഗികതയെക്കുറിച്ചോ ആകർഷണത്തെക്കുറിച്ചോ മാത്രമല്ല. അത് നല്ലതായി തോന്നുന്നതിനെക്കുറിച്ചാണ്. Read More…
Author: ashtagon
കഞ്ചാവ് ഉപയോഗിക്കുന്നവരില്‍ ഹൃദയാഘാത സാധ്യത ഇരട്ടി; പക്ഷാഘാതത്തിനും സാധ്യതയെന്ന് പഠനം
കഞ്ചാവ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്. സാധാരണക്കാരെ അപേക്ഷിച്ച് ഇങ്ങനെയുള്ളവര്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതലെന്ന് പുതിയ പഠനം. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. കഞ്ചാവ് ഉപയോഗിക്കുന്നവരില്‍ ഹൃദയാഘാതത്തിനുള്ളസാധ്യത 29% കൂടുതലും പക്ഷാഘാത സാധ്യത 20% കൂടുതലുമാണെന്ന് പഠനത്തിൽ പറയുന്നു. മരിജുവാനയും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇതുവരെ നടന്ന ഏറ്റവും വലിയ പഠനമാണിത്. 19നും 59നും ഇടയിൽ പ്രായമുള്ളയാളുകളെ ഉൾപ്പെടുത്തി നടത്തിയ മെഡിക്കൽ ഡേറ്റയുടെ വിശകലനം പറയുന്നത് മരിജുവാന ഉപയോഗിക്കുന്നത് ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത ഇരട്ടിയാക്കുന്നുവെന്നതാണ്. 3012 Read More…
‘സ്വർണ്ണ രക്തം’ ! അപൂർവ രക്തഗ്രൂപ്പ്, ലോകമെമ്പാടുമായി 50-ൽ താഴെ ആളുകൾക്ക് മാത്രം, കാരണം…
സാധാരണയായി നാല് രക്തഗ്രൂപ്പുകളാണ് ഉള്ളത് – എ, ബി, എബി, ഒ. ചുവന്ന രക്താണുക്കളിലെ ആന്റിജനുകളുടെ സാന്നിധ്യമോ അഭാവമോ അനുസരിച്ചാണ് ഗ്രൂപ്പ് നിർണ്ണയിക്കുന്നത്. എന്നാൽ ‘സ്വർണ്ണ രക്തം’ എന്നറിയപ്പെടുന്ന ഒരു അപൂർവ രക്തഗ്രൂപ്പ് ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? Rh-null രക്തം എന്നും അറിയപ്പെടുന്ന ഇത് വളരെ അപൂർവമാണ്. ലോകമെമ്പാടുമായി 50ൽ താഴെ ആളുകൾക്ക് മാത്രമേ ഇത് ഉള്ളൂ എന്ന് കണക്കാക്കപ്പെടുന്നു. അതിന്റെ ദൗർലഭ്യവും അപൂര്‍വതയും കാരണം, Rh-null രക്തത്തിനെ ‘സ്വർണ്ണ രക്തം’ എന്ന് വിളിക്കുന്നു. ചുവന്ന രക്താണുക്കളിൽ (RBCs) Read More…
ആദ്യമായി അമ്മയെ കണ്ട കുഞ്ഞിന്റെ വിലമതിക്കാനാവാത്ത പുഞ്ചിരി ! വൈറൽ വീഡിയോ കാണുക
കുഞ്ഞുങ്ങൾ നമ്മളെ രസിപ്പിക്കുന്ന കാര്യത്തിൽ ഒരിക്കലും നിരാശരാക്കില്ല! ഒരു കൊച്ചുകുട്ടി തന്റെ അമ്മയെ വ്യക്തതയോടെ ആദ്യമായി കാണുമ്പോഴുള്ള വിലമതിക്കാനാവാത്ത പുഞ്ചിരിയുടെ അതിശയിപ്പിക്കുന്ന ഒരു വീഡിയോ കാണുക. പ്യൂബിറ്റി ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോയിൽ, അമ്മ കുഞ്ഞിന്റെ മുഖത്ത് പുതിയ കണ്ണട വയ്ക്കാൻ ശ്രമിക്കുമ്പോൾ കുഞ്ഞ് കരയുന്നത് കാണാം. കണ്ണട ധരിച്ചയുടനെ അവന്റെ കാഴ്ച കൂടുതൽ വ്യക്തമായി. അവന്‍ ആദ്യമായി അമ്മയെ വ്യക്തമായി കണ്ടപ്പോൾ കുഞ്ഞ് ഹൃദയം കീഴടക്കുന്ന ഒരു ചിരി ചിരിച്ചു. അത് വളരെ മനോഹരമായിരുന്നു! ക്ലിപ്പ് ഓൺലൈനിൽ Read More…
‘കമൽ കൗർ ഭാഭി’യെ കൊന്നതാണ്, സ്വകാര്യഭാഗങ്ങളിലടക്കം മുറിവ്; അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചത് പ്രകോപനം
കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ പഞ്ചാബിലെ സമൂഹമാധ്യമ താരമായ ‘കമൽ കൗർ ഭാഭി’യെന്ന കാഞ്ചൻ കുമാരിയുടെ (27) പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴുത്തു ഞെരിച്ചാണ് കാഞ്ചനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ടിലുള്ളത്. സ്വകാര്യഭാഗങ്ങളിലടക്കം മുറിവുകളുമുണ്ട്. എന്നാൽ ലൈംഗികാതിക്രമത്തെക്കുറിച്ച് വ്യക്തമായ തെളിവുകളില്ല. ഈ മാസം 11ന് ഭട്ടിൻഡ ജില്ലയിൽ ഒരു പാർക്കിങ് സ്ഥലത്താണ് കാഞ്ചൻ കുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. കാഞ്ചനെ കഴിഞ്ഞ 9 മുതൽ കാണാതായിരുന്നു. പ്രതികളായ രണ്ടു പേരെ 13ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതിയായ നിഹാംഗ് Read More…
പുഷ്അപ്പിൽ തുടങ്ങി ഹനുമാൻ ദണ്ഡ് വരെ; വീണ്ടും സംയുക്തയുടെ യോഗാസന വീഡിയോ വൈറല്‍
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് സംയുക്ത വര്‍മ്മ. വിവാഹത്തോടെ അഭിനയം അവസാനിപ്പിച്ചുവെങ്കിലും താരത്തിന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ അറിയാറുണ്ട്. പ്രണയിച്ച് വിവാഹിതരായവരാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. വിവാഹശേഷവും അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവെങ്കിലും നടി സ്വീകരിച്ചിരുന്നില്ല. മകനായ ദക്ഷ് ധാര്‍മ്മിക്കിന്റെ കാര്യങ്ങളും യോഗ പഠനവുമൊക്കെയായി സജീവമാണ് സംയുക്ത. ഇത്തവണ പുതിയ യോഗാസന വീഡിയോയിലൂടെ ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് സംയുക്ത വർമ. പുഷ്അപ്പിൽ തുടങ്ങി, സാധാരണ ദണ്ഡ്, ഹനുമാൻ ദണ്ഡ്, വൃശ്ചിക ദണ്ഡ് എന്നീ യോഗാസനങ്ങൾ ചെയ്യുന്ന വീഡിയോ നടി തന്നെയാണ് Read More…
കാമുകനുമൊത്ത് ഹോട്ടല്‍ മുറിയില്‍; പിടിക്കപ്പെടാതിരിക്കാന്‍ 12അടി ഉയരത്തില്‍നിന്ന് ചാടി യുവതി- വീഡിയോ
ബാഗ്പത് (യുപി): ഉത്തർപ്രദേശില്‍ ബാഗ്പത് ജില്ലയിലെ ബറാത്തില്‍ 12 അടി ഉയരത്തില്‍നിന്ന് ചാടിയ ഒരു യുവതിയാണ് ഇപ്പോള്‍ സമൂഹമാധ്യങ്ങളില്‍ ചര്‍ച്ച. ഭര്‍ത്താവ് എത്തിയതറിഞ്ഞ് കാമുകനുമൊത്ത് ഹോട്ടല്‍ മുറിയില്‍ നിന്ന് പിടിക്കപ്പെടാതിരിക്കാനാണ് യുവതി ഇത്തരമൊരു സാഹസികതയ്ക്ക് തുനിഞ്ഞത്. സംഭവം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സ്ത്രീ മേൽക്കൂരയിൽ നിന്ന് താഴേക്ക് ചാടുന്നത് വീഡിയോയിൽ കാണാം. സംഭവദിവസം, ദമ്പതികൾ എസ്പി ഓഫീസിലെ വനിതാ സെല്ലിൽ വൈവാഹിക കൗൺസിലിംഗ് സെഷനിൽ പങ്കെടുത്തുവെന്നതാണ് മറ്റൊരു കാര്യം. ഭാര്യ കാമുകനുമായി ബൈക്കിൽ പോകുന്നത് കണ്ട ഭര്‍ത്താവ് Read More…
രേഖ മാത്രമല്ല, ഈ 5 നടിമാരും വിവാഹം കഴിക്കാതെതന്നെ സിന്ദൂരം ധരിക്കുന്നു കാരണം…
ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് രേഖ. 50 വർഷത്തിലേറെ നീണ്ട കരിയറിൽ, രേഖ നിരവധി ഹിറ്റ് സിനിമകളില്‍ നായികയായിട്ടുണ്ട്, കൂടാതെ നിരവധി നടന്മാരോടൊപ്പം പ്രവർത്തിച്ചിട്ടുമുണ്ട്. അമിതാഭ് ബച്ചനുമായുള്ള അവരുടെ പ്രണയം പലപ്പോഴും വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാല്‍, ഇരുവരും അതിനെക്കുറിച്ച് തുറന്നു പറഞ്ഞില്ല. കാലക്രമേണ, ഇരുവരും മാറി – അമിതാഭ് ജയയെ വിവാഹം കഴിച്ചപ്പോൾ, രേഖ ഡൽഹിയിലെ വ്യവസായി മുകേഷ് അഗർവാളിനെ വിവാഹം കഴിച്ചു. വിവാഹത്തിന് ഏതാനും മാസങ്ങൾക്ക് ശേഷം, രേഖയുടെ ഭർത്താവ് ആത്മഹത്യ Read More…
ഇത് തിരുട്ടുറാണി രതി; ശ്രീലങ്കന്‍ തമിഴ് വംശജ, മോഷ്ടിക്കുന്ന സ്വര്‍ണാഭരണം വില്‍ക്കുന്നത് പൊള്ളാച്ചിയില്‍
കേരളത്തില്‍ എത്തി മോഷണം നടത്തുന്ന തമിഴ് സംഘത്തിന്റെ ‘തലൈവി’ തിരുട്ടുറാണി രതിയുടെ വെളിപ്പെടുത്തലില്‍ അന്തംവിട്ട് പോലീസ്. സംസ്ഥാനത്തു നിന്ന് മോഷ്ടിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നത് പൊള്ളാച്ചിയിലാണെന്നാണ് എന്ന് വനിതാ കവര്‍ച്ചാ സംഘത്തിന്റെ നേതാവ് രതി മൊഴി കൊടുത്തത്. ഫപത്തനംതിട്ട മലയാലപ്പുഴ ക്ഷേത്രത്തിലെ മാലമോഷണത്തില്‍ തെളിവെടുത്തപ്പോഴാണ് തിരുട്ടുറാണി രതി വില്‍പനരീതി വ്യക്തമാക്കിയത്. സംഘത്തിലെ രണ്ട് വനിതാ മോഷ്ടാക്കളെക്കൂടി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഈ മാസം ഒന്നിന് മലയാലപ്പുഴ ക്ഷേത്രത്തില്‍ ഒരു സ്ത്രീയെ മൂന്നു മോഷ്ടാക്കളായ സ്ത്രീകള്‍ വളഞ്ഞു വച്ച് മാല Read More…









