ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ നിക്ഷേപകരും ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ടെസ്ലയുടെ സ്വയം-ഡ്രൈവിംഗ് റോബോടാക്സി പൊതുജനങ്ങള്‍ക്ക് റൈഡുകള്‍ വാഗ്ദാനം ചെയ്യാന്‍ ഒരുങ്ങുന്നു. വിലകുറഞ്ഞ ഇവി പ്ലാറ്റ്ഫോം നിര്‍മ്മിക്കാനുള്ള പദ്ധതികളില്‍ നിന്ന് മാറി, ടെസ്ല ഭാവിയില്‍ സ്വയം ഡ്രൈവിംഗ് വാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് എലോണ്‍ മസ്‌ക് പറഞ്ഞു. റോബോടാക്സി റൈഡുകളെക്കുറിച്ചുള്ള ഒരു ഉപയോക്താവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മസ്‌ക്. ജൂണ്‍ 28 മുതല്‍, ടെസ്ല വാഹനങ്ങള്‍ ഫാക്ടറി ലൈനിന്റെ അവസാനത്തില്‍ നിന്ന് ഒരു ഉപഭോക്താവിന്റെ വീട്ടിലേക്ക് സ്വയം ഓടിക്കുമെന്നും മസ്‌ക് Read More…
Author: ashtagon
ഭര്‍ത്താവുമായി സെക്സ് ഉണ്ടാകാതിരിക്കാന്‍ പ്രത്യേക കരുതല്‍, സോനം രഘുവംശിയുടെ ‘പ്ലാൻ ബി’ !
ഹണിമൂണിനിടെ മേഘാലയയിൽ ഭര്‍ത്താവിനെ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയും കാമുകനും നടത്തിയ വിദഗ്ദമായ ആസൂത്രണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തുന്നതില്‍ ക്വട്ടേഷന്‍സംഘത്തിന് എന്തെങ്കിലും പാളിച്ചപറ്റിയാല്‍ ‘പ്ലാൻ ബി’ എന്ന നിലയില്‍ താന്‍ തന്നെ കൃത്യം നടത്താമെന്ന് സോനം പറഞ്ഞതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഹണിമൂണ്‍ യാത്രയില്‍ ഫോട്ടോയെടുക്കാനെന്ന വ്യാജേന മലമുകളില്‍നിന്ന് ഭര്‍ത്താവിനെ തള്ളിയിട്ട് കൊലപ്പെടുത്താനായിരുന്നു സോനത്തിന്റെ പദ്ധതി. “വിശാലിനും ആനന്ദിനും ആകാശിനും രാജയെ കൊല്ലാൻ കഴിഞ്ഞില്ലെങ്കിൽ, ഫോട്ടോ എടുക്കുന്നതിനിടയിൽ ഞാൻ അവനെ മലയുടെ Read More…
‘വിവാഹമാകാം, അയാളോട് ഞാന്‍ എന്തുചെയ്യുമെന്ന് കാണാം’; പ്രണയം അമ്മ എതിർത്തു; പൊട്ടിക്കരഞ്ഞ് കുറ്റസമ്മതം
മധുവിധു യാത്രയ്‌ക്കിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി സോനം രഘുവംശി പോലീസിന് മുന്നില്‍ കുറ്റസമ്മതം നടത്തിയതായി റിപ്പോര്‍ട്ട്. പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് സോനം കുറ്റംസമ്മതിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണംചെയ്തതിലും തനിക്ക് പങ്കുണ്ടെന്നും സോനം പോലീസിനോട് സമ്മതിച്ചു. പ്രാഥമിക ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചിരുന്നില്ല. പിന്നീട് മേഘാലയ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം നടത്തിയ ചോദ്യംചെയ്യലിലും കവര്‍ച്ചാശ്രമത്തിനിടെ നടന്ന കൊലപാതകമെന്നാണ് പ്രതി ആവര്‍ത്തിച്ചത്. പക്ഷേ, പോലീസ് സംഘം തെളിവുകള്‍ നിരത്തി ചോദ്യംചെയ്യല്‍ തുടര്‍ന്നതോടെ സോനത്തിന് Read More…
മനോജ്.കെ.ജയൻ – ഉർവ്വശി ദമ്പതികളുടെ മകൾ കുഞ്ഞാറ്റ നായികയാകുന്നു
ദക്ഷിണേന്ത്യൻ സിനിമാ രംഗത്തെ പ്രശസ്ത താരങ്ങളായ മനോജ് കെ. ജയൻ-ഉർവ്വശി ദമ്പതികളുടെ മകൾ തേജാ ലഷ്മി (കുഞ്ഞാറ്റ) അഭിനയരംഗത്തേക്ക്. ഇക്കാ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് സാലി നിർമ്മിച്ച് നവാഗതനായ ബിനു പീറ്റർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റയുടെ അഭിനയ രംഗത്തേക്കുള്ള ചുവടുവയ്പ്പ്. സ്റ്റെല്ല എന്ന ടൈറ്റിൽ കഥാപാത്രത്തെ ത്തന്നെ അവതരിപ്പിച്ചു കൊണ്ടാണ് തേജാ ലഷ്മി അഭിനയ രംഗത്തേക്കു പ്രവേശിക്കുന്നത്. മനോജ് കെ. ജയന്റെയും ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ കൊച്ചി Read More…
ബസിൽവച്ച് രണ്ടര പവന്റെ മാല മോഷ്ടിച്ച കേസ്; വന്‍ മോഷണസംഘത്തിലെ രണ്ട് ദമ്പതികള്‍ അറസ്‌റ്റില്‍
സംസ്‌ഥാനത്തുടനീളം സ്വര്‍ണാഭരണമോഷണം നടത്തിവന്നിരുന്ന സംഘത്തിലെ രണ്ട് ദമ്പതികളെ രാമപുരം പോലീസ് അറസ്‌റ്റ് ചെയ്‌തു. തമിഴ്‌നാട് തിരുനല്‍വേലി കളത്ത് സ്‌ട്രീറ്റില്‍ ജയറാം (32), ഭാര്യ നാഗവല്ലി (30), മധുര നാഗമലയ്‌ക്കത്ത് തങ്കപാടി (39), ഭാര്യ വല്ലി ടി. ശങ്കരി (33) എന്നിവരെയാണ് അടൂരില്‍നിന്നു പിടികൂടിയത്.രണ്ടുമാസം മുമ്പ് ഇരട്ടച്ചിറയ്‌ക്കു സമീപം വയോധികയുടെ മാല മോഷ്‌ടിച്ച കേസിലാണ് അറസ്‌റ്റ്. ഇതേസംഘം അടുത്തകാലത്ത് സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ട്. സംഘത്തില്‍പ്പെട്ട ഒരു സ്‌ത്രീയെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഈ സ്‌ഥിരം മോഷണസംഘത്തില്‍ Read More…
ഇത് വിരലിട്ട ചായയല്ല, കൈയിട്ട ചായ! യുവതിയുടെ വീഡിയോയ്ക്ക് 42 മില്യണ്‍ വ്യൂസ്
ചായ കൊണ്ടുവരുമ്പോള്‍ കൈവരലെങ്ങാനും ചായക്കപ്പിന്റേയോ ഗ്ലാസിന്റേയോ ഉള്ളിലാണെങ്കില്‍ ഈ വിരലിട്ട ചായ എനിക്ക് വേണ്ടാ…എന്ന് ഉറപ്പായും നമ്മള്‍ മലയാളികള്‍ പറയും. സിനിമകളില്‍ ഹാസ്യരംഗങ്ങളെ പൊലിപ്പിക്കാന്‍ ഇത്തരം സീനുകള്‍ ചേര്‍ക്കാറുണ്ട്. എന്നാലിവിടെ വിരലിട്ട ചായയല്ല, കൈയിട്ട ചായയുണ്ടാക്കുന്ന ഒരു യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഈ ചായവീഡിയോ നേടിയത് 43മില്യണ്‍ വ്യൂസ് ആണ്. ഇവിടെ ഓര്‍ക്കേണ്ട മറ്റൊരുകാര്യം കൂടിയുണ്ട്. അത് നമ്മള്‍ എപ്പോഴും രുചിയുടെ നിലവാരമായി പറയാറുള്ള ‘നിന്റെ കൈകൊണ്ടുണ്ടാക്കിയ’ എന്ന പ്രയോഗമാണ്. പല മടിയന്‍മാരും, അത് സഹോദരനാവട്ടെ, Read More…
അനുഭവിക്കുന്നത് കൊടുംവേദന; മീനുകളെ കരയില്‍ പിടിച്ചിട്ട് ശ്വാസം മുട്ടിച്ചു കൊല്ലരുതേ…
മീനുകളെ വെള്ളത്തില്‍നിന്നു കരയില്‍ പിടിച്ചിട്ടു കൊല്ലുന്ന രീതി ഉപേക്ഷിക്കണമെന്നു ശാസ്‌ത്രജ്‌ഞരുടെ അഭ്യര്‍ഥന. ലണ്ടനിലെ വെല്‍ഫെയര്‍ ഫുട്‌പ്രിന്റ് ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ ഗവേഷകരാണു പഠനം നടത്തിയത്. വെള്ളത്തില്‍നിന്നു പിടിച്ചു പുറത്തിടുമ്പോള്‍ അസഹനീയമായ വേദനയാണു മീനുകള്‍ക്കുണ്ടാകുന്നത്. പല മീനുകളും ചാകാന്‍ 10 മിനിറ്റ് സമയമെടുക്കും. ചില ഇനങ്ങള്‍ കൊടുംവേദനയിലും ഒരു മണിക്കൂര്‍ വരെ ജീവന്‍ നിലനിര്‍ത്തും. ഓരോ വര്‍ഷവും 2.2 ലക്ഷം കോടി മീനുകളെയാണു മനുഷ്യര്‍ ഭക്ഷ്യവിഭവമാക്കുന്നതെന്നാണു കണക്ക്. ‘കൃഷി ചെയ്യുന്ന മത്സ്യങ്ങളെ സാധാരണയായി ആസ്‌ഫിക്‌സിയ (വെള്ളത്തില്‍നിന്ന് പുറത്തെടുത്ത് മരണത്തിനു വിടുക), കാര്‍ബണ്‍ Read More…
ഇല്ല, ആര്‍സിബി വില്‍ക്കുന്നില്ല; റിപ്പോര്‍ട്ടുകള്‍ തള്ളി ഉടമകള്‍, പ്രചരിക്കുന്നത് ഊഹാപോഹം
പതിനെട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഐ.പി.എൽ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിനെ വില്‍ക്കുന്നുവെന്നതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി ടീം ഉടമകളും പ്രമുഖ മദ്യകമ്പനിയുമായ ഡിയാജിയോ. ആര്‍സിബി ടീം ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്റെ മാതൃകമ്പനിയാണ് ഡിയാജിയോ. മാധ്യമങ്ങള്‍ ഊഹാപോഹം പ്രചരിപ്പിക്കുന്നുവെന്ന് ഡിയാജിയോ ഇന്ത്യ പ്രതികരിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് ഡിയാജിയോ കത്തു നല്‍കിയിട്ടുമുണ്ട്. പൂര്‍ണമായോ അല്ലെങ്കില്‍ ഭാഗികമായോ ആര്‍സിബിയുടെ ഓഹരിക്കൈമാറ്റത്തിന് കമ്പനി ആലോചിക്കുന്നുവെന്ന് ബ്ലൂംബെര്‍ഗ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് സംബന്ധിച്ച് ഗൗരവമായ ചര്‍ച്ചകളും Read More…
സമാന്ത റുത്ത് പ്രഭു വീണ്ടും വിവാഹിതയാവുന്നു? രാജ് നദിമോരുവിനൊപ്പം ദുബായിലെന്ന് റിപ്പോർട്ടുകൾ
നാഗ ചൈതന്യയുമായിട്ടുള്ള വിവാഹവും വിവാഹമോചനവുമാണ് സമാന്ത റൂത്ത് പ്രഭുവിനെ കൂടുതല്‍ വാര്‍ത്തകളില്‍ നിറച്ചത്. അതിനു ശേഷമുണ്ടായ മയോനൈറ്റിസ് എന്ന ശാരീരിക രോഗവും താരത്തിന് വലിയൊരു തിരിച്ചടിയായിരുന്നു. തുടര്‍ന്ന് സിറ്റാഡല്‍- ഹണ്ണി ബണ്ണി സീരീസിന്റെ സംവിധായകൻ രാജ് നിധിമോരുമായി സാമന്ത പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളാണെന്ന പരന്നു. നിലവിൽ രാജ് നിഡിമോരുവിനൊപ്പം ദുബായിലാണ് സമാന്തയെന്നാണ് റിപ്പോര്‍ട്ടുകള്‍. അവിടെ നിന്നും എടുത്ത് പങ്കുവച്ച ചിത്രങ്ങളും സോഷ്യൽല മീഡിയയിൽ വൈറലായിരുന്നു. സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സമാന്തയുടെ രണ്ടാം വിവാഹം ഉടൻ ഉണ്ടാവും എന്ന തരത്തിലുള്ള Read More…









