പലപ്പോഴും തിളപ്പിക്കുമ്പോൾ പാലോ ചായയോ ഒഴുകിപ്പോയാൽ ഗ്യാസ് വൃത്തികേടാകുകയും വൃത്തിയാക്കുന്നതിൽ പ്രശ്‌നമുണ്ടാകുകയും ചെയ്യും. നിങ്ങൾക്കും ഈ പ്രശ്‌നമുണ്ടെങ്കിൽ, ചില ലളിതമായ തന്ത്രങ്ങൾ സ്വീകരിച്ചുകൊണ്ട് നിങ്ങൾക്ക് ഇത് തടയാനാകും. വീടുകളിൽ തിളപ്പിക്കുമ്പോൾ പാലോ ചായയോ പാത്രത്തിൽ നിന്ന് പുറത്തേയ്ക്ക് വീഴുന്നത് സാധാരണമാണ്. ഇത് ഗ്യാസ് സ്റ്റൗ വൃത്തികേടാക്കുകയും ചെയ്യുന്നു. ഈ പ്രശ്നം എല്ലാവർക്കും സംഭവിക്കാറുണ്ട്, പ്രത്യേകിച്ചും നമ്മൾ മറ്റ് ചില ജോലികളിൽ മുഴുകുകയും സ്റ്റൗവില്‍ പാലോ ചായയോ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുമ്പോൾ. ഫലത്തില്‍ പാലോ ചായയോ വേഗത്തിൽ തിളച്ചുമറിയുകയും പുറത്തേയ്ക്ക് Read More…
Author: ashtagon
മുടി ബാത്ത്‌റൂമിന്റെ ഡ്രെയിനില്‍ കുടുങ്ങി ബ്ലോക്ക് ആയോ? പരിഹാരമുണ്ട്
ബാത്ത് റൂം വൃത്തിയാക്കുമ്പോള്‍ നമ്മെ ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യമാണ് ഡ്രെയിനിലെ ബ്ലോക്ക് മാറ്റുന്നത് . ഒരുപക്ഷെ ഡ്രെയിന്‍ മുടികൊണ്ട് നിറഞ്ഞ് വലിയ ബ്ലോക്ക് തന്നെ ആയിട്ടുണ്ടാവാം. ഇത് സ്വാഭാവികമായി വെള്ളം ഒഴികിപോകുന്നതിന് തടസ്സം സൃഷ്ടിക്കാം. അങ്ങനെ ബാത്ത്‌റൂമില്‍ വെള്ളക്കെട്ട് രൂപപ്പെട്ട് വൃത്തിഹീനമാകാം. ഇത് തടയാനായി ചില മാര്‍ഗങ്ങളുണ്ട്. ബേക്കിങ് സോഡയും വിനാഗിരിയും അഴുക്ക് നീക്കം ചെയ്യാന്‍ മിടുക്കരാണ്. ആദ്യം കുറച്ച് ഡിഷ് സോപ്പ് ലായനി ഡ്രെയിനിലേക്ക് ഒഴിച്ചുകൊടുക്കുക പിന്നീട് ബേക്കിങ് സോഡയും അരക്കപ്പോളം വിനാഗിരിയും ഒഴിച്ചുകൊടുക്കാം. 5 Read More…
ദിവസവും മുട്ട കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണോ? അറിയേണ്ടതെല്ലാം
മുട്ട ഇന്ത്യൻ കുടുംബങ്ങളിലെ പ്രധാന ഭക്ഷണമായി കണക്കാക്കപ്പെടുന്നു. പ്രോട്ടീൻ സമ്പുഷ്ടമായ ഈ ഭക്ഷണം പോഷകപ്രദമാണ്. മുട്ടയിൽ ഉയർന്ന അളവിൽ പ്രോട്ടീനും മറ്റ് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. മുട്ടകൾ മിതമായ അളവിൽ കഴിക്കുന്നത് ആരോഗ്യകരമാണെന്ന് പരീക്ഷണം നടത്തി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഹൃദയാരോഗ്യത്തെ സംബന്ധിച്ചിടത്തോളം മുട്ട ഒരു പ്രധാന പങ്ക് വഹിക്കുന്നു. മുട്ട കഴിക്കുന്നതിന്റെ ഗുണങ്ങൾ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന പോഷകസമൃദ്ധമായ ഭക്ഷണമാണ് മുട്ട. മുട്ടയിലെ പ്രോട്ടീൻ ശരീര കോശങ്ങളെ, പ്രത്യേകിച്ച് പേശികളെ പരിപാലിക്കാനും നന്നാക്കാനും സഹായിക്കുന്നു. തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും Read More…
ലൈംഗിക ബന്ധത്തിന് ഭർത്താവിന് താൽപര്യമില്ല, ആത്മീയത അടിച്ചേൽപ്പിക്കുന്നു; വിവാഹമോചനം അനുവദിച്ച് കോടതി
അന്ധവിശ്വാസങ്ങള്‍മൂലം ഭര്‍ത്താവിന് ശാരീരികബന്ധത്തിലോ സന്താനോത്പാദനത്തിലോ താത്പര്യമില്ലെന്ന് കാണിച്ച് ഭാര്യയുടെ ഹര്‍ജിയില്‍ വിവാഹമോചനം അനുവദിച്ച കുടുംബക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. കുടുംബജീവിതത്തിലെ ഭര്‍ത്താവിന്റെ താത്പര്യമില്ലായ്മ വൈവാഹിക കടമകള്‍ നിറവേറ്റുന്നതില്‍ അയാള്‍ പരാജയപ്പെട്ടുവെന്നാണ് സൂചിപ്പിക്കുന്നതെന്ന് ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്‍, ജസ്റ്റിസ് എം.ബി. സ്‌നേഹലത എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ആയുര്‍വേദ ഡോക്ടറായ ഭാര്യയുടെ പരാതിയില്‍ വിവാഹമോചനം അനുവദിച്ച മൂവാറ്റുപുഴയിലെ കുടുംബകോടതി വിധി ചോദ്യംചെയ്ത് ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി. ആത്മീയത, വിവാഹം ഒരു പങ്കാളിക്ക് ഇണയുടെമേല്‍ വ്യക്തിപരമായ വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ Read More…
പ്രധാനമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി; യുപി സ്വദേശിനി IFS ഓഫീസർ; ആരാണ് നിധി തിവാരി?
ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെ 2014 ബാച്ച് ഉദ്യോഗസ്‌ഥയായ നിധി തിവാരി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത പ്രൈവറ്റ് സെക്രട്ടറിയായി ചുമതലയേല്‍ക്കും. നിലവില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറിയാണ്. പ്രധാനമന്ത്രിയുടെപ്രൈവറ്റ് സെക്രട്ടറി തസ്‌തികയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്‌തികളിലൊരാളാകും നിധി തിവാരി. സിവില്‍ സര്‍വീസസ് പരീക്ഷയില്‍ 96-ാം റാങ്ക് നേടിയാണ് നിധി ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്നത്. ഇതിന് മുന്‍പ് വാരാണസിയില്‍ അസിസ്റ്റന്റ് കമ്മിഷണര്‍ (കൊമേഴ്‌സ്യല്‍ ടാക്‌സ്) ആയി ജോലിചെയ്യുകയായിരുന്നു നിധി. ഇക്കാലത്താണ് സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. Read More…
ഹാട്രിക്ക് ഹിറ്റിനു ഒരുങ്ങി ആസിഫ് അലി; ‘സർക്കീട്ട്’ മെയ് 8ന് തീയേറ്ററുകളിൽ
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന ‘സർക്കീട്ട്’ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ് 8ന് ‘സർക്കീട്ട്’ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച ‘ആയിരത്തൊന്നു നുണകൾ’ എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കുന്ന സർക്കീട്ടിൽ ദിവ്യ പ്രഭയാണ് നായികാ വേഷം ചെയ്യുന്നത്. താമർ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. കിഷ്കിന്ധാ കാണ്ഡം, രേഖാ ചിത്രം എന്നീ ബ്ലോക്കിബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ചിത്രം ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്ന Read More…
ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡെക്കർ ട്രെയിൻ, ഓടിത്തുടങ്ങിയത് 1979 ഡിസംബർ 18 ന്
ഇന്ത്യന്‍ സർക്കാരിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സുകളിൽ ഒന്നാണ് ഇന്ത്യൻ റെയിൽവേ. യാത്രക്കാരെ ആകര്‍ഷിക്കുവാനും കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കുവാനും വേണ്ടി തിരഞ്ഞെടുത്ത റൂട്ടുകളില്‍ അവതരിപ്പിച്ച ഡബിൾ ഡെക്കർ ട്രെയിൻ റെയില്‍വേയുടെ വിജയകരമായ ഒരു പരീക്ഷണമായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡെക്കർ ട്രെയിന്‍ എന്നാണ് ഓടിത്തുടങ്ങിയത്? 1979 ഡിസംബർ 18 നാണ് ഡബിൾ ഡെക്കർ കോച്ചുകൾ ഘടിപ്പിച്ച ആദ്യത്തെ ട്രെയിൻ ഫ്ലയിംഗ് റാണി എക്സ്പ്രസ് ആരംഭിച്ചത്. സൂറത്തിനും മുംബൈ സെൻട്രലിനും ഇടയിൽ 263 കിലോമീറ്റർ ദൂരം ഏകദേശം 4 Read More…
“നരകത്തിലേക്കുള്ള പാത” ! ലോകത്തിലെ ഏറ്റവും അപകടം പിടിച്ച റോഡ് ഇതാ…, 38 ഷാര്‍പ്പ് ഹെയർപിൻ വളവുകള്‍
എത്ര അപകടം പിടിച്ച വഴിയിലൂടെയും സഞ്ചരിക്കുന്ന നിരവധി ആളുകളുണ്ട്. എന്നാൽ എത്രയൊക്കെ ധൈര്യശാലികളാണെങ്കിലുംതുർക്കിയിലെ ഈ റോഡിലൂടെ വാഹനമോടിക്കാൻ ഒരുപടി കൂടുതൽ ധൈര്യവും മനക്കരുത്തും ആവശ്യമാണ്. പറഞ്ഞുവരുന്നത് Warrantywise.co.uk ലോകത്തിലെ ഏറ്റവും അപകടകരമായ റോഡ് എന്ന് പേരിട്ടിരിക്കുന്ന D915 എന്ന റോഡിനെ കുറിച്ചാണ്. കാരണം വെല്ലുവിളി നിറഞ്ഞ വളവുകൾക്കും തിരിവുകൾക്കും കുപ്രസിദ്ധമാണ് ഈ പാത. കിഴക്കൻ തുർക്കിയിലെ ഓഫ്, ബേബർട്ട് പട്ടണങ്ങൾക്കിടയിൽ വ്യാപിച്ചുകിടക്കുന്ന 105 കിലോമീറ്റർ നീളമുള്ള ഈ റോഡ് “നരകത്തിലേക്കുള്ള ഹൈവേ” എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. തുർക്കിയുടെ വടക്കുകിഴക്കൻ Read More…
4,000വർഷം പഴക്കം! അലക്സാണ്ടർ ചക്രവർത്തിയുടെ ഉയർച്ചയും പതനവും കണ്ട ഒലീവ് മരം ഇതാണ്
ക്രീറ്റിലെ ശാന്തമായ ഒരു കുന്നിൻ ചെരുവിൽ, പരന്നുകിടക്കുന്ന കടലിന്റെ മനോഹാരിതയിലും മെല്ലെ വീശുന്ന ഇളംകാറ്റിനും ഇടയിൽ സാമ്രാജ്യങ്ങളേക്കാൾ പഴക്കമുള്ള ഒരു മരം നിൽക്കുന്നതുകാണാം. അതാണ് വൂവ്‌സിലെ ഒലിവ് വൃക്ഷം. 2000 വർഷത്തിലേറെയായി ഒരേ സ്ഥലത്ത് വളരുന്ന ഈ ഒലിവ് വൃക്ഷം വ്യത്യസ്തയാർന്ന രൂപത്തിനും പഴക്കം ചെന്ന ശാഖകൾക്കും പേരുകേട്ടതാണ്. ഒരുപക്ഷെ മഹാനായ അലക്‌സാണ്ടർ ഭൂഖണ്ഡങ്ങളിലൂടെ സഞ്ചരിക്കുന്നതും ഏഥൻസിൽ പാർത്ഥനോൺ പണിതതുമെല്ലാം ഈ ഒലിവ് വൃക്ഷം സാക്ഷ്യം വഹിച്ചിട്ടുണ്ടാകാം. നാഗരികതകൾ തകരുകയും പുതിയവ ഉയർന്നുവരുകയും ചെയ്തപ്പോഴും ഈ വൃക്ഷം Read More…