മഞ്ഞുമൂടിയ ദക്ഷിണ അറ്റ്‌ലാൻ്റിക്കിൽ, ഒരു മൈലിലധികം താഴ്ചയിൽ നിന്ന് വിചിത്രവും ആകർഷകവുമായ ചിലന്തിയെ കണ്ടെത്തി ഗവേഷകർ.ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഷ്മിഡ് ഓഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് അടുത്തിടെ സൗത്ത് സാൻഡ്‌വിച്ച് ദ്വീപുകളിലേക്ക് നടത്തിയ യാത്രയിൽ വിചിത്രമായ ചിലന്തിയെ കണ്ടെത്തിയത്. തുടർന്ന് ചിലന്തിയുടെ ദൃശ്യങ്ങൾ ഫേസ്‍ബുക്കിൽ പങ്കുവെക്കുകയും ചെയ്തു. “ഇതൊരു പൈക്‌നോഗൊണിഡ് ആണ്. നിങ്ങൾക്ക് അറിയാവുന്നതും ഭയപ്പെടുന്നതുമായ കരയിലെ ചിലന്തികളുടെ വിദൂര ബന്ധുക്കലാണിവർ,” എന്ന് കുറിച്ചുകൊണ്ടാണ് ശാസ്ത്രജ്ഞർ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇവയെ കടൽ ചിലന്തികളാണെന്നും പന്തപ്രോഡ അഥവാ “ഓൾ ലെഗ്സ്” എന്ന Read More…
Author: ashtagon
റോഡിൽ അപ്രതീക്ഷിതമായി രൂപപ്പെട്ട കൂറ്റൻ കുഴി, സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം; ഹൃദയഭേദകമായ വീഡിയോ
ദക്ഷിണ കൊറിയയിലെ സിയോളിലെ ഒരു റോഡിൽ അപ്രതീക്ഷിതമായി രൂപപ്പെട്ട ഭീമാകാരമായ കുഴിയിലേക്ക് വീണ് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം. പാർക്ക് എന്ന് പേരുള്ള യുവാവാണ് റോഡിൽ രൂപപ്പെട്ട സിങ്ക്ഹോളിലേക്ക് വീണ് മരണപെട്ടത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വീഡിയോയിൽ യുവാവിന് മുൻപായി സഞ്ചരിക്കുന്ന ഒരു കാർ തലനാരിഴക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നത് കാണാം. മറ്റൊരു കാറിന്റെ ഡാഷ്‌ക്യാംമിൽ പതിഞ്ഞ രംഗങ്ങളിൽ മോട്ടോർ സൈക്കിൾ യാത്രക്കാരൻ അപ്രതീക്ഷിതമായി റോഡിൽ രൂപപ്പെട്ട സിങ്ക്ഹോളിലേക്ക് ഓടിചെത്തുകയും അതിലേക്ക് വീഴുന്നതുമാണ് കാണുന്നത്. ഈ Read More…
ലിഫ്റ്റ് വർക്കായില്ല, പരുക്കേറ്റ കാലുമായി നാലാംനിലവരെ പടി കയറി ഡെലിവറി ഏജന്റ്
ലിഫ്റ്റ് ആക്സസ് ചെയ്യാൻ കഴിയാഞ്ഞതിനെ തുടർന്ന് പരിക്കേറ്റ കാലുമായി നാലാം നിലവരെ കോണിപടികൾ കയറാൻ നിർബന്ധിതനായി ഡെലിവറി ഏജന്റ്. ഉപഭോക്താവിന്റെ ആപ്പിൽ “ ഡു നോട്ട് കോൾ” എന്ന ഓപ്ഷൻ സജീവമാക്കിയിട്ടത്തിനെ തുടർന്നാണ് ഡെലിവറി ഏജന്റിന് കോണിപ്പടികൾ കയറേണ്ടിവന്നത്. ‘ഡെലിവറി ഏജന്റിന്റെ അവസ്ഥയോർത്ത് സങ്കടം തോന്നുന്നു’ എന്ന് കുറിച്ചുകൊണ്ട് ഉപഭോക്താവ് തന്നെയാണ് റെഡ്‌ഡിറ്റിൽ സംഭവം പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ “ സെൻസർ കീ ഇല്ലാതെ ആർക്കും ആക്‌സസ് ചെയ്യാൻ കഴിയാത്ത കീകാർഡ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ലിഫ്റ്റ് തങ്ങളുടെ കെട്ടിടത്തിലുണ്ടെന്ന് Read More…
‘എംപുരാന്‍’ ഹിന്ദുവിരുദ്ധ പ്രോപ്പഗണ്ടയെന്ന് ആക്ഷേപം; സോഷ്യല്‍ മീഡിയയില്‍ സിനിമയ്ക്ക് എതിരേ പ്രചരണം
മോഹന്‍ലാലിന്റെ എല്‍2: എമ്പുരാന്‍ ഒടുവില്‍ വ്യാഴാഴ്ച വലിയ സ്‌ക്രീനുകളില്‍ എത്തിയതിന് പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങളും.. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത, 2019 ലെ ആക്ഷന്‍-ത്രില്ലര്‍ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗം സമ്മിശ്ര പ്രതികരണങ്ങളും അവലോകനങ്ങളും നേടി മുന്നേറുമ്പോള്‍ സിനിമ ഹിന്ദുവിരുദ്ധ പ്രചരണം നടത്തുന്നു എന്ന ആക്ഷേപം ഉയരുകയാണ്. ഹിന്ദുവിരുദ്ധതയും വലതുപക്ഷ പ്രത്യയശാസ്ത്രങ്ങളെ ഇകഴ്ത്തുന്ന ഒരു രാഷ്ട്രീയ സ്വഭാവവും സിനിമയ്ക്കുണ്ടെന്ന ആക്ഷേപമാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്നത്. സംവിധായകന്‍ പൃഥ്വിരാജ് മോഹന്‍ലാലിനെയും അദ്ദേഹത്തിന്റെ ആരാധകരെയും വഞ്ചിച്ചുവെന്ന് ആരോപിച്ച് ചില വലതുപക്ഷ Read More…
കാപ്പി താമരയിലയില്‍; സോഷ്യല്‍ മീഡിയയിലെ പുതിയ താരം, എന്താണ് സംഭവം?
സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും കാര്യങ്ങള്‍ വൈറലാകണമെങ്കില്‍ വ്യത്യസ്തമായ എന്തെങ്കിലും ചെയ്താല്‍ മാത്രം മതി. ഭക്ഷണ കാര്യത്തിലൊക്കെ വെറൈറ്റി കൊണ്ടു വന്ന് അത് സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുന്നത് ഇപ്പോഴത്തെ ട്രെന്‍ഡ് തന്നെയാണ്. അത്തരത്തില്‍ പലതരത്തിലുള്ള ഭക്ഷണങ്ങളും വൈറലാകാറുമുണ്ട്. അത്തരത്തില്‍ വൈറലായ ഒരു കോഫിയാണ് താമരയില കോഫി. സോഷ്യല്‍ മീഡിയയിലെ പുതിയ താരമാണ് താമരയില കോഫി. ചൈനയിലെ ഒരു റസ്റ്റോറന്റില്‍ വിളമ്പുന്ന ഈ പ്രത്യേക തരം കോഫിയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ കോഫിയുടെ പ്രത്യേകത എന്താണെന്നല്ലേ അറിയേണ്ടത്. Read More…
മോഷണം പോയ ഐഡി കാര്‍ഡ് ‘പണി’യായി; ക്രിമിനലാണെന്ന് പോലീസ്, ഒരു പണിയും കിട്ടുന്നില്ല
പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘അപരൻ’ എന്ന മലയാളചലച്ചിത്രം ഓര്‍മ്മയില്ലേ? ജയറാം ആദ്യമായി നായകനായി അഭിനയിച്ച ചിത്രം. തന്റെ അതേ രൂപമുള്ള ഒരു ക്രിമിനലിന്റെ ചെയ്തികള്‍മൂലം നിഷ്ക്കളങ്കനായ ഒരു യുവാവിന് വന്നനുഭവിക്കുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ കഥാതന്തു. ഇവിടെ സ്വന്തം ഐഡി കാര്‍ഡ് നഷ്ടപ്പെട്ട ഒരു യുവാവിന് ആ ഐഡി കാര്‍ഡ് മൂലം ഒരു ജോലിപോലും കിട്ടാതെ നട്ടംതിരിയുന്ന കഥ ഇതാ. റാമി ബത്തിഖ് എന്ന യുവാവ് ഒരു യാത്രയ്ക്കിടെ ഒന്ന് ഉറങ്ങിപ്പോയി. ഉണര്‍ന്നത് സ്വന്തം പേരില്‍ Read More…
വൈറലാകണം; കാമുകന്റെ വായിലിട്ട കാമുകിയുടെ കൈ കുടുങ്ങി, ആശുപത്രിയിലായി
തമാശ വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ കാമുകിയുടെ കൈ കാമുകന്റെ വായില്‍ കുടുങ്ങി. ചൈനയിലെ ജിലിനിലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടുത്തിടെ അവരുടെ ഏറ്റവും വിചിത്രമായ കേസുകളിലൊന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആശുപത്രിയുടെ എമര്‍ജന്‍സി റൂമിലേക്ക് ദമ്പതികള്‍ നടക്കുന്നതിന്റെ ക്ലിപ്പുകളും ഫോട്ടോകളും ചൈനീസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുന്നതിനായി ഒരു രസകരമായ വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു. സ്ത്രീയുടെ കൈ കാമുകന്റെ വായില്‍ കടക്കാന്‍ കഴിയുന്നത്ര ചെറുതാണ് എന്ന് കാണിക്കുകയായിരുന്നു ലക്ഷ്യം. കാമുകി മുഷ്ടിചുരുട്ടി കാമുകന്റെ വായില്‍ കടത്തിയെങ്കിലും അത് പുറത്തെടുക്കാന്‍ Read More…
ദുഃഖഗാനങ്ങൾ കേൾക്കാൻ നിങ്ങള്‍ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ട്? പിന്നിലെ ശാസ്ത്രം ഇതാണ്
സംഗീതത്തിന് അല്ലെങ്കിലും ഒരു വലിയ പവറുണ്ട്. മാനസികാരോഗ്യത്തില്‍ പോലും സംഗീതം ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. പലപ്പോഴും നമ്മുടെ വികാരങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ചിലവരുടെ കണ്ണുങ്ങള്‍ ഈറനണിഞ്ഞേക്കാം. ദുഃഖഗാനങ്ങള്‍ കേള്‍ക്കാനായി ആളുകള്‍ ഇഷ്ടപ്പെടുന്നത് എന്ത്‌കൊണ്ടെന്ന് ചിന്തിച്ചട്ടുണ്ടോ? ഇതിന് ഒരു ശാസ്ത്രീയ വിശദീകരണമുണ്ട്.നല്ല മൂഡിലിരിക്കുമ്പോഴും ദു:ഖഗാനങ്ങള്‍ കേള്‍ക്കുകയാണെങ്കില്‍ സങ്കടകരമായ വികാരങ്ങളെ പ്രതിഫലിപ്പിക്കാനും യഥാര്‍ഥ്യബോധം ഉണ്ടാക്കാനും സഹായിക്കും. ദുഃഖഗാനങ്ങളിലെ വരികള്‍ക്ക് നമ്മുടെ ജീവിതാനുഭവങ്ങളുമായി സാമ്യം തോന്നിക്കാം. നമ്മുടെ കഷ്ടപാടിലും പ്രയാസത്തിലും നമ്മള്‍ ഒറ്റയ്ക്കല്ലയെന്ന് നമ്മള്‍ മനസ്സിലാക്കുന്നു. ഇത്തരത്തിലുള്ള Read More…
ആദ്യമായി ശീതളപാനീയം കിട്ടിയ ആദിവാസി, അടപ്പ് തുറക്കാൻ പെടാപ്പാട്- വീഡിയോ കണ്ട് പൊട്ടിച്ചിരിച്ച് നെറ്റിസൺസ്
വേനൽക്കാലമെത്തിയതോടെ വിപണിയിൽ ശീതളപാനീയങ്ങളുടെ കുത്തൊഴുക്കാണ്. കാരണം ചൂടിൽ നിന്ന് രക്ഷനേടാൻ ഭൂരിഭാഗം പേരും ശീതളപാനീയങ്ങളെയാണ് ഇന്ന് ആശ്രയിക്കുന്നത്. എന്നാൽ, മുൻകാലങ്ങളിൽ ശീതളപാനീയങ്ങളുടെ രുചി പലർക്കും അറിയില്ലായിരുന്നു. ശീതളപാനീയത്തിന്റെ ഒരു കാൻ തുറക്കാൻ പലർക്കും ഇപ്പോഴും അറിയില്ല. ഇതിനിടയിലാണ് ആഫ്രിക്കൻ ഗോത്രവർഗക്കാർക്ക് ജീവിതത്തിൽ ആദ്യമായി ഒരു കുപ്പി ശീതളപാനീയം കുടിക്കാൻ നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിമാറിയത്. ശീതളപാനീയത്തിന്റെ കുപ്പി കയ്യിൽ കിട്ടിയപ്പോഴുണ്ടായ ആഫ്രിക്കൻ ഗോത്രവർഗക്കാരുടെ രസകരമായ പ്രതികരണമാണ് വീഡിയോയിൽ കാണുന്നത്. ഒരു കൊക്കോ കോള കയ്യിൽ കിട്ടിയതും Read More…