പണമില്ലാതെയും സാങ്കേതികവിദ്യ ഇല്ലാതെയും ജീവിക്കുന്നതിനെക്കുറിച്ച് ആധുനിക കാലത്ത് ചിന്തിക്കാനേ കഴിയില്ല. എന്നാല്‍ ഗാന്ധിയന്‍ ആദര്‍ശം ഉള്‍ക്കൊണ്ട് പൂര്‍ണ്ണമായും പണത്തില്‍ നിന്നും അകന്നു കഴിയുന്ന ഈ മനുഷ്യനെക്കുറിച്ച് കേള്‍ക്കുന്നത് ചിലപ്പോള്‍ നിങ്ങളെ അമ്പരപ്പിക്കും. 2008 മുതല്‍ പൂര്‍ണ്ണമായും പണത്തില്‍ നിന്നും അകന്നു ജീവിക്കുന്ന മാര്‍ക്ക് ബോയല്‍ എന്ന അയര്‍ലണ്ടു കാരന്റെ പ്രചോദനം മഹാത്മാഗാന്ധിയാണ്. ‘ദി മണിലെസ് മാന്‍’ എന്നറിയപ്പെടുന്ന ഈ എഴുത്തുകാരന്‍ 2008 മുതല്‍ പണമില്ലാതെയും 2016 മുതല്‍ ആധുനിക സാങ്കേതിക വിദ്യ ഇല്ലാതെയും ജീവിക്കുന്നു. ബ്രിട്ടീഷ് പത്രമായ Read More…
Author: ajithmangalam
തന്റെ ജീവിതത്തിലെ മറ്റൊരു സന്തോഷവാര്‍ത്ത പങ്കുവെച്ച് കാജല്‍ അഗര്‍വാള്‍ ; ചിത്രങ്ങള്‍ വൈറല്‍
മുംബൈയില്‍ നിന്നെത്തി തെന്നിന്ത്യയില്‍ വിജയം കൈവരിച്ച നിരവധി നായികമാരില്‍ മുന്‍നിരയില്‍ ഉള്ള താരമാണ് കാജല്‍ അഗര്‍വാള്‍. മഗധീര എന്ന സിനിമയിലൂടെ നടിയുടെ കരിയര്‍ ഗ്രാഫ് മാറി മറിയുകയായിരുന്നു. തമിഴില്‍ മാട്രാന്‍, തുപ്പാക്കി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷം കാജല്‍ അഗര്‍വാള്‍ ചെയ്തു. ഇടയ്ക്ക് ബോളിവുഡിലും സാന്നിധ്യം അറിയിച്ചു. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നില്‍ക്കുമ്പോഴാണ് കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നത്. ബിസിനസുകാരനായ ഗൗതം കിച്ച്‌ലുവിനെയാണ് കാജല്‍ വിവാഹം ചെയ്തത്. കഴിഞ്ഞ വര്‍ഷം നടി അമ്മയുമായി. നീല്‍ എന്നാണ് കാജലിന്റെ Read More…
വിജയ് രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നു ; ‘ദളപതി 69’ താരത്തിന്റെ അവസാന സിനിമ?
സമാനതകളില്ലാത്ത വിജയമാണ് നടന്‍ വിജയ് തമിഴില്‍ നേടിക്കൊണ്ടിരിക്കുന്നത്. അതേസമയം രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ താരത്തിന് സിനിമകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നേരിടുകയും ചെയ്യുന്നുണ്ട്. എന്തൊക്കെയാണെങ്കിലും പുതിയ സിനിമ ലിയോ പുറത്തുവരാനിരിക്കെ ദളപതി 69 സിനിമ താരത്തിന്റെ സിനിമാജീവിതത്തിന് താല്‍ക്കാലികമായി കര്‍ട്ടന്‍ വീണേക്കുമെന്ന് തമിഴ് മാധ്യമങ്ങള്‍. രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്ന വിജയ് രാഷ്ട്രീയത്തില്‍ തിളങ്ങിയാല്‍ അഭിനയം നിര്‍ത്തുമെന്നാണ് വിലയിരുത്തല്‍. തമിഴര്‍ക്ക് സിനിമയും രാഷ്ട്രീയവും രണ്ടല്ലെങ്കിലും ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന എംജിആര്‍ പോലും രാഷ്ട്രീയത്തില്‍ ഇറങ്ങിയതോടെ സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തിയിരുന്നു. Read More…
സിനിമാ അഭിനയം നിര്‍ത്തിയിട്ട് നാലു വര്‍ഷം ; എമ്മ വാട്‌സണ്‍ ഇപ്പോള്‍ എവിടെയാണ്?
ചൈല്‍ഡ് ആര്‍ടിസ്റ്റായി വന്ന് നായികയായി മാറിയ എമ്മാ വാട്‌സണെ സിനിമയില്‍ കണ്ടിട്ട് നാലു വര്‍ഷമായി. ഹാരി പോട്ടര്‍ ഫിലിം സീരീസിലെ ഹെര്‍മിയോണ്‍ ഗ്രെഞ്ചര്‍ എന്ന പേരില്‍ പ്രശസ്തി നേടിയ 33 കാരി നടിയെ ഗ്രേറ്റ ഗെര്‍വിഗ് സംവിധാനം ചെയ്ത 2019 ലെ ലിറ്റില്‍ വിമണിലാണ് അവസാനമായി കണ്ടത്. നടിയാകട്ടെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ ഡിഗ്രി പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്. ക്രിയേറ്റീവ് റൈറ്റിംഗ് പഠിക്കുന്നതിനായി സിറ്റി യൂണിവേഴ്‌സിറ്റിയില്‍ പാര്‍ട്ട് ടൈം ഡിഗ്രി കോഴ്‌സിന് എന്റോള്‍ ചെയ്ത എമ്മ വാട്‌സണെ ഓക്‌സ്‌ഫോര്‍ഡിലേക്ക് മാറ്റി. Read More…
ഇലോണ്‍ മാസ്‌കുമായി ബന്ധം: ഗൂഗിള്‍ സഹസ്ഥാപകനും ഭാര്യയും വേര്‍പിരിഞ്ഞു ?
എലോണ്‍ മാസ്‌കുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടയില്‍ ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍ സംരഭകയും അഭിഭാഷകയുമായ നിക്കോള്‍ ഷാനഹനുമായുള്ള വിവാഹമോചന നടപടികള്‍ പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്. വിവാഹമോചനത്തെ ഷാനഹന്‍ എതിര്‍ത്തില്ല. അറ്റോര്‍ണി ഫീസ്, സ്വത്ത് വീതം വയ്ക്കാല്‍ തുടങ്ങിയ കാര്യങ്ങള്‍ രഹസ്യമായി പരിഹരിച്ചു എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2015-ല്‍ ബ്രിന്‍ തന്റെ ആദ്യ ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടി ഷാനഹാനുമായി ഡേറ്റിങ് തുടങ്ങിയിരുന്നു. 2018-ലായിരുന്നു ഇവര്‍ വിവാഹിതരായത്. തുടര്‍ന്ന് 2021-ല്‍ ഇവര്‍ വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങി. 2022-ല്‍ പൊരുത്തപ്പെടാനാവാത്ത വ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് Read More…
ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ കപിലിന് പിന്നില്‍ രണ്ടാമന്‍ ; രവീന്ദ്ര ജഡേജയ്ക്ക് 200 വിക്കറ്റും 2000 റണ്‍സും
കൊളംബോ: ഏഷ്യാക്കപ്പില്‍ ഫൈനല്‍ ഉറപ്പാക്കിയ ഇന്ത്യ സൂപ്പര്‍ഫോറിലെ അവസാന മത്സരത്തില്‍ ബംഗ്‌ളാദേശിനെതിരേ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോള്‍ നേട്ടമുണ്ടാക്കിയത് ഓള്‍റൗണ്ടര്‍ രവീന്ദ്രജഡേജ. മത്സരത്തില്‍ ബംഗ്ലാദേശിന്റെ ഷമിം ഹൊസൈനെ പുറത്താക്കിയ രവീന്ദ്ര ജഡേജ ഏകദിനത്തില്‍ 200 വിക്കറ്റ് നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമായിട്ടാണ് മാറിയത്. ഇതിഹാസ താരം കപില്‍ ദേവിന് ശേഷം ഏകദിനത്തില്‍ 2500 റണ്‍സും 200 വിക്കറ്റും തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായിട്ടാണ് ഇതോടെ ജഡേജ മാറിയത്. ഏകദിനത്തില്‍ നിന്നും വിരമിക്കുമ്പോള്‍ അപില്‍ 253 വിക്കറ്റും 6945 റണ്‍സും Read More…
പെലെയുടെ റെക്കോഡ് ഭേദിച്ച നെയ്മര്‍; പതിനാറാം വയസ്സില്‍ ഗോളടിച്ച ലാമിന്‍ യമല്‍
ജോര്‍ജിയയ്‌ക്കെതിരായ യൂറോ 2024 യോഗ്യതാ മത്സരത്തില്‍ സ്‌പെയിന് വേണ്ടി ഗോളടിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിട്ടാണ് കൗമാരക്കാരന്‍ ലാമിന്‍ യമല്‍ മാറിയത്. 16 വയസ്സും 57 ദിവസവും പ്രായമുള്ള യമല്‍ പകുതി സമയത്തിന് തൊട്ടുമുമ്പ് കളത്തിലെത്തുകയും സ്‌പെയിന്റെ ഏഴാം ഗോളും നേടി. ലോകഫുട്‌ബോളില്‍ 17 കടക്കും മുമ്പ് കളത്തിലെത്തിയ ചില കളിക്കാരുടെ റെക്കോഡുകള്‍ രസകരമാണ്. 2021 ല്‍ സ്‌പെയിനില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ 17 വയസ്സും 62 ദിവസവും പ്രായമുള്ള ഗവിയില്‍ നിന്നാണ് വിംഗര്‍ യമല്‍ ഏറ്റവും പ്രായം Read More…
ഒരു വര്‍ഷത്തെ ഡേറ്റിംഗ്, അല്‍പാച്ചിനോയും നൂര്‍ അല്‍ഫല്ലായും പിരിഞ്ഞു; ഇനി മൂന്ന് മാസം പ്രായമുള്ള കുട്ടിക്കായി നിയമപോരാട്ടം
ഒരു വര്‍ഷത്തിലേറെയായി ഡേറ്റിംഗില്‍ ആയിരുന്ന ഹോളിവുഡ് സൂപ്പര്‍താരം അല്‍ പാച്ചിനോയും കാമുകി നൂര്‍ അല്‍ഫല്ലായും ഡേറ്റിംഗ് അവസാനിപ്പിച്ചു. ഇതോടെ മൂന്ന് മാസം പ്രായമുള്ള അവരുടെ മകന്‍ റോമാന്റെ കസ്റ്റഡിയ്ക്ക് വേണ്ടി നിയമപോരാട്ടത്തിനിറങ്ങുന്നു. സുപ്പീരിയര്‍ കോടതിയില്‍ അല്‍ഫല്ല കുഞ്ഞിന്റെ കസ്റ്റഡിക്കായി ഹര്‍ജി ഫയല്‍ ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ വിദ്യാഭ്യാസവും മെഡിക്കല്‍ ആവശ്യങ്ങളും അടക്കമുള്ള പ്രധാന തീരുമാനങ്ങളില്‍ തീരുമാനം ഉണ്ടാക്കുന്നതിനാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. അല്‍ഫല്ലയും പാച്ചിനോയും റോമന്റെ മാതാവും പിതാവും ആണെന്ന് തെളിയിക്കുന്ന ഒരു വോളണ്ടറി ഡിക്ലറേഷന്‍ ഹാജരാക്കിയിട്ടുണ്ട്. തന്റെ Read More…
നഗ്നതാപ്രദര്‍ശനം അതിരുവിട്ടു; കാനിവെസ്റ്റിനും ഭാര്യയ്ക്കും വിലക്ക് ഏര്‍പ്പെടുത്തി വെനീസിലെ ബോട്ടുകമ്പനികള്‍
നഗ്നതാപ്രദര്‍ശനത്തിന്റെ പേരില്‍ വന്‍ വിവാദം നേരിട്ടുകൊണ്ടിരിക്കുന്ന റാപ്പ് സംഗീതകാരന്‍ കാനി വെസ്റ്റും പുതിയ ഭാര്യ ബിയാങ്ക സെന്‍സോറിക്കും ഇതേ കാരണത്താന്‍ ഇറ്റലിയിലെ വെനീസില്‍ ബോട്ട് കമ്പനി ടൂറിസംബോട്ടുകള്‍ വാടകയ്ക്ക് കൊടുക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇരുവരുടേയും നഗ്നതാപ്രദര്‍ശനം അതിരുവിടുന്നതായും സഭ്യത ലംഘിക്കുന്നതായൂം ആരോപിച്ചാണ് നടപടി. ഇപ്പോള്‍ ഇറ്റലിയില്‍ അവധിയാഘോഷിക്കുന്ന ഇരുവരും കഴിഞ്ഞ തിങ്കളാഴ്ച ചരിത്ര നഗരത്തിലെ മനോഹരമായ കനാലിലൂടെ വാട്ടര്‍ ടാക്സിയില്‍ സഞ്ചരിക്കുമ്പോള്‍ നടന്ന സംഭവത്തിന്റെ അനന്തരഫലമാണ് ഈ നിരോധനം. കാനിയുടെ പാന്റ് പിന്‍ഭാഗം താഴ്ന്ന് രഹസ്യഭാഗം കാണുന്ന Read More…