Movie News

‘ആ ബ്ലൗസ് തിരിച്ചിട്ടാൽ നന്നായിരുന്നു, ബിഗ്രേഡ് സിനിമ പോലെ’; ഫോട്ടോഷൂട്ട് വിമർശനത്തിന് ചുട്ട മറുപടി നല്‍കി ആര്യ

അവതാരകയായും അഭിനേത്രിയായുമൊക്കെ മലയാളി ​​ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ആര്യ. നിരവധി പരമ്പരകളിലൂടെയും അവതാരകയായും ടെലിവിഷൻ രംഗത്തേക്ക് വന്ന ആര്യ പിന്നീട് ബഡായ് ബംഗ്ലാവിൽ സജീവമാ​യതോടെ കാണികളുടെ പ്രിയപ്പെട്ടവളായി മാറുകയായിരുന്നു. അതിന് ശേഷം ധാരാളം സിനിമകളിലും അവസരം ലഭിച്ച ആര്യയ്ക്ക് ഇന്ന് ധാരാളം ആരാധകരുള്ള താരമാണ്. ബിഗ് ബോസ് സീസൺ 2വില്‍ മത്സരാർ‌ത്ഥിയായും ആര്യ എത്തിയിരുന്നു.

സമൂഹമാധ്യമങ്ങളില്‍ സജീവമായ ആര്യ ഓണദിനത്തിൽ പങ്കുവച്ച ചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു. തന്റെ ആരാധകർക്ക് ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് ഒരു വ്യത്യസ്ത ഫോട്ടോഷൂട്ട് തന്നെയാണ് ആര്യ ചെയ്തത്. ചുവപ്പ് കരയുള്ള കസവു സാരിയിൽ അതീവസുന്ദരിയായാണ് ഇത്തവണ ആര്യ എത്തിയത്. ബാക്ക്‌ലെസ് ബ്ലൗസ് ആണ് സാരി​യോടൊപ്പം പെയർ ചെയ്തത്. നിരവധി പേർ ആര്യയുടെ ഈ ഫാഷൻ സ്റ്റൈലിന് കൈയടിച്ചെങ്കിലും ധാരാളം വിമർശനങ്ങളും സമൂഹ മാധ്യമങ്ങളിലുയർന്നു.

ആര്യ ധരിച്ചിരുന്ന ബാക്ക് ലെസുമായ ബ്ലൗസാണ് പലരേയും അസ്വസ്ഥരാക്കിയത്. അശ്ലീല കമന്റുകളും ചിത്രത്തിന് താഴെ പലരും നൽകിയിരുന്നു.
‘ആ ബ്ലൗസ് തിരിച്ചിട്ടിരുന്നെങ്കിൽ നന്നായിരുന്നു’ എന്നാണ് ഒരു കമന്റ്. അതിന് ആര്യ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായത്. ഒട്ടും മടിക്കേണ്ട,​ താൻ ധൈര്യമായി ഇട്ടു നടന്നോളൂ ആരും നിങ്ങളെ ജഡ്‌ജ് ചെയ്യില്ല. അത് നിങ്ങളുടെ മാത്രം ചോയിസാണെന്നായിരുന്നു ആര്യയുടെ മറുപടി. ഇതിനിടെ മറ്റൊരാള്‍ ആര്യയുടെ ഫോട്ടോഷൂട്ടിനെ ബി ഗ്രേഡ് സിനിമകളോടാണ് ഉപമിച്ചത്. ഇതിനും ആര്യയ്ക്ക് ചുട്ട മറുപടിയുണ്ട്. ഒരു ഫ്രെയിമിന്റെ സൗന്ദര്യം അതു കാണുന്ന ആളുകളുടെ കണ്ണിലാണ്. അത് നിങ്ങളേയും നിങ്ങളുടെ കാഴ്‌ചപ്പാടിനെയും ആശ്രയിച്ചിരിക്കും,​ ഹാപ്പി ഓണം എന്നായിരുന്നു ആര്യ പറഞ്ഞത്..

മുന്‍പും ആര്യയുടെ ചില ചിത്രങ്ങള്‍ക്കു താഴെ അശ്‌ളീല കമന്റുകള്‍ വന്നിട്ടുണ്ട. ‘വാട്ട് ജുംക്ക’ എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന റീലിനും ഇത്തരം കമന്റുകളുണ്ടായിരുന്നു. കൃത്യമായ മറുപടിയും ആര്യ ഇവര്‍ക്ക് നല്‍കാറുണ്ട്. സ്റ്റാർ മ്യൂസിക്- ആരാദ്യം പാടും എന്ന ഷോയുടെ അവതാരകയാണ് ആര്യ. എന്താടാ സജി എന്ന ചിത്രമാണ് ആര്യയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.