Celebrity

‘എന്റെ പങ്കാളി അർജന്റീനക്കാരി, എങ്കിലും അർജന്റീനക്കാർക്ക് എന്നെ ഇഷ്‌ടമല്ല’: അനുഭവം പറഞ്ഞ് റൊണാൾഡോ– വീഡിയോ

ഡാലസ്: അർജന്റീനക്കാർക്ക് തന്നോട് ഒരു ഇഷ്ടക്കേടുണ്ടെന്ന് പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വിമാനത്തിൽ വെച്ച് തനിക്കുണ്ടായ ഒരു രസകരമായ അനുഭവം പങ്കുവെച്ചുകൊണ്ടാണ് റൊണാൾഡോ ഇക്കാര്യം പറഞ്ഞത്. ലോകകപ്പ് പ്രീക്വാർട്ടറിൽ സ്പെയിനിനെതിരായ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. അതേസമയം, അർജന്റീനയോട് തനിക്ക് പ്രത്യേക താല്പര്യമുണ്ടെന്നും തന്റെ പങ്കാളി അർജന്റീനക്കാരിയാണെന്നും റൊണാൾഡോ വ്യക്തമാക്കി. ഇതോടൊപ്പം ഇത് തന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന സൂചനയും താരം വാർത്താസമ്മേളനത്തിൽ നൽകി.

“അവസാനം എന്നെ സ്നേഹിക്കുന്ന ആളുകൾ മാത്രമാണ് ഒപ്പമുണ്ടാകുക. ഇന്നലെ വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ഒരു അർജന്റീനിയൻ എയർഹോസ്റ്റസ് ഉണ്ടായിരുന്നു. അവർ എന്നെ നോക്കിയ രീതിയിൽ നിന്ന് തന്നെ അവർ അർജന്റീനക്കാരിയാണെന്ന് എനിക്ക് മനസ്സിലായി. ആ നോട്ടത്തെക്കുറിച്ച് ഞാൻ അവരോട് പറയുകയും ചെയ്തു,” റൊണാൾഡോ ഓർത്തെടുത്തു.

തന്നോടുള്ള ചെറിയൊരു നീരസം ആ നോട്ടത്തിൽ ഉണ്ടായിരുന്നുവെന്നും എന്നാൽ താൻ അത് തമാശയായാണ് എടുത്തതെന്നും റൊണാൾഡോ പറഞ്ഞു. തന്റെ പങ്കാളി അർജന്റീനയിലെ ബ്യൂനസ് ഐറിസ് സ്വദേശിനിയാണ്. അതുകൊണ്ടുതന്നെ അർജന്റീനയിലെ ജനങ്ങളോട് തനിക്ക് പ്രത്യേക ഇഷ്ടമുണ്ടെന്നും അതുകൊണ്ട് അതൊരു പ്രശ്നമല്ലെന്നും റൊണാൾഡോ വ്യക്തമാക്കി.

ഇത് തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്നും റൊണാൾഡോ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു. ഈ അവസാന ലോകകപ്പ് പൂർണ്ണമായും ആസ്വദിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അടുത്ത ദിവസത്തെ മത്സരം തന്റെ അവസാനത്തെ കളി ആകില്ലെന്ന് പ്രതീക്ഷിക്കുന്നതായും റൊണാൾഡോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *