Movie News

ഇടീം.. മിന്നലും ; അനുപ് മേനോനും, ഷീലു ഏബ്രഹാമും കേന്ദ്രകഥാപാത്രങ്ങള്‍

അബാം മൂവീസിന്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിച്ച് മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഇടീം … മിന്നലും എന്നു നാമകരണം ചെയ്തിരിക്കുന്നു. അബാം മൂവീസിന്റെ പതിനാലാമത്തെ ചിത്രം കൂടിയാണിത്.

ഏപ്രിൽ ഏഴ് ഞായറാഴ്ച്ച പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ടൈറ്റിൽ ലോഞ്ച് നടത്തിയിരിക്കുന്നത്. ശുദ്ധമായ നർമ്മമുഹൂർത്തങ്ങളിലൂടെ മികച്ച കുടുംബചിത്രങ്ങൾക്കു തിരക്കഥ രചിച്ചിട്ടുള്ള കൃഷ്ണ പൂജപ്പുരയുടേതാണ് ഈ ചിത്രത്തിന്റെ തിരക്കഥ പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.

കാലാവസ്ഥ മനഷ്യന്റെ ജീവിതത്തിൽ എങ്ങനയൊക്കെ പ്രതിഫലിക്കുന്നു എന്നതാണ് ഒരു തികഞ്ഞ കുടുംബചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അനുപ് മേനോനും, ഷീലു ഏബ്രഹാമുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ അസി.ഡയറക്ടർ രവീന്ദ്രൻ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ധ്യാൻ ശീനിവാസൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ജോണി ആന്റണി, സെന്തിൽ കൃഷ്ണ, അസീസ് നെടുമങ്ങാട്, എന്നിവരും പ്രധാന താരങ്ങളാണ്. ഹരിനാരായണന്റെ വരികൾക്ക് പ്രകാശ് ഉള്യേരി ഈണം പകർന്നിരിക്കുന്നു. മഹാദേവൻ തമ്പിയാണ് ഛായാഗ്രാഹകൻ, എഡിറ്റിംഗ്‌ – സിയാൻ ശ്രീകാന്ത്.കൊച്ചി, വാഗമൺ: എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.