Featured Oddly News

ഇഷ്ടപുരുഷന്റെ പ്രണയം വേണം; യുവതി ശവസംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുത്തത് 2വര്‍ഷം, കാരണം…

ഇഷ്ടപ്പെട്ട പുരുഷന്റെ പ്രണയം നേടിയെടുക്കാന്‍ ഒരു ബ്രസീലിയന്‍ യുവതി അയാളുടെ ശ്രദ്ധയില്‍പ്പെടാന്‍ വേണ്ടി ശവസംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുത്തത് തുടര്‍ച്ചയായി രണ്ടു വര്‍ഷം. അവസാനം യുവതിയുടെ പ്രണയം വിവാഹത്തിലെത്തി. എന്താണ് പ്രണയവും ശവസംസ്‌ക്കാര ചടങ്ങുമായുള്ള ബന്ധം?

ഏറ്റവും രസകരം ഡാനിയേല സിഗ്‌നറും അപ്പോളോ സ്‌കറിയോട്ടും വിവാഹവേദിയില്‍ എത്തിയത് ഒരു ശവമഞ്ചത്തിലായിരുന്നു. അത് ആശ്ചര്യപ്പെടുത്തിയത് അനേകം ആളുകളെയാണ്. എന്നാല്‍ അവരുടെ അസാധാരണമായ പ്രണയകഥ അറിയുന്നവര്‍ക്ക് ആ തിരഞ്ഞെടുപ്പ് തികച്ചും അര്‍ത്ഥവത്താണെന്ന് നന്നായിട്ടറിയാം.

ശവസംസ്‌കാര ചടങ്ങുകളുടെ ഡയറക്ടറായിരുന്ന അപ്പോളോ സ്‌കറിയോട്ടിനെ ദാനിയേല ആദ്യമായി കണ്ടത് മരിച്ചുപോയ ഒരു ബന്ധുവിന്റെ ശവസംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കുന്നതിനിടെയാണ്. ആദ്യകാഴ്ചയില്‍ അവനില്‍ വീണുപോയ ഡാനിയേല അവന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ തനിക്ക് കഴിയുന്നതെല്ലാം ചെയ്തു. എന്നാല്‍ അവളെ ശ്രദ്ധിക്കാന്‍ കഴിയാത്തത്ര രീതിയില്‍ അയാള്‍ തന്റെ ജോലിയില്‍ തിരക്കിലായിരുന്നു. പക്ഷേ അവളെ നിരുത്സാഹപ്പെടുത്തിയില്ല.

അപ്പോളോയെ കാണാന്‍ വേണ്ടി അവള്‍ നിരന്തരം കമ്മ്യൂണിറ്റിയിലെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തുകൊണ്ടിരുന്നു. ഇതിന് കുറച്ച് സമയമെടുത്തു, പക്ഷേ അവളുടെ തന്ത്രം അവസാനം ഫലംകണ്ടു.

33 കാരിയായ ഡാനിയേല സാവോ പോളോയുടെ തെക്ക്-പടിഞ്ഞാറുള്ള ഒരു ചെറിയ കമ്മ്യൂണിറ്റിയായ പിന്‍ഹാല്‍സിഞ്ഞോയില്‍ നിന്നാണ് വരുന്നത്, അവിടെ 2,832 നിവാസികളില്‍ ഓരോരുത്തര്‍ക്കും എല്ലാവരേയും ഒരു പരിധിവരെ അറിയാം, അതിനാല്‍ അപ്പോളോയെ കാണാനായി ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നത് ശരിക്കും വിചിത്രമായി തോന്നിയില്ല.