Celebrity

‘ഞാൻ പ്രണയത്തിൽ അന്ധയായിരുന്നു, ഒരു കുട്ടിയെ തരുമോയെന്ന് അദ്ദേഹത്തോട് ചോദിച്ചു’; വിവിയൻ റിച്ചാർഡ്‌സുമായുള്ള ബന്ധത്തെപ്പറ്റി നീനാ ഗുപ്ത

ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം വിവിയൻ റിച്ചാർഡ്‌സുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് നടി നീന ഗുപ്ത വീണ്ടും . മകൾ മസാബ ഗുപ്ത ഉണ്ടായിരുന്നിട്ടും തങ്ങൾ എന്തുകൊണ്ടാണ് വിവാഹം കഴിക്കാതിരുന്നത് എന്നതിനെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ അവർ വ്യക്തമാക്കി.

അവർ പറഞ്ഞത്?

ശുഭങ്കർ മിശ്രയുടെ പോഡ്‌കാസ്റ്റിൽ, തങ്ങൾ പരസ്പരം പ്രണയിച്ചിരുന്നോ എന്ന ചോദ്യത്തിന് നീന ഗുപ്ത നൽകിയ മറുപടി ഇതായിരുന്നു: “അദ്ദേഹത്തോടും പോയി ചോദിക്കൂ. എല്ലാവർക്കും അദ്ദേഹത്തോട് ചോദിക്കാൻ പേടിയാണ്. എന്തുകൊണ്ടാണ് നിങ്ങൾ എല്ലാവരും എന്നോട് മാത്രം ചോദിക്കുന്നത്? ഞങ്ങൾ പ്രണയത്തിലായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. ഞങ്ങൾ കുറഞ്ഞ കാലയളവ് മാത്രമേ ഒന്നിച്ചുണ്ടായിരുന്നുള്ളൂ എങ്കിലും, ആ സമയം അതിമനോഹരമായിരുന്നു.”

വിവാഹം കഴിക്കാത്തതിനെക്കുറിച്ച് അവർ പറഞ്ഞത് ഇങ്ങനെ: “അതൊരിക്കലും പ്രായോഗികമായിരുന്നില്ല. ഒന്നുകിൽ എനിക്ക് ജോലി ഉപേക്ഷിച്ച് വെസ്റ്റ് ഇൻഡീസിലേക്ക് പോകേണ്ടി വരുമായിരുന്നു, അല്ലെങ്കിൽ അദ്ദേഹം തന്റെ കരിയർ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് വരേണ്ടി വരുമായിരുന്നു. ഇത് രണ്ടും സാധ്യമായിരുന്നില്ല.”

“ആ സമയത്ത് ഞാൻ പ്രണയത്തിൽ അന്ധയായിരുന്നു. അങ്ങനെയുള്ള സാഹചര്യത്തിൽ ആരാണ് മറ്റുള്ളവരെ ശ്രദ്ധിക്കുന്നത്? സ്വന്തം തീരുമാനങ്ങളെക്കുറിച്ച് ആലോചിച്ച് ആര് നിൽക്കും? മാതാപിതാക്കളെ ആര് കേൾക്കും? കുട്ടി വേണമെന്നത് എന്റെ തീരുമാനമായിരുന്നു. വിവിയനോട് കുട്ടിക്ക് ജന്മം നൽകുന്നതിൽ വിരോധമുണ്ടോ എന്ന് ഞാൻ ചോദിച്ചു, അദ്ദേഹം സമ്മതിക്കുകയും ചെയ്തു,” നീന ഗുപ്ത ഓർത്തെടുത്തു.മസാബ തന്റെ മകളാണെന്ന് പരസ്യമായി അംഗീകരിക്കുന്നതിൽ വിവിയൻ റിച്ചാർഡ്‌സ് ഒരിക്കലും മടികാണിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ ഒരു കുട്ടിയെ ഒറ്റയ്ക്ക് വളർത്തുന്നത് എളുപ്പമല്ലെന്നും അത് കുട്ടിക്ക് അത്ര നല്ലതല്ലെന്നും അവർ പറഞ്ഞു.


നീന ഗുപ്തയുടെ വ്യക്തിജീവിതം പലപ്പോഴും സ്ത്രീകളുടെ സ്വതന്ത്രമായ നിലപാടുകളുടെ പശ്ചാത്തലത്തിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. 1989 നവംബറിലാണ് വിവാഹത്തിന് മുൻപേ അവർ മകൾ മസാബയ്ക്ക് ജന്മം നൽകിയത്. തന്റെ തീരുമാനം തനിക്ക് ഗുണകരമായെങ്കിലും, മറ്റുള്ളവർ ഇങ്ങനെയൊരു തീരുമാനം എളുപ്പത്തിൽ എടുക്കരുതെന്ന് അവർ മുൻപ് ഉപദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *