മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. സ്റ്റൈല്‍, ലുക്ക്, ഗ്ലാമര്‍ എന്നതിനൊക്കെ കൂടി മലയാളത്തില്‍ ഒരൊറ്റ പേര് മാത്രമേയുള്ളൂ മമ്മൂട്ടി. താരത്തിന്റേതായി പുറത്ത് വരുന്ന ഏത് ചിത്രങ്ങളും വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ടര്‍ബോ’യുടെ ലുക്കിലുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. ഈ സിനിമയ്ക്കായി നടന്‍ മുടിയുടെ നീളം കുറച്ചിരുന്നു. ശരണ്‍ എന്ന ഫോട്ടോഗ്രാഫര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. കറുത്ത കൂളിംഗ് ഗ്ലാസ് വെച്ച് കാറില്‍ എത്തുന്ന ചിത്രങ്ങളാണ് വൈറലായിരിയ്ക്കുന്നത്. ചിത്രങ്ങള്‍ക്ക് രസകരമായ നിരവധി കമന്റുകളാണ് വരുന്നത്. 70കഴിഞ്ഞ ചെറുപ്പക്കാരന്‍ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിയ്ക്കുന്നത്.
തുടര്‍ച്ചയായ ഹിറ്റുകളുടെ നടുവിലാണ് മമ്മൂട്ടി ഇപ്പോള്‍. കണ്ണൂര്‍ സ്‌ക്വാഡിന്റെ വിജയത്തിന് ശേഷം തിയേറ്ററില്‍ എത്തിയ കാതല്‍ എന്ന ചിത്രവും വിജയമാവുകയായിരുന്നു. നവംബര്‍ 23നാണ് കാതല്‍ ദ കോര്‍ പ്രദര്‍ശനത്തിന് എത്തിയത്. ജ്യോതിക ആണ് നായിക. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബിയാണ്. മമ്മൂട്ടി കമ്പനിയാണ് നിര്‍മ്മാണം.