Oddly News

ലൈം​ഗിക ബന്ധത്തിനിടെ കാമുകിയുടെ നഗ്ന വിഡിയോ പകർത്തി യുവാവ്; ശേഷം ബന്ധുക്കൾക്ക് അയച്ചു !

ലൈം​ഗിക ബന്ധത്തിനിടെ കാമുകിയുടെ നഗ്ന വിഡിയോകളും ഫോട്ടോകളും മൊബെെലിൽ പകർത്തി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ച കാമുകനെതിരെ കേസ്. തിരുവനന്തപുരം ജില്ലയിലെ പോത്തൻകോടാണ് സംഭവം. പോത്തൻകോട് താമസിക്കുന്ന 19കാരിയുടെ പരാതിയിൽ പോത്തൻകോട് ഭൂതാന നഗർ സ്വദേശി കിരണിനെതിരെയാണ് (24) പോത്തൻകോട് പൊലീസ് കേസ് എടുത്തത്.  

ഏറെ നാളായി പെൺകുട്ടി  കിരണുമായി പ്രണയ ബന്ധത്തിലായിരുന്നു. കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ കിരണിൻ്റെ മാതാപിതാക്കൾ മരിച്ചതിനെ തുടർന്ന് 2025 ആഗസ്റ്റിൽ കിരൺ പെൺകുട്ടിയുടെ വേങ്ങോടുള്ള വീട്ടിൽ താമസമാക്കിയിരുന്നു. വീട്ടുകാരുടെ അറിവോടെയാണ് കിരൺ ആ വീട്ടിൽ താമസം ആരംഭിച്ചത്. 

ഇരുവരും വീട്ടിൽ ഒരുമിച്ചുണ്ടായിരുന്നപ്പോഴുള്ള സ്വകാര്യ ദൃശ്യങ്ങളാണ് കിരൺ സ്വന്തം മൊബൈൽ ഫോണിൽ പകർത്തിയത്. അതിന് ശേഷം അവ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ പരാതി. പെൺകുട്ടി യുവാവിന്റെ ബന്ധു കൂടിയാണ്. 

Leave a Reply

Your email address will not be published. Required fields are marked *