മുഖമടച്ച് നല്ല ഒരു അടി കിട്ടിയാല്‍ ആര്‍ക്കെങ്കിലും സന്തോഷം തോന്നുമോ? എന്നാല്‍ അത് കിട്ടുന്നത് അതി സുന്ദരികളായ ജാപ്പനീസ് യുവതികളില്‍ നിന്നാണെങ്കിലോ? ജപ്പാനിലെ ‘ഷാച്ചിഹോക്കോ’ ബാറില്‍ ഇങ്ങിനെയാണ്. ഭക്ഷണം വിളമ്പുന്നതിന് മുമ്പ് സുന്ദരികളായ സപ്ളൈയര്മാരെക്കൊണ്ട് അവര്‍ കസ്റ്റമേഴ്സിന്റെ മുഖത്ത് അടിപ്പിക്കും. ആണായാലും പെണ്ണായാലും അടികിട്ടുന്നത് അത്ര സന്തോഷകരമായ കാര്യമല്ലെങ്കിലും ബാറിന്റെ ഐഡിയ നന്നായി ഏറ്റിട്ടുണ്ട്.
അനുഭവം പരീക്ഷിക്കാന്‍ തയ്യാറായി അനേകരാണ് വരുന്നത്. നഗോയയിലെ ഷാച്ചിഹോക്കോ-യാ ഇസകായ സ്നാക്സ് വിളമ്പുമ്പോള്‍ അതിലെ വനിതാ ജീവനക്കാര്‍ നല്ലൊരു അടി കൂടി നല്‍കും. വിചിത്രമായ സേവനം സ്ഥാപനത്തിന്റെ ബിസിനസിനെ പുനരുജ്ജീവിപ്പിച്ചതായി പറയപ്പെടുന്നു. തുടക്കത്തില്‍ ഇസകായ തങ്ങളുടെ ജീവനക്കാരികളില്‍ ഒരാളെക്കൊണ്ടു ചെയ്യിച്ച കാര്യം ആവശ്യം വര്‍ദ്ധിച്ചതോടെ അടിക്കാന്‍ വേണ്ടി നിരവധി പെണ്‍കുട്ടികളെ വാടകയ്ക്കെടുക്കുന്നതലേക്ക് സ്ഥാപനത്തെ നയിച്ചിരിക്കുകയണ്. 100 യെന്‍ (90 സെന്റ്) ആണ് അടിക്ക് ഫീസ് ഈടാക്കുന്നത്.
ചൈനീസ് ഭാഷാ മാധ്യമ പ്രസിദ്ധീകരണമായ ലിബര്‍ട്ടി ടൈംസ് നെറ്റ് അടുത്തിടെ ഇസകായയുടെ വിചിത്രമായ മുഖത്തടി സേവനത്തെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. അതില്‍ പറയുന്നത് തങ്ങളുടെ സ്റ്റാഫ് അംഗങ്ങളില്‍ ആരുടെ അടിയാണ് വേണ്ടത് എന്ന കാര്യത്തില്‍ ആള്‍ക്കാരില്‍ നിന്നും 500 യെന്‍ വരെ ഈടാക്കിയതായിട്ടാണ് അവകാശപ്പെടുന്നത്. ജാപ്പനീസ് പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഒപ്പം ജിജ്ഞാസയുള്ള വിദേശ വിനോദ സഞ്ചാരികള്‍ക്കും ഈ സേവനം ജനപ്രിയമായിരുന്നു.
അടിമേടിക്കാന്‍ ആളുകള്‍ കൂടുകയും വിമര്‍ശനം ശക്തമാകുകയും ചെയ്ത പശ്ചാത്തലത്തില്‍ അടി കൊള്ളേണ്ടയാള്ക്കുള്ള നറുക്കെടുപ്പ് ഷാച്ചിഹോക്കോ ഒരു ഘട്ടത്തില്‍ നിര്‍ത്തി സാധാരണ സേവനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ അടി കിട്ടുമെന്ന് പ്രതീക്ഷിച്ച് ആളുകളോട് വരരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം ഇത് എക്സില്‍ ഒരു അറിയിപ്പ് തന്നെ പുറത്തിറക്കി.