Spotlight

‘എനിക്ക് പറയാനുള്ളത് കൂടി കേൾക്കൂ… ഞായറാഴ്ച വരെ കാത്തിരിക്കൂ….’ രാജിക്ക് പിന്നിലെ സത്യമെന്ത്? വിശദീകരണത്തിന് ആർ.ശ്രീലേഖ

തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സ്ഥാനം രാജിവെക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാനുണ്ടെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ആർ. ശ്രീലേഖ. തന്റെ ഭാഗം കൂടി കേൾക്കണമെന്നും ഞായറാഴ്ച വരെ കാത്തിരിക്കണമെന്നും അവർ സോഷ്യൽ മീഡിയയിലൂടെ കുറിച്ചു. ‘ഞാൻ വിശദീകരിക്കാൻ ആഗ്രഹിക്കുന്നു’ എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്.

സ്വകാര്യ കാരണങ്ങളാൽ രാജിവെക്കുകയാണെന്ന് കാട്ടി സെപ്റ്റംബർ 30-ന് മേയർ വി.വി. രാജേഷിന് കത്തുനൽകിയ കാര്യം ഒക്ടോബർ മൂന്നിനാണ് ശ്രീലേഖ ശാസ്തമംഗലത്തെ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പരസ്യമാക്കിയത്. അന്നുതന്നെ മേയറും ഈ വിഷയം സ്ഥിരീകരിച്ചിരുന്നു. എന്നാൽ, പാർട്ടി സംസ്ഥാന നേതൃത്വം ഇടപെട്ട് ചർച്ചകൾ നടത്തിയതോടെ അവർ വാട്‌സാപ്പ് ഗ്രൂപ്പിൽനിന്ന് സന്ദേശം പിൻവലിക്കുകയാണുണ്ടായത്. ഇതിനുശേഷമാണ് ഇപ്പോൾ കാര്യങ്ങൾ കൂടുതൽ വിശദീകരിക്കാനുണ്ടെന്ന് വ്യക്തമാക്കി ശ്രീലേഖ രംഗത്തെത്തിയത്.