Featured Spotlight

തച്ചങ്കരിക്ക് ജയിലില്‍ കൂളറും മെത്തയും; തറയിൽ കിടക്കണം, കർമ്മഫലം അനുഭവിച്ചേ പറ്റൂയെന്ന് ആർ. ശ്രീലേഖ; യൂട്യൂബ് വീഡിയോ വൈറൽ

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന മുൻ ഡി.ജി.പി ടോമിൻ തച്ചങ്കരിക്കെതിരെ ആരോപണവുമായി മുൻ ഡി.ജി.പിയും തിരുവനന്തപുരം കൗൺസിലറുമായ ആർ. ശ്രീലേഖ രംഗത്തെത്തി. തച്ചങ്കരിക്ക് ജയിലിൽ കൂടുതൽ ആനുകൂല്യങ്ങളും സൗകര്യങ്ങളും നൽകുന്നുണ്ടെന്നാണ് ശ്രീലേഖ തന്റെ യൂട്യൂബ് വീഡിയോയിലൂടെ ആരോപിക്കുന്നത്. കോടതി ശിക്ഷിച്ച ഒരു തടവുകാരനെ ജയിലിലെത്തിച്ചാൽ തുടർന്നങ്ങോട്ട് ചെയ്യേണ്ട കാര്യങ്ങൾക്കെല്ലാം കൃത്യമായ നിയമങ്ങളുണ്ടെന്ന് ശ്രീലേഖ വ്യക്തമാക്കുന്നു. ജയിൽ ഉദ്യോഗസ്ഥർ സൂക്ഷ്മമായി പരിശോധിച്ച ശേഷം വസ്ത്രങ്ങളെല്ലാം അഴിപ്പിച്ച് നഗ്നനാക്കിയാണ് തടവുകാരനെ അകത്തേക്ക് കയറ്റുക. തുടർന്ന് ജയിൽ Read More…

Spotlight

‘എനിക്ക് പറയാനുള്ളത് കൂടി കേൾക്കൂ… ഞായറാഴ്ച വരെ കാത്തിരിക്കൂ….’ രാജിക്ക് പിന്നിലെ സത്യമെന്ത്? വിശദീകരണത്തിന് ആർ.ശ്രീലേഖ

തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സ്ഥാനം രാജിവെക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാനുണ്ടെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ആർ. ശ്രീലേഖ. തന്റെ ഭാഗം കൂടി കേൾക്കണമെന്നും ഞായറാഴ്ച വരെ കാത്തിരിക്കണമെന്നും അവർ സോഷ്യൽ മീഡിയയിലൂടെ കുറിച്ചു. ‘ഞാൻ വിശദീകരിക്കാൻ ആഗ്രഹിക്കുന്നു’ എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്. സ്വകാര്യ കാരണങ്ങളാൽ രാജിവെക്കുകയാണെന്ന് കാട്ടി സെപ്റ്റംബർ 30-ന് മേയർ വി.വി. രാജേഷിന് കത്തുനൽകിയ കാര്യം ഒക്ടോബർ മൂന്നിനാണ് ശ്രീലേഖ ശാസ്തമംഗലത്തെ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പരസ്യമാക്കിയത്. അന്നുതന്നെ മേയറും ഈ വിഷയം സ്ഥിരീകരിച്ചിരുന്നു. Read More…

Spotlight

ശ്രീലേഖ വീണ്ടും പിണങ്ങി; സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി

വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർഥി ആർ. ശ്രീലേഖ സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരിക്കുന്നു. പ്രമുഖ വോട്ടർമാരുമായി നടത്തിയ സംവാദത്തിനിടെ കേന്ദ്രമന്ത്രി എസ്. ജയശങ്കർ തന്റെ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ചാണ് ശ്രീലേഖ വേദി വിട്ടത്. ഓൺലൈനായി യോഗത്തിൽ പങ്കെടുത്ത ജയശങ്കർ വോട്ട് അഭ്യർഥിച്ചതും സംസാരിച്ചതും രാജീവ് ചന്ദ്രശേഖറിനു വേണ്ടി മാത്രമായിരുന്നു. വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി മസ്‌കറ്റ് ഹോട്ടലിലാണ് പരിപാടി സംഘടിപ്പിച്ചത്. തനിക്ക് വേണ്ടി വോട്ട് ചോദിക്കുന്നതിനായി സംഘടിപ്പിച്ച ഒരു പരിപാടിയിൽ Read More…

Featured Spotlight

‘ക്ഷണിച്ചാലല്ലാതെ അടുത്തേക്ക് പോകരുതെന്നാണ് പരിശീലിച്ചത്’; മോദിയുടെ വേദിയിലെ ‘അകലം’; ശ്രീലേഖയുടെ പ്രതികരണം

തിരുവനന്തപുരം: ബിജെപിയുടെ പൊതുസമ്മേളന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗൗനിച്ചില്ലെന്ന തരത്തിൽ വന്ന വാർത്തകളോട് പ്രതികരിച്ച് ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ. ഫേസ്ബുക്കിൽ സ്റ്റോറിയായി പങ്കുവെച്ച വീഡിയോയിൽ പ്രധാനമന്ത്രിയുടെ അടുത്തുപോകാതിരുന്നതിന്റെ കാരണം അവർ വിശദീകരിച്ചു. ക്ഷണിച്ചാലല്ലാതെ പോകരുതെന്നുള്ള പരിശീലനം തനിക്ക് ലഭിച്ചിട്ടുള്ളതുക്കൊണ്ടാണ് സ്വന്തം ഇരിപ്പിടത്തിൽ ഇരുന്നതെന്നും ഇത് അച്ചടക്കത്തിന്റെ ഭാഗമാണെന്നും അവർ പറഞ്ഞു. പ്രധാനമന്ത്രിയെത്തിയ വേദിയില്‍ ഇരിപ്പിടം ലഭിച്ചത് സംസ്ഥാന ഉപാധ്യക്ഷന്മാരില്‍ ഒരാളായതുകൊണ്ടാണ്. തനിക്ക് രാഷ്ട്രീയം പുതിയതാണ്. മുപ്പത്തിമൂന്നര വര്‍ഷം പരിശീലിച്ചതും ചെയ്തതും പൊലീസ് ഉദ്യോഗസ്ഥയുടെ കടമയായിരുന്നു. Read More…

Lifestyle

‘ഇലക്ഷനിൽ നിർത്തിയത് മേയറാകും എന്ന് വാഗ്ദാനത്തില്‍, കേന്ദ്ര നേതൃത്വത്തോട് പോടാ പുല്ലേ എന്ന് പറഞ്ഞ് ഇറങ്ങി ഓടാൻ കഴിയില്ല’: ആർ. ശ്രീലേഖ

തിരുവനന്തപുരം: അവസാന നിമിഷം വരെ മേയറാക്കും എന്ന് പറഞ്ഞ് ഒടുവിൽ വാക്കുമാറ്റിയ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ ഡി.ജി.പിയുമായ ആർ. ശ്രീലേഖ. തനിക്ക് പകരം വി.വി. രാജേഷിനെ മേയറാക്കിയ ബി.ജെ.പി കേന്ദ്ര നേതൃത്വത്തോട് ‘പോടാ പുല്ലേ’ എന്ന് പറഞ്ഞ് ഇറങ്ങി ഓടാൻ തനിക്ക് കഴിയി​ല്ലെന്നും തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ കൂടിയായ ആർ. ശ്രീലേഖ പറഞ്ഞു. ‘കേന്ദ്ര നേതൃത്വം ഇത് പറയുമ്പോൾ പോടാ പുല്ലേ എന്ന് പറഞ്ഞ് എനിക്ക് ഇറങ്ങി ഓടാൻ Read More…