Featured Hollywood

പിക്കേയെ പ്രണയിച്ചതിന് ഷക്കീറയ്ക്ക് ചെലവായത് 120 ദശലക്ഷം യൂറോ

സ്‌പെയിനില്‍ താന്‍ നേരിട്ട നികുതിയുമായി ബന്ധപ്പെട്ട കേസ് ഒത്തുതീര്‍പ്പാക്കാന്‍ 7.64 ദശലക്ഷത്തിലധികം തുക സ്പാനിഷ് ട്രഷറിയില്‍ അടയ്ക്കാന്‍ പോപ്പ്ഗായിക ഷക്കീറ സമ്മതിച്ചു. സ്പാനിഷ് ഫുട്‌ബോള്‍താരം ജെറാര്‍ഡ് പിക്കേയുമായി പ്രണയത്തില്‍ അല്ലായിരുന്നെങ്കില്‍ താരത്തിന് ഇത്രയും വലിയ തുക നല്‍കേണ്ടി വരില്ലായിരുന്നുവെന്ന് താരത്തിന്റെ അഭിഭാഷകന്‍ വിശ്വസിക്കുന്നു.

പ്രണയത്തിനുവേണ്ടി ഷക്കീറ 120 ദശലക്ഷം യൂറോയോളമാണ് ചെലവാക്കിയത്. ബാഴ്‌സിലോണ താരവുമായുള്ള ഷക്കീറയുടെ 11 വര്‍ഷത്തെ പ്രണയം മൂന്ന് നികുതി തട്ടിപ്പുകള്‍ക്ക് പകരം ആറ് നികുതി തട്ടിപ്പുകളാണ് പോപ്പ് ഗായികയ്ക്ക് ഉണ്ടാക്കിക്കൊടുത്തത്. അതേസമയം ഷക്കീറ റയല്‍മാഡ്രിഡിന്റെ സ്പാനിഷ് ഫുട്‌ബോള്‍ താരം സെര്‍ജിയോ റാമോസുമായിട്ടാണ് പ്രണയിച്ചിരുന്നതെങ്കില്‍ ഇത്രയും നഷ്ടം ഉണ്ടാകുമായിരുന്നില്ലെന്നും താരത്തിന്റെ അഭിഭാഷകന്‍ പറയുന്നു.

ഇതിന് കാരണം ബാഴ്‌സലോണയിലെ വ്യക്തികള്‍ ആദായനികുതിക്ക് വിധേയരാണെന്നും എന്നാല്‍ മാഡ്രിഡിലുള്ളവര്‍ അങ്ങനെയല്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. എല്ലാ സ്പെയിന്‍കാരുടെയും ”തുല്യതയെക്കുറിച്ച് അവര്‍ സംസാരിക്കും. പക്ഷേ മാഡ്രിഡില്‍ നിങ്ങളെ തടവിലിടാന്‍ കഴിയാത്ത കുറ്റം കാറ്റലോണിയയിലാണ് താമസിക്കുന്നെങ്കില്‍ ജയിലാക്കും’ മോളിന്‍സ് വിശദീകരിച്ചു.

നികുതി തട്ടിപ്പ് ആരോപിക്കപ്പെട്ട ഗായിക ഇത് സംബന്ധിച്ച വിചാരണ അവസാനിപ്പിക്കാന്‍ സ്പാനിഷ് ടാക്സ് ഏജന്‍സിയുമായി നവംബര്‍ 20 ന് സാമ്പത്തിക കരാറിലെത്തി. ട്രഷറിക്ക് 14.5 ദശലക്ഷം യൂറോ കുടിശ്ശിക വരുത്തിയതായിട്ടാണ് ഗായികയ്ക്ക് എതിരേ ഉയര്‍ന്ന ആരോപണം. ഈ കേസില്‍ എട്ട് വര്‍ഷവും രണ്ട് മാസവും തടവും 23.8 ദശലക്ഷം യൂറോയും പിഴയുമായിരുന്നു കോടതി വിധിച്ചത്.