Celebrity

സ്കോട്ടിഷ് കൊട്ടാരത്തിൽ ‘വീണ്ടും വിവാഹിതരായി’ സൂര്യയും ജ്യോതികയും; ചെലവ് 31 ലക്ഷത്തിനും മുകളിൽ!!

നടൻ സൂര്യയും ജ്യോതിഷയും തങ്ങളുടെ ഇരുപതാം വിവാഹവാർഷികം സ്കോട്ട്‌ലൻഡിൽ വെച്ച് കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വേറിട്ട രീതിയിൽ ആഘോഷിച്ചു. അയർഷെയറിലെ ചരിത്രപ്രസിദ്ധമായ ബ്ലെയർക്വാൻ കോട്ടയിൽ വെച്ചായിരുന്നു ഈ ചടങ്ങുകൾ. ഇതിന്റെ ചിത്രങ്ങൾ ജ്യോതിഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. വെള്ള വസ്ത്രങ്ങളണിഞ്ഞാണ് ദമ്പതികളും മക്കളും ചടങ്ങിൽ പങ്കെടുത്തത്.

ചിത്രങ്ങൾ തരംഗമായതോടെ ഈ കോട്ടയിൽ ഒരു വിവാഹം നടത്തുന്നതിന് എത്ര ചിലവാകുമെന്ന ചർച്ചയിലാണ് ആരാധകർ. കാടുകളും മനോഹരമായ തോട്ടങ്ങളും നിറഞ്ഞ വിശാലമായ സ്ഥലത്താണ് ബ്ലെയർക്വാൻ കോട്ട സ്ഥിതി ചെയ്യുന്നത്. പൂർണ്ണമായും ദമ്പതികൾക്ക് മാത്രമായി വിട്ടുനൽകുന്ന പ്രത്യേക വെഡ്ഡിംഗ് പാക്കേജുകളാണ് ഇവർ നൽകുന്നത്.

ഇവിടെ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, 60 അതിഥികൾക്കായി ഏകദേശം 27.4 ലക്ഷം രൂപ മുതലാണ് അടിസ്ഥാന പാക്കേജുകൾ ആരംഭിക്കുന്നത്. 80 പേർക്കുള്ള പാക്കേജിന് 31.2 ലക്ഷം രൂപയോളം വരും. കുറഞ്ഞ ആളുകളെ മാത്രം ഉൾക്കൊള്ളിച്ചുള്ള ചെറിയ ചടങ്ങുകൾക്ക് 30 അതിഥികൾക്ക് 26.4 ലക്ഷം രൂപയും 50 അതിഥികൾക്ക് 30.2 ലക്ഷം രൂപയുമാണ് നിരക്ക്. ഭക്ഷണവും ടാക്സും ഉൾപ്പെടെയുള്ള കണക്കാണിത്.

ഇതുകൂടാതെ താമസസൗകര്യവും കോട്ടയിൽ ലഭ്യമാണ്. റീജൻസി ശൈലിയിലുള്ള 15 കിടപ്പുമുറികളാണ് ഇവിടെയുള്ളത്. പ്രഭാതഭക്ഷണം ഉൾപ്പെടെ ഒരു മുറിക്ക് ഏകദേശം 28,000 രൂപയ്ക്ക് മുകളിലാണ് നിരക്ക് ഈടാക്കുന്നത്.