സാമൂഹിക ഒത്തുചേരലുകളിലും പാർട്ടികളിലും ആഘോഷവേളകളിലും മദ്യപാനം സാധാരണയായി കാണാറുണ്ട്. എന്നാൽ ചിലരെ സംബന്ധിച്ച്, ഇടയ്ക്കിടെയുള്ള മദ്യപാനം പിന്നീട് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തുകയും അത് ശാരീരിക ആരോഗ്യത്തെയും വൈകാരിക സ്ഥിതിയെയും ബന്ധങ്ങളെയും തൊഴിൽ ജീവിതത്തെയും ബാധിക്കുകയും ചെയ്യുന്നു. ജാവേദ് അക്തർ, പൂജ ഭട്ട്, ഫർദീൻ ഖാൻ തുടങ്ങി നിരവധി ബോളിവുഡ് സെലിബ്രിറ്റികൾ മദ്യപാനവുമായുള്ള തങ്ങളുടെ അനുഭവങ്ങളും മദ്യപാനം നിർത്താനുള്ള തീരുമാനവും പ്രൊഫഷണൽ സഹായം തേടിയതും വീണ്ടെടുക്കൽ പ്രക്രിയയെക്കുറിച്ചും തുറന്നുപറഞ്ഞിട്ടുണ്ട്. മദ്യത്തോടുള്ള അഭിനിവേശം ഗ്ലാമറൈസ് ചെയ്യാതെ തന്നെ ഇത്തരം Read More…
Tag: CelebrityNews
“തകർന്ന കുടുംബം ഞാൻ വീണ്ടും തകർക്കേണ്ടതില്ല”: ഗോവിന്ദയുമായുള്ള ഗോസിപ്പുകളിൽ പൊട്ടിത്തെറിച്ച് നടി
ബോളിവുഡ് താരം ഗോവിന്ദയുമായുള്ള പ്രണയവാർത്തകളോടും അദ്ദേഹത്തിന്റെ ഭാര്യ സുനിത അഹൂജ തനിക്കെതിരെ നടത്തിയ ആരോപണങ്ങളോടും പ്രതികരിച്ച് കോമൾ റാണി സ്വർണ്ണകാർ. ഗോവിന്ദയുടെയും സുനിതയുടെയും കുടുംബജീവിതം തകർത്തത് താനാണെന്ന ആരോപണങ്ങൾ കോമൾ പൂർണ്ണമായി തള്ളി . സ്വന്തം ഭർത്താവിനെ വർഷങ്ങളായി കൊലപ്പെടുത്താൻ ശ്രമിക്കുന്ന ഒരു സ്ത്രീയുടെ ശാപം ആർക്കും ഏൽക്കില്ലെന്ന് കോമൾ തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. നേരത്തെ തന്നെ തകർന്നൊരു കുടുംബത്തെ തകർക്കാൻ മറ്റാർക്കും സാധിക്കില്ലെന്നും, ആരോ പറഞ്ഞത് കേട്ട് കാക്ക ചെവി കൊണ്ടുപോയെന്ന് വിശ്വസിക്കുന്നവരും കാക്കയുടെ Read More…
സ്കോട്ടിഷ് കൊട്ടാരത്തിൽ ‘വീണ്ടും വിവാഹിതരായി’ സൂര്യയും ജ്യോതികയും; ചെലവ് 31 ലക്ഷത്തിനും മുകളിൽ!!
നടൻ സൂര്യയും ജ്യോതിഷയും തങ്ങളുടെ ഇരുപതാം വിവാഹവാർഷികം സ്കോട്ട്‌ലൻഡിൽ വെച്ച് കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വേറിട്ട രീതിയിൽ ആഘോഷിച്ചു. അയർഷെയറിലെ ചരിത്രപ്രസിദ്ധമായ ബ്ലെയർക്വാൻ കോട്ടയിൽ വെച്ചായിരുന്നു ഈ ചടങ്ങുകൾ. ഇതിന്റെ ചിത്രങ്ങൾ ജ്യോതിഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. വെള്ള വസ്ത്രങ്ങളണിഞ്ഞാണ് ദമ്പതികളും മക്കളും ചടങ്ങിൽ പങ്കെടുത്തത്. ചിത്രങ്ങൾ തരംഗമായതോടെ ഈ കോട്ടയിൽ ഒരു വിവാഹം നടത്തുന്നതിന് എത്ര ചിലവാകുമെന്ന ചർച്ചയിലാണ് ആരാധകർ. കാടുകളും മനോഹരമായ തോട്ടങ്ങളും നിറഞ്ഞ വിശാലമായ സ്ഥലത്താണ് ബ്ലെയർക്വാൻ കോട്ട സ്ഥിതി ചെയ്യുന്നത്. Read More…
കൈകളിൽ രണ്ട് പാമ്പുകൾ, ഒടുവിൽ പാമ്പ് കൊത്തിയിട്ടും ശാന്തനായി കെന്നഡി; വിറപ്പിച്ചു കളയും ഈ വൈറൽ വീഡിയോ!
റോബർട്ട് എഫ്. കെന്നഡി ജൂനിയർ രണ്ട് ജീവനുള്ള പാമ്പുകളെ ഒരു ബീച്ച് ഹൗസിൽ വെച്ച് വെറുംകൈയോടെ പിടികൂടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്. കെന്നഡി തന്നെ തന്റെ എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ പങ്കുവെച്ച ഈ ദൃശ്യങ്ങൾ കണ്ട് ആളുകൾ ഒരേസമയം അത്ഭുതപ്പെടുകയും ഒപ്പം ആശങ്കപ്പെടുകയും ചെയ്യുന്നുണ്ട്. യുഎസ് ആരോഗ്യ സെക്രട്ടറിയായ കെന്നഡി ‘ബ്ലാക്ക് റേസർ’ ഇനത്തിൽപ്പെട്ട രണ്ട് പാമ്പുകളെ വളരെ നിസ്സാരമായി കയ്യിലെടുക്കുമ്പോൾ ഒപ്പമുള്ള സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഭയത്തോടെയാണ് ഇതിനോട് പ്രതികരിക്കുന്നത്. അദ്ദേഹം പാമ്പുകളെ Read More…
“അഹങ്കാരമാണ് ഞങ്ങളെ ഒന്നിപ്പിച്ചു നിർത്തുന്നത്”; ഐശ്വര്യയുമായുള്ള ദാമ്പത്യ രഹസ്യം വെളിപ്പെടുത്തി അഭിഷേക്!
അഭിഷേക് ബച്ചനും ഐശ്വര്യാ റായിയും തമ്മിലുള്ള വിവാഹബന്ധത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പലപ്പോഴും പലതരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാറുണ്ട്. ഇരുവരും വേർപിരിയുകയാണെന്ന തരത്തിലുള്ള വാർത്തകൾക്കിടയിലും തങ്ങളുടെ ദാമ്പത്യത്തെക്കുറിച്ചും മാതാപിതാക്കൾ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് അഭിഷേക് ബച്ചൻ. ലില്ലി സിംഗുമായുള്ള അഭിമുഖത്തിലാണ് തന്റെ കുടുംബജീവിതത്തെക്കുറിച്ച് താരം സംസാരിച്ചത്. തന്റെയും ഐശ്വര്യയുടെയും ബന്ധം ഒരു പങ്കാളിത്തമാണെന്നും അതിന് പിന്നിൽ തന്റെ ‘ശക്തമായ ഈഗോ’ (അഹംഭാവം) ഉണ്ടെന്നുമാണ് അഭിഷേക് പറയുന്നത്. എന്നാൽ ഈഗോ എന്ന വാക്കിനെ നെഗറ്റീവ് അർത്ഥത്തിലല്ല അദ്ദേഹം ഉപയോഗിച്ചത്. Read More…





