Celebrity

സ്കോട്ടിഷ് കൊട്ടാരത്തിൽ ‘വീണ്ടും വിവാഹിതരായി’ സൂര്യയും ജ്യോതികയും; ചെലവ് 31 ലക്ഷത്തിനും മുകളിൽ!!

നടൻ സൂര്യയും ജ്യോതിഷയും തങ്ങളുടെ ഇരുപതാം വിവാഹവാർഷികം സ്കോട്ട്‌ലൻഡിൽ വെച്ച് കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വേറിട്ട രീതിയിൽ ആഘോഷിച്ചു. അയർഷെയറിലെ ചരിത്രപ്രസിദ്ധമായ ബ്ലെയർക്വാൻ കോട്ടയിൽ വെച്ചായിരുന്നു ഈ ചടങ്ങുകൾ. ഇതിന്റെ ചിത്രങ്ങൾ ജ്യോതിഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. വെള്ള വസ്ത്രങ്ങളണിഞ്ഞാണ് ദമ്പതികളും മക്കളും ചടങ്ങിൽ പങ്കെടുത്തത്. ചിത്രങ്ങൾ തരംഗമായതോടെ ഈ കോട്ടയിൽ ഒരു വിവാഹം നടത്തുന്നതിന് എത്ര ചിലവാകുമെന്ന ചർച്ചയിലാണ് ആരാധകർ. കാടുകളും മനോഹരമായ തോട്ടങ്ങളും നിറഞ്ഞ വിശാലമായ സ്ഥലത്താണ് ബ്ലെയർക്വാൻ കോട്ട സ്ഥിതി ചെയ്യുന്നത്. Read More…