മലപ്പുറം: വീട്ടുകാരെ ഭയപ്പെടുത്താനായി കയറില്‍ തൂങ്ങി അഭിനയിക്കുന്നതിനിടെ അബദ്ധത്തിൽ കഴുത്തില്‍ കുരുങ്ങി ആറാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. വേങ്ങര കണ്ണമംഗലം വാളക്കുട തടത്തില്‍ താമസിക്കുന്ന പാലത്തിങ്ങല്‍ അഷ്റഫിന്റെ മകന് മുഹമ്മദ് അഫ്നാസ് (11) ആണ് മരിച്ചത്. എടക്കാപറമ്പ് എ.എം.എം.യു.പി. സ്കൂളിലെ വിദ്യാര്‍ഥിയാണ്.
വീട്ടുകാർ വഴക്കുപറഞ്ഞതിനെ തുടർന്ന് അവരെ പേടിപ്പിക്കാനായി മുറിയിലെ ജനലിൽ കയറുകെട്ടി തൂങ്ങുന്നതായി അഭിനയിക്കുകയായിരുന്നു അഫ്നാസ്. എന്നാൽ ഇതിനിടെ അപ്രതീക്ഷിതമായി കയർ കഴുത്തിൽ മുറുകുകയായിരുന്നു. ഉടൻതന്നെ വീട്ടുകാർ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊണ്ടോട്ടിയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ഊക്കത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. റംലയാണ് മാതാവ്. ആസിഫ്, സക്കീന, സഫിയ, സഹാന എന്നിവർ സഹോദരങ്ങളാണ്.



