Spotlight

വഴക്കുപറഞ്ഞു, വീട്ടുകാരെ ഭയപ്പെടുത്താന്‍ അഭിനയം; കയര്‍ കഴുത്തില്‍ കുരുങ്ങി ആറാം ക്ലാസുകാരന്‍ മരിച്ചു

മലപ്പുറം: വീട്ടുകാരെ ഭയപ്പെടുത്താനായി കയറില്‍ തൂങ്ങി അഭിനയിക്കുന്നതിനിടെ അബദ്ധത്തിൽ കഴുത്തില്‍ കുരുങ്ങി ആറാംക്ലാസ്‌ വിദ്യാര്‍ഥി മരിച്ചു. വേങ്ങര കണ്ണമംഗലം വാളക്കുട തടത്തില്‍ താമസിക്കുന്ന പാലത്തിങ്ങല്‍ അഷ്‌റഫിന്റെ മകന്‍ മുഹമ്മദ്‌ അഫ്‌നാസ്‌ (11) ആണ്‌ മരിച്ചത്‌. എടക്കാപറമ്പ്‌ എ.എം.എം.യു.പി. സ്‌കൂളിലെ വിദ്യാര്‍ഥിയാണ്‌. വീട്ടുകാർ വഴക്കുപറഞ്ഞതിനെ തുടർന്ന് അവരെ പേടിപ്പിക്കാനായി മുറിയിലെ ജനലിൽ കയറുകെട്ടി തൂങ്ങുന്നതായി അഭിനയിക്കുകയായിരുന്നു അഫ്നാസ്. എന്നാൽ ഇതിനിടെ അപ്രതീക്ഷിതമായി കയർ കഴുത്തിൽ മുറുകുകയായിരുന്നു. ഉടൻതന്നെ വീട്ടുകാർ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊണ്ടോട്ടിയിലെ ആശുപത്രിയിലും Read More…