തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് വീണ്ടും വിവാഹിതയായി. സ്വപ്ന തന്നെയാണ് തന്റെ വിവാഹ ചിത്രം പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ ഈ വിവരം പുറത്തുവിട്ടത്. പുതിയ ദാമ്പത്യ7ജീവിതത്തിനായി എല്ലാവരുടെയും പ്രാർഥന വേണമെന്ന് അഭ്യർത്ഥിച്ച അവർ, എന്നാൽ ഭർത്താവിനെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.
ഇത് സ്വപ്നാ സുരേഷിന്റെ മൂന്നാമത്തെ വിവാഹമാണ്. കൃഷ്ണകുമാറുമായി 2000-ത്തിലായിരുന്നു സ്വപ്നയുടെ ആദ്യ വിവാഹം നടക്കുന്നത്. എന്നാൽ 2008-ഓടെ ഈ ബന്ധം അവസാനിപ്പിച്ചു. തുടർന്ന് 2011-ൽ ജയശങ്കറിനെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധവും പിന്നീട് വേർപിരിയുകയായിരുന്നു.
“ഞങ്ങൾ ഒരുമിച്ചൊരു ജീവിതം കെട്ടിപ്പടുക്കാൻ മാത്രമല്ല വിവാഹം കഴിച്ചത്; മക്കൾക്ക് സത്യവും ബഹുമാനവും നിലനിൽക്കുന്ന മൂല്യങ്ങളും പഠിച്ചെടുക്കാൻ സാധിക്കുന്ന ഒരു സുരക്ഷിത താവളം സൃഷ്ടിക്കാൻ കൂടിയാണ്.” –
ഞാൻ ഒരു ‘സുമംഗലി’യായി മരിക്കുന്നത് വരെ ഈ ദാമ്പത്യബന്ധം ഇതേപോലെ നിലനിൽക്കാൻ വേണ്ടി ദയവായി എനിക്ക് വേണ്ടി പ്രാർത്ഥിക്കുക. സ്വപ്ന കുറിച്ചു.




