Featured Lifestyle

ആ ഡിങ്കോൾഫിയല്ല ഈ ഡിംഗോൾഫി! സ്കോച്ച് വിസ്കി വ്യവസായത്തിൽ ചരിത്രമെഴുതി ഒരു മലയാളി! കോട്ടയംകാരന്‍

കോട്ടയത്തെ ചെറിയൊരു ഗ്രാമത്തിൽനിന്ന് യുകെയിലെത്തി, ലോകത്തിലെ ഏറ്റവും കടുത്ത നിയന്ത്രണങ്ങളുള്ള സ്കോച്ച് വിസ്കി മേഖലയിൽ ചരിത്രം കുറിച്ചിരിക്കുകയാണ് സെബിന്‍ മാത്യു എന്ന മലയാളി സംരംഭകൻ. കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് സ്കോച്ച് വിസ്കി വ്യവസായത്തിൽ സ്വന്തമായി ബ്രാൻഡ് തുടങ്ങുന്ന ആദ്യ മലയാളി എന്ന അപൂർവ നേട്ടമാണ് ഇദ്ദേഹം കൈവരിച്ചത്.

2025-ൽ ‘ഗ്ലെൻമൂർ വിസ്കി’ (Glenmoor Whisky) എന്ന പേരിൽ ആരംഭിച്ച ഈ സംരംഭം 2026-ലാണ് ‘ഡിംഗോൾഫി സ്പിരിറ്റ്സ്’ (Dingolfi Spirits) എന്ന് മാറ്റിയത്. കമ്പനിയുടെ ആദ്യ ഉൽപ്പന്നമായ ‘ഡിംഗോൾഫി ഹൈലാൻഡ് സിംഗിൾ മാൾട്ട് സ്കോച്ച് വിസ്കി’യുടെ പ്രധാന എക്സ്പ്രഷൻ “ദി സോവറിൻ ഗാതറിംഗ്” (The Sovereign Gathering) എന്ന പേരിൽ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

എന്താണ് ഡിംഗോൾഫി?

‘ചെന്നായയുടെ സഭ’ എന്നർത്ഥം വരുന്ന ‘ഡിംഗുൾഫ്ര്’ (Dingulfr) എന്ന പഴയ നോർസ് പദത്തിൽ നിന്നാണ് ഡിംഗോൾഫി എന്ന പേരുണ്ടായത്. നോർത്ത് സീ വഴിയെത്തിയ സഞ്ചാരികളും ഹൈലാൻഡ് നിവാസികളും ഒത്തുചേർന്ന് കഥകൾ പങ്കുവെക്കുകയും കച്ചവടം നടത്തുകയും ചെയ്ത പുരാതന പ്രദേശത്തിന്റെ പാരമ്പര്യത്തോടുള്ള ആദരവാണ് ഈ നാമകരണം.

ഡിംഗോൾഫി വിസ്കിയുടെ സവിശേഷതകൾ

  • തരം: ഹൈലാൻഡ് സിംഗിൾ മാൾട്ട് സ്കോച്ച് വിസ്കി
  • ആൽക്കഹോൾ അളവ് (ABV): 46%
  • പാകമാക്കുന്നത്: എക്സ്-ബർബൺ ഓക്ക് കാസ്കുകളിൽ
  • പ്രത്യേകത: ചിൽ-ഫിൽട്ടർ ചെയ്യാത്തത്

രുചിയുടെ ലോകം

  • സുഗന്ധം: വറുത്ത അണ്ടിപ്പരിപ്പുകൾ, വാനില, തേൻ, പഴങ്ങൾ എന്നിവയുടെ സമ്മിശ്രണം.
  • രുചി: ഷോർട്ട്‌ബ്രെഡ് ബിസ്‌ക്കറ്റ്, ബേക്ക് ചെയ്ത ആപ്പിൾ, മിൽക്ക് ചോക്ലേറ്റ്, വുഡ് സ്പൈസ് എന്നിവ നൽകുന്ന മനോഹരമായ അനുഭവം.
  • ഫിനിഷിങ്: കൊക്കോ, വറുത്ത ഹേസൽനട്ട്, എസ്പ്രെസ്സോ കോഫി എന്നിവയുടെ സ്വാദിൽ നാവിൽ ദീർഘനേരം നിലനിൽക്കുന്ന രുചി.

“ഡിംഗോൾഫി ഒരു പ്രീമിയം വിസ്കി മാത്രമല്ല, അത് വ്യത്യസ്ത സംസ്കാരങ്ങളുടെ സംഗമഭൂമിയുടെ പൈതൃകം കൂടിയാണ്. കൃത്രിമ നിറങ്ങളില്ലാതെ, ചിൽ-ഫിൽട്ടർ ചെയ്യാതെയാണ് ഇത് കുപ്പിയിലാക്കുന്നത്. ഓരോ തുള്ളിയിലും ആ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ ഞങ്ങൾ ശ്രദ്ധിക്കുന്നു,” ഡിംഗോൾഫി സ്പിരിറ്റ്സ് ടീം വ്യക്തമാക്കുന്നു.

സ്കോട്ട്ലൻഡിൽ തന്നെ ഉൽപ്പാദിപ്പിക്കണമെന്നും കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ഓക്ക് കാസ്കുകളിൽ പാകമാകണമെന്നും തുടങ്ങി കടുത്ത നിയമങ്ങളുള്ളതാണ് സ്കോച്ച് വ്യവസായം. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ മേഖലയിലേക്ക് ഒരു മലയാളി കടന്നുവന്ന് സ്വന്തം ബ്രാൻഡ് കെട്ടിപ്പടുത്തത് യുകെയിലെയും സ്കോട്ട്ലൻഡിലെയും മലയാളി സമൂഹത്തിന് വലിയ അഭിമാനമാണ്.

നിലവിൽ ഓൺലൈൻ സ്റ്റോർ വഴി യുകെയിൽ ലഭ്യമായ ഡിംഗോൾഫി, അടുത്ത വർഷത്തോടെ വോഡ്ക, ജിൻ, റം എന്നിവയും വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.

(നിയമപ്രകാരമുള്ള് മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം)