കോട്ടയത്തെ ചെറിയൊരു ഗ്രാമത്തിൽനിന്ന് യുകെയിലെത്തി, ലോകത്തിലെ ഏറ്റവും കടുത്ത നിയന്ത്രണങ്ങളുള്ള സ്കോച്ച് വിസ്കി മേഖലയിൽ ചരിത്രം കുറിച്ചിരിക്കുകയാണ് സെബിന്‍ മാത്യു എന്ന മലയാളി സംരംഭകൻ. കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് സ്കോച്ച് വിസ്കി വ്യവസായത്തിൽ സ്വന്തമായി ബ്രാൻഡ് തുടങ്ങുന്ന ആദ്യ മലയാളി എന്ന അപൂർവ നേട്ടമാണ് ഇദ്ദേഹം കൈവരിച്ചത്. 2025-ൽ ‘ഗ്ലെൻമൂർ വിസ്കി’ (Glenmoor Whisky) എന്ന പേരിൽ ആരംഭിച്ച ഈ സംരംഭം 2026-ലാണ് ‘ഡിംഗോൾഫി സ്പിരിറ്റ്സ്’ (Dingolfi Spirits) എന്ന് മാറ്റിയത്. കമ്പനിയുടെ ആദ്യ ഉൽപ്പന്നമായ ‘ഡിംഗോൾഫി Read More…
Tag: Alcohol
ഈ ഗ്രാമത്തിൽ മദ്യപിച്ചാൽ 5000 രൂപ പിഴ, ഒറ്റുകൊടുത്താൽ 2000 ഇൻസെന്റീവ്! വേറിട്ട ‘വൈറൽ റൂൾ’
തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലുള്ള വിലുന്താമാവടി എന്ന മൽസ്യത്തൊഴിലാളി ഗ്രാമം യുവതലമുറയെ മദ്യപാനത്തിന്റെ കെണിയിൽ നിന്ന് രക്ഷിക്കാനായി കൈക്കൊണ്ട ഒരു വേറിട്ട തീരുമാനത്തിന്റെ പേരിൽ വാർത്തകളിൽ നിറയുകയാണ്. ഏറെക്കാലമായി മദ്യപാനം മൂലം ഒട്ടേറെ കുടുംബപ്രശ്നങ്ങളും അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന ഈ ഗ്രാമത്തിൽ, അടുത്തിടെ ഒരു പതിനെട്ടുകാരൻ മദ്യപിച്ച് വാഹനമോടിച്ച് അപകടത്തിൽപ്പെട്ട് മരിച്ചതാണ് നാട്ടുകാരെ പിടിച്ചുലച്ചതും ഇത്തരമൊരു മാതൃകാപരമായ നിയമത്തിലേക്ക് നയിച്ചതും. ഈ മാസം ആദ്യം മുതൽ പ്രാബല്യത്തിൽ വന്ന നിയമപ്രകാരം ഗ്രാമത്തിലെ അവിവാഹിതരായ യുവാക്കൾക്ക് മദ്യപിക്കുന്നതിന് പൂർണ്ണ വിലക്കുണ്ട്, Read More…
മദ്യപിക്കുമ്പോൾ ഈ കാര്യങ്ങൾ ഒഴിവാക്കാം; ആഘാതം കുറയ്ക്കാൻ ക്യാൻസർ സ്പെഷ്യലിസ്റ്റ്റ്റിന്റെ 5 നിർദ്ദേശങ്ങൾ
വാരാന്ത്യങ്ങളിൽ പാർട്ടികൾ ആഘോഷമാക്കുമ്പോൾ മദ്യം ഒഴിവാക്കാൻ കഴിയാത്തവർക്കായി ഗുരുഗ്രാമിലെ പ്രമുഖ ക്യാൻസർ വിദഗ്ധയായ ഡോ. വർതിക വിശ്വാനി അഞ്ച് പ്രധാന നിർദ്ദേശങ്ങൾ പങ്കുവെക്കുന്നു. മദ്യം ശരീരത്തിന് ഒട്ടും സുരക്ഷിതമല്ലെങ്കിലും, അത് ഉപയോഗിക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കുമെന്ന് അവർ പറയുന്നു. ഒന്നാമതായി, കുറഞ്ഞ സമയത്തിനുള്ളിൽ അമിതമായി മദ്യം കഴിക്കുന്ന രീതി (Binge drinking) ഒഴിവാക്കണം. ഇത് കരളിനെ ദോഷകരമായി ബാധിക്കുകയും ശരീരത്തിൽ ‘അസറ്റാൽഡിഹൈഡ്’ എന്ന വിഷാംശം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് Read More…
ഹോളി ലഹരിയിൽ ക്രൂരത; പശുവിനെ ബലമായി മദ്യം കുടിപ്പിച്ചു, വണ്ടി വലിപ്പിച്ചു; വൻ പ്രതിഷേധം- വീഡിയോ
ഹരിയാനയിൽ ഹോളി ആഘോഷങ്ങൾക്കിടെ പശുവിനെ നിർബന്ധിതമായി മദ്യം കുടിപ്പിക്കുകയും മദ്യപിച്ചെത്തിയവർ സഞ്ചരിച്ച വണ്ടി വലിപ്പിക്കുകയും ചെയ്തതായി പരാതി. രാജ്യത്തുടനീളം ഹോളിയുടെ ആവേശവും സന്തോഷവും നിറഞ്ഞുനിൽക്കുമ്പോഴും, ഓരോ വർഷവും മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് പതിവാകുകയാണ്. അത്തരമൊരു ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ ഹരിയാനയിൽ നിന്നും പുറത്തുവരുന്നത്. മദ്യപിച്ച് ലക്കുകെട്ട ഒരു സംഘം ആളുകൾ പശുവിനെക്കൊണ്ട് തങ്ങൾ സഞ്ചരിച്ച വണ്ടി വലിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വണ്ടിയിൽ ഇരിക്കുന്നവർക്കിടയിൽ വെച്ച് രണ്ടുപേർ ചേർന്ന് പശുവിന്റെ വായ ബലമായി തുറന്ന് മദ്യം Read More…
സൗദി അറേബ്യയില്‍ ധനികരായ വിദേശികള്‍ക്ക് മദ്യം വാങ്ങാന്‍ അനുമതി
റിയാദ്: സൗദി അറേബ്യ ധനികരായ വിദേശ താമസക്കാര്‍ക്ക് മദ്യം വാങ്ങാന്‍ അനുമതി നല്‍കിത്തുടങ്ങി. ഈ ഇളവ് ഉടന്‍ തന്നെ വിനോദ സഞ്ചാരികളിലേക്കും വ്യാപിപ്പിക്കും. 73 വര്‍ഷത്തെ വിലക്കാണു പിന്‍വലിക്കുന്നത്. വര്‍ഷങ്ങളായി, റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടര്‍ തലസ്‌ഥാന നഗരത്തിന്റെ മറ്റ് ഭാഗങ്ങളില്‍നിന്ന് വ്യത്യസ്‌തമായിരുന്നു. അവിടം എംബസികളുടെയും സമ്പന്നരുടെയും കേന്ദ്രമായിരുന്നു. അവിടെയാണു ചെറിയ മദ്യശാല ഉയര്‍ന്നത്. ധനികരായ, അമുസ്ലീം വിദേശികള്‍ക്ക് മദ്യം നിയന്ത്രിതമായി അവിടെ ലഭിക്കും. ഇസ്ലാമിന്റെ വിശുദ്ധ കേന്ദ്രങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യ, 1952ലാണു മദ്യത്തിന്റെ വില്‍പ്പന Read More…
‘അടിച്ചാല്‍ വയറ്റില്‍ കിടക്കും’! മദ്യപാനികളുടെ വയറ് ചാടുന്നതിന് കാരണമെന്താണ്?
മദ്യപാനികളിൽ കണ്ടുവരുന്ന കുടവയർ കേവലം ഒരു സൗന്ദര്യപ്രശ്നമല്ല, മറിച്ച് ഗുരുതരമായ ആരോഗ്യപ്രതിസന്ധിയാണ്. പലപ്പോഴും തമാശരൂപേണ ഇതിനെ കാണാറുണ്ടെങ്കിലും ശരീരത്തിനുള്ളിൽ അടിഞ്ഞുകൂടുന്ന ഈ കൊഴുപ്പ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. പ്രധാനമായും രണ്ടുതരത്തിലാണ് വയർ ചാടുന്നത്; ആരോഗ്യപരമായ കാരണങ്ങളാലും നമ്മൾ സ്വയം വരുത്തിവെക്കുന്ന ശീലങ്ങൾ മൂലവും. ഇതിൽ മദ്യപാനം മൂലം ഉണ്ടാകുന്ന കുടവയറിനെ ‘ബിയർ ബെല്ലി’ എന്നാണ് വിളിക്കുന്നത്. മദ്യം ശരീരത്തിന് യാതൊരു പോഷകഗുണവുമില്ലാത്ത ‘എംപ്റ്റി കലോറി’ (Empty Calories) ആണ് നൽകുന്നത്. ഒരു ഗ്രാം ആൽക്കഹോളിൽ ഏഴ് കലോറി Read More…
കുടിച്ച് ലക്കുകെട്ടു, ബൈക്കില്‍ നിന്ന് ഊര്‍ന്ന് യുവതി; വീഴാതിരിക്കാന്‍ പാടുപെട്ട് താങ്ങി യുവാവ്; വീഡിയോ
മദ്യപിച്ച് ലക്കുകെട്ട് ബൈക്ക് ടാക്സിയില്‍ അപകടമായ രീതിയില്‍ യാത്ര ചെയ്ത യുവതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. തീര്‍ത്തും അബോധാവസ്ഥയിലായ യുവതി ബൈക്കില്‍ നിന്ന് വീഴാതിരിക്കാന്‍ താങ്ങിപ്പിടിച്ച് റാപ്പിഡോ ഡ്രൈവര്‍ യാത്ര ചെയ്യുന്നതിന്‍റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഡല്‍ഹിയിലെ മംഗോള്‍പുരിയിലാണ് സംഭവം. View this post on Instagram A post shared by RVCJ Media (@rvcjinsta) ഡല്‍ഹിയിലെ നിശാക്ലബിന് പുറത്ത് നിന്നുമാണ് യുവതി ബൈക്ക് ടാക്സിയില്‍ കയറിയത്. കയറുമ്പോള്‍ തന്നെ ലക്കുകെട്ട അവസ്ഥയിലായിരുന്നു. താങ്ങിയിരുത്താന്‍ ബൈക്ക് Read More…
ഭര്‍ത്താവ് മദ്യപിച്ചിരിക്കുമ്പോള്‍ ഭാര്യയും മദ്യപിച്ചെത്തി; ഉയർത്തി നിലത്തടിച്ച് യുവാവ്; ദാരുണാന്ത്യം
ഭര്‍ത്താവ് വീട്ടില്‍ മദ്യപിച്ച് ഇരിക്കുമ്പോള്‍ ഭാര്യയും മദ്യപിച്ചെത്തി. തുടര്‍ന്നുണ്ടായ വഴക്കിനിടെ ഭർത്താവ് എടുത്ത് നിലത്തടിച്ച ഭാര്യ മരിച്ചു. ജാർഖണ്ഡിലെ പലാമു ജില്ലയിൽ ദാതം ബാദി ഝരിയയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. 22 കാരിയായ ശിൽപി ദേവിയാണ് കൊല്ലപ്പെട്ടത്. കേസില്‍ ഭർത്താവ് ഉപേന്ദ്ര പർഹിയ (25)യെ അറസ്റ്റ് ചെയ്തു. സംഭവം നടക്കുമ്പോള്‍ ഇരുവരും മദ്യപിച്ചിരുന്നതായാണ് വിവരം. ഭര്‍ത്താവ് ഉപേന്ദ്ര വീട്ടില്‍ മദ്യപിച്ചിരിക്കെയാണ് ഭാര്യ ശില്‍പിയും മദ്യപിച്ച് വീട്ടിലേക്കെത്തുന്നത്. തുടര്‍ന്ന് ശില്‍പി മദ്യപിച്ചതിനെ ഉപേന്ദ്ര ചോദ്യം ചെയ്യുകയും വാക്കേറ്റമുണ്ടാകുകയുമായിരുന്നു. തർക്കം Read More…
മദ്യപാനം നിര്‍ത്താന്‍ പ്രത്യേക പ്രായമുണ്ടോ? പുതിയ കണ്ടെത്തലുമായി പഠനം
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവര്‍ക്കുമറിയാം. അത് എത്രയും പെട്ടന്ന് നിര്‍ത്തുന്നോ അത്രയും ശരീരത്തിന് നല്ലതാണ്. എന്നാല്‍ മദ്യപാനം നിര്‍ബന്ധമായും നിര്‍ത്താനുള്ള ഒരു പ്രായം ഉണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു പ്രായത്തിന് ശേഷം മദ്യപിക്കുന്നത് ശരീരത്തിന് സാധാരണയുണ്ടാക്കുന്നതിനേക്കാള്‍ കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും പഠനം പറയുന്നു. ആളുകളുടെ മദ്യത്തോടുള്ള പ്രതികരണം അവരുടെ പ്രായത്തിനനുസരിച്ച് മാറുന്നുവെന്നാണ് യൂണിവേഴ്സിറ്റി ഓഫ് റോച്ചസ്റ്റർ മെഡിക്കൽ സെന്ററിന്റെ പഠനം പറയുന്നു. 65 വയസിന് ശേഷം ശരീരത്തിലെ ജലാംശത്തിന്റെ അളവ് കുറയുകയും മെറ്റബോളിസം മന്ദഗതിയിലാവുകയും ചെയ്യും. Read More…








