Oddly News

പൈലറ്റുമാർ ഒരേ ഭക്ഷണം കഴിക്കാറില്ല! വിമാനത്തിലെ ഈ ‘രഹസ്യ നിയമത്തിന്’ പിന്നിലെ യാഥാർത്ഥ്യം

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ ആക്രമണശ്രമത്തെ ധീരമായി ചെറുത്ത് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റൻ സ്മിത് മച്ചാർ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ഈ സംഭവത്തോടെ പൈലറ്റുമാരുടെ ജോലിരീതികളെക്കുറിച്ചും ഭക്ഷണക്രമത്തെക്കുറിച്ചും അറിയാൻ ആളുകൾക്ക് കൗതുകമേറി. ഇതിൽ സുരക്ഷാപരമായി ഏറെ പ്രാധാന്യമുള്ള ഒന്നാണ് വിമാനത്തിലെ പൈലറ്റുമാരുടെ ഭക്ഷണരീതി. ഒരു വിമാനത്തിലെ രണ്ട് പൈലറ്റുമാർക്ക് എയർലൈനുകൾ ഒരിക്കലും ഒരേ ഭക്ഷണം നൽകില്ല. ഇത് അവരുടെ മുൻഗണനയോ പദവിയോ നോക്കിയല്ല, മറിച്ച് കോക്പിറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സുരക്ഷാ മുൻകരുതലാണ്. Read More…

Featured Oddly News

ഒരു മണിക്കൂറിൽ കഴിച്ചുതീർത്തത് 110 സമൂസകള്‍ ! ‘നിങ്ങൾ ഒരു യന്ത്രമാണ്, മനുഷ്യനല്ല’ എന്ന് കമന്റ്; വിഡിയോ കണ്ടത് 40 ലക്ഷം പേർ

നമ്മുടെ വൈകുന്നേരങ്ങളിലെ പ്രധാന പലഹാരങ്ങളിലൊന്നാണ് സമൂസ. ഉരുളക്കിഴങ്ങും കാരറ്റും മസാലകളും ചേർത്ത ഫില്ലിങ്ങും മൊരിഞ്ഞ പുറംഭാഗവുമുള്ള സമൂസകളോട് താല്പര്യം കാണിക്കാത്ത ഭക്ഷണപ്രേമികൾ ചുരുക്കമാണ്. ഇന്ത്യയിലുടനീളം വ്യത്യസ്ത രൂപത്തിലും രുചിയിലും കാണപ്പെടുന്ന ഈ വിഭവം, കൊൽക്കത്തയിലെ ‘ഷിംഗാര’യായും സവാള നിറച്ച ‘പാറ്റി സമൂസ’യായുമൊക്കെ ആളുകളുടെ മനംകവരാറുണ്ട്. എന്നാൽ ഈ സമൂസ പ്രേമത്തെ വേറൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാമിലെ പ്രശസ്ത ‘കോംപറ്റീറ്റീവ് ഈറ്റർ’ ആയ സെർമാറ്റ് നിയോ. വെറുമൊരു മണിക്കൂറിനുള്ളിൽ നൂറിലധികം സമൂസകൾ കഴിച്ചുതീർത്താണ് ഇദ്ദേഹം സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചിരിക്കുന്നത്. Read More…

Featured Lifestyle

ആ ഡിങ്കോൾഫിയല്ല ഈ ഡിംഗോൾഫി! സ്കോച്ച് വിസ്കി വ്യവസായത്തിൽ ചരിത്രമെഴുതി ഒരു മലയാളി! കോട്ടയംകാരന്‍

കോട്ടയത്തെ ചെറിയൊരു ഗ്രാമത്തിൽനിന്ന് യുകെയിലെത്തി, ലോകത്തിലെ ഏറ്റവും കടുത്ത നിയന്ത്രണങ്ങളുള്ള സ്കോച്ച് വിസ്കി മേഖലയിൽ ചരിത്രം കുറിച്ചിരിക്കുകയാണ് സെബിന്‍ മാത്യു എന്ന മലയാളി സംരംഭകൻ. കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് സ്കോച്ച് വിസ്കി വ്യവസായത്തിൽ സ്വന്തമായി ബ്രാൻഡ് തുടങ്ങുന്ന ആദ്യ മലയാളി എന്ന അപൂർവ നേട്ടമാണ് ഇദ്ദേഹം കൈവരിച്ചത്. 2025-ൽ ‘ഗ്ലെൻമൂർ വിസ്കി’ (Glenmoor Whisky) എന്ന പേരിൽ ആരംഭിച്ച ഈ സംരംഭം 2026-ലാണ് ‘ഡിംഗോൾഫി സ്പിരിറ്റ്സ്’ (Dingolfi Spirits) എന്ന് മാറ്റിയത്. കമ്പനിയുടെ ആദ്യ ഉൽപ്പന്നമായ ‘ഡിംഗോൾഫി Read More…

Healthy Food

ഉരുളക്കിഴങ്ങ് കഴിച്ചാൽ നിങ്ങളുടെ വണ്ണം കൂടുമോ? വിദഗ്ധർ പറയുന്നത് ഇങ്ങനെ

പലപ്പോഴും വണ്ണം കൂട്ടുന്ന ഭക്ഷണങ്ങളുടെ പട്ടികയിലാണ് ഉരുളക്കിഴങ്ങിനെ ഉൾപ്പെടുത്താറുള്ളതെങ്കിലും, ശരിയായ രീതിയിൽ കഴിച്ചാൽ ഇതൊരു മികച്ച ആഹാരമാണെന്നാണ് പോഷകാഹാര വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അന്നജം (Carbohydrates) മാത്രമല്ല, ശരീരത്തിന് ആവശ്യമായ നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ ബി6, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് ഉരുളക്കിഴങ്ങ്. കൊളസ്ട്രോളും കൊഴുപ്പും തീരെ കുറവായ ഇതിലെ ‘റെസിസ്റ്റന്റ് സ്റ്റാർച്ച്’ ദഹനം മെച്ചപ്പെടുത്താനും വയറിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്കും സഹായിക്കുന്നു. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ കാർബോഹൈഡ്രേറ്റിനെ പേടിച്ച് ഉരുളക്കിഴങ്ങ് ഒഴിവാക്കേണ്ടതില്ല. ഇതിലെ കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ ദീർഘനേരം Read More…

Featured Healthy Food

ദിവസവും ബ്രഡ് ഓംലെറ്റ് കഴിക്കാറുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിയണം!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് ബ്രഡ് ഓംലെറ്റ്. എളുപ്പത്തിൽ തയ്യാറാക്കാം, കുറഞ്ഞ ചിലവ്, തട്ടുകടകളിൽ എളുപ്പം ലഭ്യമാണ് എന്നിവയെല്ലാം ഇതിനെ ജനപ്രിയമാക്കുന്നു. എന്നാൽ സ്ഥിരമായി ബ്രഡ് ഓംലെറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? ഇത് എങ്ങനെ ആരോഗ്യകരമായി മാറ്റാം എന്ന് നോക്കാം. നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന വെളുത്ത ബ്രഡ് (മൈദ ബ്രഡ്) ആരോഗ്യത്തിന് അത്ര ഗുണകരമല്ല. ദോഷങ്ങൾ: തവിടും നാരുകളും നീക്കം ചെയ്തതിനാൽ ഇത് പെട്ടെന്ന് ദഹിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് (Sugar level) വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് Read More…

Featured Lifestyle

കാപ്പിയിൽ ഒരു നുള്ള് ഉപ്പിട്ടാലോ? മികച്ച കാപ്പിക്കായുള്ള ചില രഹസ്യങ്ങൾ !

ഇളംവെയിലോ മഴയോ ആസ്വദിച്ച് ഒരു കപ്പ് ചൂടുകാപ്പി ഊതിയൂതിക്കുടിക്കുന്നതോ, ഡിസംബർ പുലരിയിലെ തണുപ്പുപോലെ കുളിർമയേകുന്ന ഒരു കോൾഡ് കോഫിയോ… കാപ്പി ഒരു ചെറിയ കളിയല്ല! ലോകമെങ്ങുമുള്ള കാപ്പിപ്രേമികൾ പാലും ചോക്ലേറ്റും തേനും തുടങ്ങി പല ചേരുവകൾ ചേർത്ത് ഇന്നും പരീക്ഷണങ്ങൾ തുടരുകയാണ്. നല്ലൊരു കാപ്പിയുണ്ടാക്കാൻ ചില കുറുക്കുവഴികൾ അറിഞ്ഞിരുന്നാൽ മാത്രം മതി. ആരെയും കൈയിലെടുക്കാൻ സഹായിക്കുന്ന ചില ‘കാപ്പി സൂത്രങ്ങൾ’ ഇതാ: കാപ്പിക്ക് കയ്പ്പ് അല്പം കൂടിപ്പോയോ? എങ്കിൽ ഒരു നുള്ള് ഉപ്പ് ചേർത്തുനോക്കൂ. ഉപ്പിലെ സോഡിയം Read More…

Lifestyle

വറ്റൽമുളക് പൂപ്പൽ വരാതെ സൂക്ഷിക്കാം; ഈ ട്രിക്ക് പരീക്ഷിച്ചു നോക്കൂ…

കറികൾക്ക് രുചിയും ഗന്ധവും നൽകാൻ ഉണക്കമുളക് അല്ലെങ്കിൽ വറ്റൽമുളക് സാധാരണയായി ഉപയോഗിക്കാറുണ്ട്. ചിലപ്പോൾ ഇവയ്ക്ക് എരിവ് കൂടുതലായിരിക്കുമെങ്കിലും കറികളിൽ ചേർക്കുമ്പോൾ ശ്രദ്ധിച്ചാൽ മതി. കടകളിൽ നിന്ന് മുളക് വാങ്ങി വീട്ടിൽ പൊടിച്ചെടുക്കുന്നവരുമുണ്ട്. എന്നാൽ, ചിലപ്പോള്‍ വറ്റല്‍മുളക് വളരെ പെട്ടെന്ന് ചീത്തയായിപ്പോകാറുണ്ട്, പ്രത്യേകിച്ച് കുപ്പികളിൽ സൂക്ഷിക്കുമ്പോൾ പെട്ടെന്ന് പൂപ്പൽ പിടിക്കാനും സാധ്യതയുണ്ട്. ഇനി ആ ടെൻഷൻ വേണ്ട, ഉണക്കമുളക് കേടുകൂടാതെ സൂക്ഷിക്കാൻ ചില വഴികളുണ്ട്. വറ്റല്‍മുളക് കേടുകൂടാതെ സൂക്ഷിക്കാൻ വായു കടക്കാത്ത പാത്രങ്ങളിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക: ഉണക്കമുളക് വായു Read More…

Healthy Food

പാല്‍ കേടായോ, കളയാന്‍ വരട്ടെ: വീണ്ടും ഉപയോഗിക്കാന്‍ വഴികളുണ്ട്

ചിലപ്പോള്‍ ചായ തിളപ്പിക്കാനായി പാല്‍ ചൂടാക്കുമ്പോഴായിരിക്കും അത് കേടായതായി മനസ്സിലാകുന്നത്. കേടായ സ്ഥിതിക്ക് ആ പാല്‍ കളയുകയായിരിക്കും പതിവ്. എന്നാല്‍ ഇനി അങ്ങനെ കളയാന്‍ വരട്ടെ . അത് വീണ്ടും ഉപയോഗിക്കുന്നതിനായി പല വഴികളുമുണ്ട്. കേടായ പാലില്‍ നിന്ന് കട്ട തൈര് ഉണ്ടാക്കാം എന്നത് ആദ്യത്തെ വഴി. അതിനായി കേടായ പാലില്‍ നിന്ന് വെള്ളം നീക്കം ചെയ്തു ഒരു പാത്രത്തില്‍ എടുത്ത് ഫ്രിഡ്ജില്‍ വയ്ക്കണം.പിറ്റേ ദിവസം ആ പാല്‍ എടുത്ത് മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക. അതിലേക്ക് ഒന്നോ Read More…

Oddly News

കണ്ണുകെട്ടി കത്തി കൊണ്ട് ഒരു മിനിറ്റില്‍ 9 തക്കാളി അരിഞ്ഞ് ‘സിക്‌സ് പാക്ക് ഷെഫ്’, ഗിന്നസ് റെക്കോര്‍ഡ്

പാചകം ഇഷ്ടപ്പെടുന്ന വ്യക്തിയായിരിക്കാം നിങ്ങള്‍ എന്നാല്‍ ഒരു മിനിറ്റില്‍ നിങ്ങള്‍ക്ക് എത്ര തക്കാളി അരിയാന്‍ സാധിക്കും?. എന്നാല്‍ ഇത്തരത്തില്‍ 9 തക്കാളി അരിഞ്ഞ് ഗിന്നസ് ബുക്കില്‍ ഇടം നേടിയിരിക്കുകയാണ് കനേഡിയന്‍ ഷെഫ് ആയ വാലസ് വോംഗ്. അതു കണ്ണുള്‍ കെട്ടിക്കൊണ്ടാണ് ഈ തക്കാളി മുറിയ്ക്കല്‍. ലണ്ടനില്‍ ജൂണ്‍ 12ന് ചടങ്ങിലാണ്” സിക്‌സ് പാക്ക് ഷെഫ്” എന്ന് വിളിക്കപ്പെടുന്ന വാലസ് വോംഗ് ഈ നേട്ടം കൈവരിച്ചത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പോസ്റ്റ് ചെയ്ത വീഡിയോയില്‍, വളരെ Read More…