Healthy Food

ഇനി ബ്രെഡ് കേടാകുമെന്ന പേടിവേണ്ട, കൂടുതല്‍ ദിവസം ഫ്രഷായി സൂക്ഷിക്കാന്‍ വഴിയുണ്ട്

ഭക്ഷണകാര്യത്തില്‍ വീട്ടമ്മമാരുടെയും ബാച്ചിലേഴ്സിന്റേയും ഇഷ്ടതാരമാണ് ബ്രെഡ്. പ്രഭാതഭക്ഷണത്തില്‍ ബ്രെഡ് ഒരു പ്രധാനിയാണ്. അല്‍പ്പം ജാമോ, ഒരു മുട്ടയോ ഉണ്ടെങ്കില്‍ ബ്രേക്ക്ഫാസ്റ്റ് കുശാല്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയങ്കരമായ ബ്രെഡ് അധികദിവസം സൂക്ഷിക്കാന്‍ പറ്റില്ലായെന്നതാവാം പലരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നം. എന്നാല്‍ ബ്രെഡ് കേടാകാതെ സൂക്ഷിക്കാന്‍ നിരവധി വഴികളുണ്ട്. ബ്രെഡ് കേടാകാതെ സൂക്ഷിക്കുന്നതിനായി ഫ്രീസറില്‍ വയ്ക്കുക. ഇങ്ങനെ സൂക്ഷിച്ചാല്‍ പൂപ്പല്‍ ഉണ്ടാകുന്നതിനുള്ള സാധ്യത കുറവാണ്. തണുപ്പ് പോകാന്‍ ആവി കയറ്റിയാല്‍ മതിയാവും. ബ്രെഡ് പേപ്പര്‍ കവറില്‍ ഇട്ട് Read More…

Healthy Food

ലോകത്തിലെ ഏറ്റവും രുചിയുള്ള മീന്‍കറി ദാ ഇവിടെ ഉണ്ട്; ഇന്ത്യയില്‍ നിന്നൊരു സൂപ്പര്‍വിഭവം- വീഡിയോ

ഏഴായിരത്തിഅഞ്ഞൂറിലേറെ കിലോമീറ്ററുകള്‍ നീളുന്ന കടല്‍ത്തീരമുള്ള നമ്മുടെ രാജ്യത്ത് വിവിധ തരത്തിലുള്ള മീനുകളുണ്ട്. ഒരോ സംസ്ഥാനത്തും തനതായ മീന്‍ രുചികളുണ്ട്. ലോകത്തിലെ മികച്ച അമ്പത് മീന്‍ വിഭവങ്ങളുടെ കൂട്ടത്തില്‍ ഇവയില്‍ ഒന്ന് ഇടംപിടിച്ചു. ബംഗാളില്‍ നിന്നുള്ള ചിന്‍ഗ്രി മലായ് കറി 31 ാം സ്ഥാനം നേടി. ചിന്‍ഗ്രി മലായ് തേങ്ങാപ്പാല്‍ ചേര്‍ത്ത് ഉണ്ടാക്കിയ ചെമ്മീന്‍ കറിയാണ്. കട്ടിയുള്ള ഈ ക്രീമി ചെമ്മിന്‍ കറി ചോറിനോടൊപ്പം കഴിക്കാം ടേസ്റ്റ് അറ്റ്‌ലസിന്റെ പട്ടികയില്‍ ഒന്നാമതെത്തിയത് മെക്‌സിക്കോയില്‍ നിന്നുള്ള ചെമ്മിന്‍ വിഭവമായ കാമറോണ്‍സ് Read More…

Lifestyle

മുകേഷ് അംബാനിയുടെ മനസ്സ് കീഴടക്കിയ ഭക്ഷണം വെളിപ്പെടുത്തി നിത അംബാനി

ചില ഭക്ഷണ വിഭവങ്ങള്‍ നമ്മളുടെ മനസ്സും വയറും ഒരുപോലെ നിറയ്ക്കുന്നതാവാറുണ്ട്. അത്തരത്തില്‍ മുകേഷ് അംബാനിയുടെ മനസ്സ് കീഴടക്കിയ രുചിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യയായ നിത അംബാനി. സസ്യാഹാരികളാണ് അംബാനി കുടുംബം. എപ്പോഴും മുന്‍ഗണന നല്‍കുന്നത് വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിനാണെങ്കിലും മുകേഷ് അംബാനിക്ക് ചാട്ടുകള്‍ ഏറെ ഇഷ്ടമാണ്. അംബാനി ദമ്പതികളുടെ മകൻ ആകാശിന്റെ വിവാഹ ക്ഷണ പത്രികയുമായി വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം നിത അംബാനി അവിടുത്തെ ചാട്ട് വിൽക്കുന്ന കടകളിൽ നിന്നും തനിക്കേറെ പ്രിയപ്പെട്ട Read More…

Lifestyle

ലോകത്തിലെ ഏറ്റവും മികച്ച മാമ്പഴ വിഭവങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ മാമ്പഴ ചട്ണിയും

ഇന്ത്യയിലെ മഹാരാഷ്ട്രയില്‍ നിന്നുമ്മുള്ള ആംരസ് ടേസ്റ്റ് അറ്റലസിന്റെ ലോകത്തെ ഏറ്റവും മികച്ച മാമ്പഴ വിഭവങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തി. ഈ വിഭാഗത്തില്‍ അഞ്ചാം സ്ഥാനത്തെത്തിയിരിക്കുന്നത് വളരെ പ്രചാരമുള്ള മാങ്ങാ വിഭവമായ മാമ്പഴ ചട്‌നിയാണ്. ഈ ലിസ്റ്റില്‍ ആകെ ഉണ്ടായിരുന്നത് 26 മാമ്പഴ വിഭവങ്ങളാണ്. ആംരസ് ഗുജറാത്തിലും മഹാരാഷ്ട്രയിലും വളരെ ജനപ്രീതി നേടിയ വിഭവമാണ്. സാധാരണയായി പൂരിയ്‌ക്കൊപ്പമാണ് ഇത് വിളമ്പുന്നത്. കൂടാതെ ഗുജറാത്തി മഹാരാഷ്ട്ര താലി സദ്യയിലും ഇത് വിളമ്പാറുണ്ട്.വളരെ പ്രസിദ്ധമായ അല്‍ഫോണ്‍സ മാമ്പഴമാണ് ഇത് ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. Read More…

Featured The Origin Story

ഇഡ്ഡലി ഇന്ത്യക്കാരനല്ലേ? ഇന്തോനേഷ്യൻ, അറേബ്യൻ….? ഇഡ്ഡലി ശരിക്കും എവിടെ നിന്ന് വന്നു?

പ്രാതലിന് രണ്ട് സോഫ്റ്റ്‌ ഇഡ്ഡലി ചൂടുള്ള സാമ്പാറിലും തേങ്ങാ ചട്ണിയിലും മുക്കി കഴിച്ചാല്‍ അന്നത്തെ ദിവസത്തിനു നല്ല ഒരു തുടക്കമായി. മലയാളികൾക്ക് മാത്രമല്ല, ലോകമെമ്പാടും ഇഡ്ഡലിക്ക് ആരാധകരുണ്ട്. കുതിര്‍ത്ത അരിയും ഉഴുന്നും നന്നായി അരച്ച് പുളിപ്പിച്ചശേഷം ഇഡ്ഡലിത്തട്ടില്‍ ആവിയില്‍ പുഴുങ്ങിയെടുക്കുന്ന ഈ സ്വയമ്പന്‍ വിഭവത്തിന് പോഷകഗുണങ്ങളും ഏറെയുണ്ട്. പിന്നീട് കാലങ്ങള്‍ പിന്നിട്ടപ്പോള്‍ രുചിഭേദങ്ങള്‍ക്കായി റവ മുതല്‍ കാരറ്റ് വരെ ഇഡ്ഡലി മാവില്‍ ചേര്‍ത്ത് പലതരം ഇഡ്ഡലികള്‍ ഉണ്ടാക്കാറുണ്ട്. നമ്മുടെ പ്രത്യേകിച്ചും ദക്ഷിണേന്ത്യക്കാരുടെ ഈ പ്രിയവിഭവം ഇന്നാട്ടുകാരന്നല്ല, വിദേശിയാണെന്ന് Read More…

Featured Lifestyle

താരസുന്ദരിമാരും മോഡലുകളും പിന്തുടരുന്നന്ന ഡീടോക്സ് ഡയറ്റ്… എന്തൊക്കെ കഴിക്കാം

ഇക്കാലത്ത് ഡിടോക്‌സിഫിക്കേഷന്‍ ഡയറ്റുകള്‍ വളരെ പ്രശസ്തമാണ്. ശരീരത്തിലെ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ചര്‍മം തിളങ്ങാനും ഓജസ്സും തേജസ്സും വീണ്ടെടുക്കാനും ഡീടോക്‌സ ഡയറ്റ് സഹായിക്കുമെന്നാണ് ഒരുപക്ഷം അഭിപ്രായപ്പെടുന്നത്. സിനിമാ താരങ്ങളും മോഡലുകളുമൊക്കെ ഈ ഡയറ്റിന്റെ വലിയ ആരാധകരാണ്. സാധാരണയായി ശരീരത്തില്‍ ഒരു മാലിന്യനിര്‍മാര്‍ജന സംവിധാനമുണ്ട്. മാലിന്യങ്ങളും രാസവസ്തുക്കളും ഒരുപരിധി വരെ പുറത്ത് കളയാന്‍ ഇതിലൂടെ സഹായകമാവും. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഇത് ശരിയായി നടക്കാറില്ല. ആഴ്ച്ചയില്‍ ഒരിക്കില്‍ ഉപവസിക്കുന്നതും പോലും ഒരു ഡീടോക്‌സിഫിക്കേഷനാണ്. പഴങ്ങളും, പഴച്ചാറുകളും, വെള്ളവും Read More…

Healthy Food

ലോകത്തിലെ രുചിപ്പട്ടികയില്‍ സ്ഥാനം പിടിച്ച് ഇന്ത്യന്‍ ചട്ണികള്‍

ബജ്ജിയും സമൂസയുമൊക്കെ കഴിക്കുമ്പോൾ അതിനോടൊപ്പം ലഭിക്കുന്ന ചട്ണികള്‍ നമ്മുക്ക് നിര്‍ബന്ധമാണെല്ലോ? ലോകത്തിലെ 50 മികച്ച ഡിപ്‌സ് എന്ന പട്ടികയില്‍ മൂന്ന് ഇന്ത്യന്‍ ചട്‌ണികളും ഇടം നേടിയട്ടുണ്ട്.ഇന്ത്യന്‍ ചട്ണി വിഭവങ്ങൾ മൊത്തത്തിൽ നാല്‍പ്പത്തിരണ്ടാം സ്ഥാനത്തുണ്ട്. മല്ലി ചട്ണി നാല്‍പ്പത്തിയേഴാം സ്ഥാനത്താണ്. മാമ്പഴ ചട്ണിയാണ്അന്‍പതാം സ്ഥാനത്ത്. ഈ പട്ടികയിലെ ഒന്നാം സ്ഥാനക്കാരന്‍ ലെബനീസ് വെളുത്തുള്ളി പേസ്റ്റായ ടൂം ആണ്. ഇത് ഉണ്ടാക്കുന്നതിന് കനോല ഒയില്‍ , വെളുത്തുള്ളി, ഒലിവ് ഓയില്‍, നാരങ്ങനീര് , ഉപ്പ് എന്നിവ പേസ്റ്റ് ആക്കുന്നു. ചിക്കന്‍ Read More…

Healthy Food

‘മാംഗോ ബിരിയാണി”യുടെ വീഡിയോ പങ്കുവെച്ച് യുവതി; പരീക്ഷണത്തെ വിമര്‍ശിച്ച് ബിരിയാണി പ്രേമികള്‍

ഭക്ഷണവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ദിവസവും സമൂഹ മാധ്യമങ്ങളില്‍ പ്രതീക്ഷപ്പെടുന്നത്. വ്യത്യസ്തമായ പുതുപുത്തന്‍ പാചകപരീക്ഷണങ്ങളും അതില്‍ ഉള്‍പ്പെടുന്നുണ്ട്. ബിരിയാണിയിലുള്ള ഒരു പരീക്ഷണമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. മാംഗോ ബിരിയാണിയാണ് കഥയിലെ താരം. എന്നാല്‍ ബിരിയാണിയ്ക്ക് ആരാധകരെക്കാര്‍ ഏറെ വിമര്‍ശകരാണ്. ഇത്രയും വിചിത്രമായ കോംബിനേഷന്‍ പരിചയപ്പെടുത്തിയതിന് ബിരിയാണിക്ക് വേണ്ടി നീതി ചോദിക്കുകയാണ് ബിരിയാണി ആരാധകര്‍. View this post on Instagram A post shared by Heena kausar raad (@creamycreationsbyhkr) മുംബൈ സ്വദേശിയായ ബേക്കര്‍ ഹീന കൗസര്‍ Read More…

Healthy Food

ഹോട്ടല്‍ ഭക്ഷണം കഴിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഭക്ഷ്യവിഷബാധ ഒഴിവാക്കാം

ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണത്തേക്കാള്‍ രുചിയോടെ പലരും ഭക്ഷണം കഴിയ്ക്കുന്നതും ഹോട്ടലുകളില്‍ നിന്ന് തന്നെയാണ്. തിരക്കും മടിയുമൊക്കെ കൊണ്ട് പലരും സ്ഥിരമായി ഹോട്ടല്‍ ഭക്ഷണം ശീലമാക്കാറുമുണ്ട്. എന്നാല്‍ ഭക്ഷ്യവിഷബാധ വാര്‍ത്തകള്‍ ഹോട്ടല്‍ ഭക്ഷണം കഴിയ്ക്കുന്ന പലരേയും ആശങ്കയിലാക്കുന്ന ഒന്നാണ്. ഭക്ഷ്യവിഷബാധ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….