പാറ്റ മുതല്‍ പഴുതാരവരെ ജീവനുള്ള എന്തിനെയും ഭക്ഷണമാക്കുന്ന ചൈനക്കാരുടെ ശീലം കാണികളില്‍ അറപ്പുളവാക്കാറുണ്ട്.എന്നാല്‍ ഇപ്പോള്‍ വൈറലാകുന്നതും അത്തരത്തിലുള്ള ഒരു വ്യത്യസ്ത വിഭവമാണ്.ഇന്‍സ്റ്റഗ്രാമില്‍ ‘ ഈറ്റേഴ്‌സ് സി എന്‍’ എന്ന ചാനലിലാണ് ഇത്തരത്തിലുള്ള വീഡിയോ വന്നത്. ഒരു പ്ലേറ്റ് നിറയെ പൊരിച്ചെടുത്ത വണ്ടിനെയാണ് ആദ്യം കാണാന്‍ സാധിക്കുന്നത്.ഒരാള്‍ രണ്ട് ബര്‍ഗര്‍ ബണ്ണുകള്‍ എടുത്ത് അതില്‍ വണ്ടുകളെ നിറയ്ക്കുന്നു.പിന്നാലെ അത് പിടിച്ച് അമര്‍ത്തി അത് കഴിക്കുന്നു. View this post on Instagram A post shared by Eaters Read More…
Tag: food news
ഉപ്പിട്ട മുട്ട ഐസ്‌ക്രീം പരീക്ഷിക്കാന്‍ താല്‍പര്യമുണ്ടോ? വൈറലാണ് ഈ വിഭവം
നല്ല പുഴുങ്ങിയ മുട്ടയും അല്‍പം ഉപ്പും ചേര്‍ത്ത് ഐസ്‌ക്രീം കഴിച്ചിട്ടുണ്ടോ ? ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നത് ഈ ഉപ്പിട്ട മുട്ട ഐസ്‌ക്രീമാണ്. കാല്‍വിന്‍ ലീ യാണ് ഇത്തരതിലുള്ള ഒരു വീഡിയോ പങ്കുവച്ചത്. നമ്മുക്ക് ഉപ്പിട്ട മുട്ട ഐസ്‌ക്രീം ഒന്ന് പരീക്ഷിക്കാമെന്ന വാചകത്തോടെയായിരുന്നു വീഡിയോയുടെ തുടക്കം. വീഡിയോയില്‍ മൂന്ന് സ്‌കൂപ്പ് ഐസ്‌ക്രീമുള്ള ഒരു പാത്രം കാണാന്‍ സാധിക്കുന്നുണ്ട്. പിന്നാലെ വേവിച്ച താറാമുട്ട നടുവേ മുറിച്ച്, ഇതിന്റെ മുകളില്‍ വെക്കുന്നതായി കാണാം.പിന്നാലെ അതില്‍ കുറച്ച് സോള്‍ട്ട് എഗ്ഗ് പൗഡര്‍ വിതറുന്നുണ്ട് Read More…
വലുപ്പം ഉപ്പുതരിയോളം; ലോകത്തെ ഏറ്റവും ചെറിയ പഴം; പ്രോട്ടീന്‍ കലവറ, ഭാവിയിലെ ‘സൂപ്പര്‍ഫുഡ്’
ഭക്ഷണക്രമത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നവരാണ നമ്മളെല്ലാം. നമ്മുടെ പറമ്പുകളില്‍ വിളയുന്ന പഴങ്ങള്‍ക്കൊപ്പം തന്നെ വിപണിയില്‍ കിട്ടുന്ന സീസണല്‍ പഴങ്ങളും നമ്മള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ ലോകത്തെ ഏറ്റവും ചെറിയ പഴത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ?. അതാണ് വൊള്‍ഫിയ ഗ്ലോബോസ. പ്രോട്ടീന്റെ മികച്ച ഒരു സ്രോതസ്സായ ഈ പഴം ഡക്ക്വീഡ് എന്നയിനത്തിലുള്ള ജലസസ്യത്തിലാണ് ഉണ്ടാകുന്നത്. വാട്ടര്‍മീല്‍ എന്നും വോള്‍ഫിയ ഗ്ലോബോസ അറിയപ്പെടുന്നു. ഒരു മില്ലിമീറ്ററിന്റെ മൂന്നിലൊന്നോളം മാത്രമാണ് ഈ പഴത്തിന്റെ വലുപ്പം. ഒരു ഉപ്പുതരിയുടെ അത്രയും മാത്രം വലുപ്പമാണ് ഇതിനുള്ളത്. Read More…
ഈ വ്ലോഗർമാരെ വിശ്വസിക്കാമോ? ഡീസല്‍ കൊണ്ട് ഉണ്ടാക്കിയ പറാത്ത- വീഡിയോ
പലതരത്തിലുള്ള ഭക്ഷണങ്ങളുടേയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ വൈറലാകുന്ന വീഡിയോയിലെ ഭക്ഷണങ്ങളൊക്കെ തേടി ആളുകള്‍ പോകാറുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു ‘ഡീസല്‍ പറാത്ത’യുടെ വീഡിയോയാണ്. ചണ്ഡീഗഡിലെ ഒരു ഭക്ഷണ വില്‍പനക്കാരന്‍ പറാത്തയുണ്ടാക്കാന്‍ ഡീസല്‍ ഉപയോഗിക്കുന്നു എന്ന രീതിയിലാണ് ഈ വീഡിയോ വൈറലായത്. വീഡിയോയില്‍ റോഡരികിലെ ഒരു റസ്റ്റോറന്റില്‍ ഒരാള്‍ പറാത്ത ഉണ്ടാക്കുകയാണ്. വീഡിയോ എടുക്കുന്നയാള്‍ എന്താണ് നിങ്ങള്‍ ഉണ്ടാക്കുന്നതെന്ന് ചോദിയ്ക്കുമ്പോള്‍ താന്‍ ഒരു ഡീസല്‍ പറാത്തയാണ് ഉണ്ടാക്കുന്നതെന്ന് ഇയാള്‍ മറുപടി നല്‍കുന്നു. എന്നിട്ട് Read More…
ഭക്ഷണം കഴിച്ചശേഷം പാത്രം കഴുകാന്‍ മടിയാണോ? ഉഗ്രന്‍ വഴിയുണ്ട്- വീഡിയോ വൈറല്‍
ഭക്ഷണം കഴിച്ചതിന് ശേഷം ആ പാത്രങ്ങള്‍ വൃത്തിയാക്കുകയെന്നത് പലര്‍ക്കും മടിയുള്ള പണിയാണ്.എന്നാല്‍ പാത്രങ്ങള്‍ വൃത്തിയാക്കുന്നതിനായി ഒരു മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് ഒരു വ്യക്തി. വീഡിയോ വന്‍ തരംഗമായി മാറുകയും ചെയ്തു. ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത് വ്യവസായിയായ ഹര്‍ഷ് ഗോയങ്കയാണ്. വീഡിയോയില്‍ ഓറഞ്ച് നിറത്തിലുള്ള ജാക്കറ്റ് ധരിച്ച ഒരു വ്യക്തിയെ കാണാം. കുക്കറില്‍ നിന്ന് ഭക്ഷണം പ്ലേറ്റിലേക്ക് മാറ്റുമ്പോഴാണ് പാത്രം കഴുകുന്ന കാര്യം ഓര്‍ക്കുന്നത്. ഒട്ടും വൈകാതെ തന്റെ പ്ലേറ്റും സ്പൂണിലുമൊക്കെ തിളച്ച പ്ലാസ്റ്റിക് കവര്‍വച്ച ശേഷം ഭക്ഷണം കഴിക്കുന്നതും Read More…
ചൂടുകാലത്ത് മാത്രം കഴിക്കാനുള്ളതോ? ഐസ് ആപ്പിള്‍ ബിരിയാണി.. പുതിയ വൈറല്‍ വിഭവം!
ഭക്ഷണ കാര്യത്തില്‍ പലതരത്തിലുള്ള കോമ്പിനേഷനുകളും നമ്മള്‍ പരീക്ഷിയ്ക്കാറുണ്ട്. പല റെസ്റ്റോറന്റുകളും വിചിത്രങ്ങളായ ഫുഡ് കോമ്പിനേഷനുകള്‍ ഭക്ഷണ പ്രേമികള്‍ക്കായി ഒരുക്കാറുണ്ട്. അവയില്‍ പലതും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ബിരിയാണി പ്രേമികളെ അമ്പരപ്പിയ്ക്കുന്ന കോമ്പിനേഷനുകളായ ചോക്ലേറ്റ് ബിരിയാണി, സ്വര്‍ണ ബിരിയാണി, ചോക്ലേറ്റ് ബിരിയാണി, സ്‌ട്രോബെറി ബിരിയാണി എന്നിങ്ങനെ വ്യത്യസ്തങ്ങളായി ഫുഡ് കോമ്പിനേഷനുകള്‍ക്കിടയിലേക്ക് പുതിയൊരു പരീക്ഷണമാണ് എത്തിയിരിയ്ക്കുന്നത്. ഐസ് ആപ്പിള്‍ ബിരിയാണിയാണ് ഈ പുതിയ വിഭവം. ഹൈദരാബാദില്‍ നിന്നാണ് ഈ സ്‌പെഷല്‍ വിഭവം എത്തിയിരിയ്ക്കുന്നത്. ഹൈദരാബാദിലെ ഹൈടെക് സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന Read More…
ഒറ്റ നോട്ടത്തില്‍ ഗംഭീരന്‍ ഒരു തന്തൂരി ചിക്കന്‍ ; എന്നാല്‍ നിങ്ങളുടെ കണ്ണുകള്‍ കള്ളം പറയുകയാണ്
ഭക്ഷണവിഭവങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. വിചിത്രങ്ങളായ വിഭവങ്ങള്‍ തയ്യാറാക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു വിഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒറ്റ നോട്ടത്തില്‍ ഗംഭീരന്‍ ഒരു തന്തൂരി ചിക്കനാണെന്നാണ് പറയാന്‍ സാധിയ്ക്കുന്നത്. എന്നാല്‍ സംഭവം ചിക്കന്‍ അല്ല. ചിക്കന്റെ രൂപത്തില്‍ തയാറാക്കിയ ഒരു കേക്ക് ആണ്. ദയീത പാല്‍ എന്ന ബേക്കറാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വിഭവത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ഇതൊരു കേക്ക് ആണോ എന്ന ചോദ്യത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. Read More…
തിളച്ച എണ്ണയില്‍ നിന്ന് പൊരിക്കാനായിട്ട വിഭവം കൈകള്‍ കൊണ്ട് തിരിച്ചിടുന്ന യുവതി ; വീഡിയോ വൈറല്‍
ഭക്ഷണം കഴിയ്ക്കുന്നതും ഉണ്ടാക്കുന്നതുമായ വീഡിയോകളൊക്കെ വളരെ പെട്ടെന്നാണ് വൈറലാകുന്നത്. പുതിയ പുതിയ വിഭവങ്ങള്‍ ഉണ്ടാക്കുന്ന രീതിയൊക്കെ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തിളച്ചു കിടക്കുന്ന എണ്ണയില്‍ കൈമുക്കി പൊരിക്കാനായിട്ട വിഭവം തിരിച്ചിടുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഉള്‍ട്ട വടാപാവാണ് യുവതി തിളച്ച എണ്ണയില്‍ നിന്ന് തിരിച്ചിടുന്നത്. ഉള്‍ട്ട വടാപാവ് എന്നാണ് തയാറാക്കുന്ന വിഭവത്തിനു നല്‍കിയിരിക്കുന്ന പേര്. മാവില്‍ മുക്കി എണ്ണയിലേക്കിട്ടു പൊരിച്ചെടുത്താണ് ഈ ഉള്‍ട്ട വടാപാവ് തയാറാക്കുന്നത്. തിളച്ച എണ്ണയിലേക്കിടുന്ന വടപ്പാവുകള്‍ Read More…








