Celebrity Featured

“ഭര്‍ത്താവിന്റെ വീട്ടിൽ നിന്ന് ഒളിച്ചോടിയത് തന്നെ, ഒരാളുടെ കൂടെ ഇറങ്ങി വന്നത് കളഞ്ഞിട്ട് പോകാനല്ല “: മേഘ നായർ

യൂട്യൂബറും ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറുമായ അഖിൽ എൻആർഡിയുടെ ഭാര്യ മേഘ നായർ, താൻ ഭർത്താവിന്റെ വീട്ടിൽ നിന്ന് മറ്റൊരാൾക്കൊപ്പം ഇറങ്ങിപ്പോയതാണെന്ന കാര്യം പരസ്യമായി സ്ഥിരീകരിച്ചു. ആരുടെയും കൂടെ ഇറങ്ങിപ്പോന്നത് പിന്നീട് അയാളെ ഉപേക്ഷിച്ചു പോകാൻ വേണ്ടിയല്ലെന്നും, അഖിലിന്റെ വീടുവിടാൻ കാരണം പുറത്തുപറയാൻ താല്പര്യമില്ലാത്ത ചില വ്യക്തിപരമായ പ്രശ്നങ്ങളാണെന്നും അവർ വെളിപ്പെടുത്തി. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് വിഷയത്തിൽ മേഘ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. താൻ അവിടുന്ന് പോരുമ്പോൾ സ്വർണ്ണമോ മറ്റ് വസ്‌തുക്കളോ കവർന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും തെറ്റാണെന്നും, സ്വന്തം സാധനങ്ങൾ മാത്രമാണ് കൈവശമുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.

താൻ ഇറങ്ങിപ്പോയെന്നത് സത്യമാണെന്നും കഴിഞ്ഞ പത്തു ദിവസമായി അനൂപിനൊപ്പം തന്നെയാണ് താമസിക്കുന്നതെന്നും മേഘ കുറിച്ചു. ഇതിനിടയിൽ സ്വന്തം അച്ഛനെ കാണാൻ പോയപ്പോൾ എടുത്ത ചിത്രം മാത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തിരികെ എത്തി ഇപ്പോഴും അനൂപിന്റെ വീട്ടിൽ തന്നെയാണ് ഉള്ളത്. അവിടുന്ന് പോരാൻ കൃത്യമായ കാരണങ്ങളുണ്ടെങ്കിലും അത് പൊതുസമൂഹത്തോട് പറയാൻ താല്പര്യമില്ല. പരസ്പരം ആരോപണങ്ങൾ ഉന്നയിക്കില്ലെന്ന് അഖിലുമായി കരാറിൽ ഒപ്പിട്ടിട്ടുണ്ട്. തങ്ങളാരും നേരിട്ട് ഒന്നും പറയാതിരിക്കെ സുഹൃത്തുക്കളെന്ന പേരിൽ പ്രചരിപ്പിക്കുന്ന തെറ്റായ വാർത്തകൾ ആരും വിശ്വസിക്കരുതെന്നും, പരസ്പരമുള്ള സ്വർണ്ണാഭരണങ്ങൾ കൈമാറിയാണ് പിരിഞ്ഞതെന്നും അവർ വ്യക്തമാക്കി.

നടനും സോഷ്യൽ മീഡിയ താരവുമായ അഖിൽ എൻആർഡിയും മേഘ നായരും തമ്മിലുള്ള വേർപിരിയൽ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. മേഘ പരീക്ഷാ കോച്ചിംഗിന് പോയിരുന്ന ബസിലെ കണ്ടക്ടർക്കൊപ്പം ഒളിച്ചോടിയെന്നായിരുന്നു പ്രധാന പ്രചരണം. അർദ്ധരാത്രിയിൽ മേഘ വീടുവിട്ടിറങ്ങുന്ന സിസിടിവി ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നിരുന്നു. എന്നാൽ പ്രചരിച്ച വാർത്തകളോട് രണ്ടുപേരും ആ സമയത്ത് പ്രതികരിച്ചിരുന്നില്ല. സംഭവം നടന്ന് കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് മേഘ പിതാവിന്റെ വീട്ടിൽ നിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതും, ഇതിനുപിന്നാലെ അഖിൽ പുതിയ റീലുകളുമായി രംഗത്തെത്തുന്നതും.

അഖിലിന്റെ റീൽസ് വീഡിയോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ പെൺകുട്ടിയായിരുന്നു മേഘ നായർ. വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയ ശേഷമാണ് 2024-ൽ ഇരുവരും വിവാഹിതരായത്. എന്നാൽ നിലവിൽ ഇവർ നിയമപരമായി വേർപിരിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.