Featured Oddly News

എന്റെ പൊന്നോ, എന്തൊരു ചേഞ്ച്‌? ടൂത്ത് പേസ്റ്റും പിന്നെ റോസ് വാട്ടറും! ‘വിചിത്ര ഫേഷ്യൽ’ കണ്ട് കണ്ണുതള്ളി സോഷ്യൽ മീഡിയ- വീഡിയോ

മികച്ച സ്‌കിൻ കെയർ റൂട്ടീൻ ഉപയോഗിക്കുന്ന ആളാണ് നിങ്ങളെങ്കിൽ ഈ ‘അപൂർവ്വ’ മസാജിനെക്കുറിച്ച് കൂടി അറിയണം! സ്‌ക്രബ്ബും ഫെയ്‌സ്‌വാഷും ഒന്നുമല്ല യഥാർത്ഥത്തിൽ മുഖകാന്തിയുടെ രഹസ്യം, മറിച്ച് ഈനോയും (അസിഡിറ്റിയും ദഹനക്കേടും ഒഴിവാക്കാൻ ഉപയോഗിക്കുന്ന ഒരു ആന്റാസിഡാണ് ENO) ടൂത്ത് പേസ്റ്റും പനീനീരും ചേർന്ന മിശ്രിതമാണെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു ബാർബറുടെ വീഡിയോ പറയുന്നത്.

സോഷ്യൽ മീഡിയയിൽ രണ്ടര ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള റാഷിദ് എം.കെ എന്ന ഹെയർ ഡ്രെസ്സറാണ് പുതിയൊരു ‘ഫേഷ്യൽ റൂട്ടീനുമായി’ രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോ കണ്ട് ഇൻ്റർനെറ്റ് ഒന്നടങ്കം അന്തംവിട്ടിരിക്കുകയാണ്. തൻ്റെ പക്കലെത്തിയ ഒരു ഉപഭോക്താവിൻ്റെ മുഖത്ത് റാഷിദ് രണ്ട് തരം ടൂത്ത് പേസ്റ്റുകളും അതിന് മുകളിൽ ഈനോയും പുരട്ടുന്നത് വീഡിയോയിൽ കാണാം.

തുടർന്ന് സ്വൽപ്പം പനീനീരും വെള്ളവും തളിച്ച് ഈ മിശ്രിതം ഉപഭോക്താവിൻ്റെ മുഖത്ത് മൃദുവായി മസാജ് ചെയ്ത് പിടിപ്പിക്കുന്നു. കൗതുകകരമായ കാര്യം എന്തെന്നാൽ, ഈ അപൂർവ്വ ഫേഷ്യലിന് ശേഷം വ്യക്തിയുടെ മുഖം വളരെ വൃത്തിയുള്ളതും തിളക്കമുള്ളതുമായി മാറി എന്നതാണ്.

വീഡിയോ ഇൻ്റർനെറ്റിൽ വൈറലായതോടെ രസകരമായ പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. ഭൂരിഭാഗം പേരും കളിയാക്കിയും തമാശ രൂപേണയും കമന്റുകൾ പങ്കുവെച്ചപ്പോൾ, ചിലർ ഈ രീതി ചർമ്മത്തിന് വളരെ ഹാനികരമാണെന്ന് മുന്നറിയിപ്പ് നൽകി.

“ഹാർപിക് ഇടാൻ മറന്നുപോയി,” എന്നാണ് ഒരു ഉപഭോക്താവ് തമാശയായി കുറിച്ചത്. “ഇത് ശരിക്കും നല്ലതല്ല, ഇത് ആസിഡ് റിയാക്ഷൻ ഉണ്ടാക്കും,” എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. ആദ്യത്തെ രണ്ട് തവണ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുമ്പോൾ മാറ്റം തോന്നാമെങ്കിലും മൂന്നാമത്തെ തവണ മുതൽ ചർമ്മം രാസവസ്തുക്കൾ വലിച്ചെടുക്കാൻ തുടങ്ങുമെന്നും ചർമ്മത്തിന്റെ പി.എച്ച് (pH) ലെവൽ തകരാറിലാകുമെന്നും മറ്റൊരാൾ മുന്നറിയിപ്പ് നൽകി. എന്നാൽ വീഡിയോയുടെ നിജസ്ഥിതി സ്ഥിരീകരിക്കാനായിട്ടില്ല. ‘m_k_hair_styles_77’ എന്ന ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.