ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത കുട്ടികളെയും യുവാക്കളെയും ലൈംഗികമായി പീഡിപ്പിക്കുകയും ഇവരുടെ അശ്ലീല വീഡിയോകൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ 22-കാരനെ മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തു.
ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 2022 മുതൽ പ്രതി ഇരകളെ ബ്ലാക്ക് മെയിൽ ചെയ്യുകയും ചൂഷണം ചെയ്യുകയും ചെയ്യുകയായിരുന്നു. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് 600-ലധികം അശ്ലീല വീഡിയോകൾ കണ്ടെടുത്തതായി സൂപ്രണ്ട് ഓഫ് പൊലീസ് അശ്വിനി സനപ് പറഞ്ഞു.
ഫോണിൽ നിന്ന് ലഭിച്ച വീഡിയോകളിൽ നിന്ന് ഇരകളെ തിരിച്ചറിഞ്ഞ ശേഷം പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിത്തുടങ്ങി. കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ പൊലീസിന്റെ ഫോറൻസിക് സംഘം വിശദമായി പരിശോധിച്ച് വരികയാണ്.




