Oddly News

IIT വെറുമൊരു ടാഗ് മാത്രം!’; ബി.ടെക് ഡ്രോപ്പ്ഔട്ടിന്റെ വരുമാനം മാസം 3 ലക്ഷത്തിലേറെ , തരംഗമായി ബെംഗളൂരു യുവാവിന്റെ കുറിപ്പ്

ഐ.ഐ.ടി ) എന്നത് വെറുമൊരു ടാഗ് മാത്രമാണെന്ന അഭിപ്രായം ഭൂരിഭാഗം ഇന്ത്യൻ കുടുംബങ്ങൾക്കും പെട്ടെന്ന് അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല. കുട്ടികളെ എങ്ങനെയെങ്കിലും ഐ.ഐ.ടിയുടെ പടിവാതിൽക്കൽ എത്തിക്കുക എന്നത് പല മാതാപിതാക്കളുടെയും വലിയ സ്വപ്നമാണ്. ഇതിനെ ശരിവെക്കുന്ന രീതിയിൽ, ഈയിടെ ഒരു യുവതി തനിക്ക് അക്കൗണ്ടിൽ ശമ്പളം വന്നതിന്റെ നോട്ടിഫിക്കേഷൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. “ഐ.ഐ.ടിയിൽ നിന്ന് സി.എസ് കോഴ്സ് പൂർത്തിയാക്കിയാൽ ലഭിക്കുന്നത് ഇതാണ്” എന്ന തലക്കെട്ടോടെ പങ്കുവെച്ച ചിത്രത്തിൽ പ്രതിമാസ ശമ്പളം 3,56,370 രൂപയാണെന്ന് കാണാമായിരുന്നു.

എന്നാൽ ഇതിനോട് തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടുമായി രംഗത്തെത്തിയിരിക്കുകയാണ് ബംഗളൂരുവിൽ നിന്നുള്ള 22 കാരനായ ലാവണ്യ ജെയിൻ. ഐ.ഐ.ടി എന്നത് വെറുമൊരു “ടാഗ്” മാത്രമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ബി.ടെക് പഠനം ഉപേക്ഷിച്ച ഈ യുവാവും തന്റെ ബാങ്ക് നോട്ടിഫിക്കേഷൻ പുറത്തുവിട്ടു. ബി.ടെക് അവസാന സെമസ്റ്ററിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എൻജിനീയറിങ് പഠനം ഉപേക്ഷിച്ചയാളാണ് താനെന്നും, ആ തീരുമാനം ജീവിതത്തിലെ ഏറ്റവും മികച്ച ഒന്നായിരുന്നുവെന്നും ഇയാൾ അവകാശപ്പെടുന്നു. ഐ.ഐ.ടി ബിരുദധാരിയേക്കാൾ ഉയർന്ന തുകയായ 3,74,164 രൂപയാണ് ഇയാളുടെ അക്കൗണ്ടിൽ ശമ്പളമായി എത്തിയത്.

താൻ പഠിച്ചിരുന്ന കോളേജിലെ ഏറ്റവും ഉയർന്ന പ്ലേസ്‌മെന്റ് തുകയേക്കാൾ കൂടുതൽ തുക പാർട്ട് ടൈം ജോലിയിലൂടെയും കോൺട്രാക്ട് അടിസ്ഥാനത്തിലുമുള്ള ജോലിയിലൂടെയും താൻ സമ്പാദിക്കുന്നുണ്ടെന്ന് ലാവണ്യ പറയുന്നു. ഇതുകൂടാതെ നിഷ്ക്രിയ വരുമാനത്തിൻ്റെ (Passive Income) 5 മറ്റ് മാർഗ്ഗങ്ങളും തനിക്കുണ്ട്. ഇതൊരു അഹംഭാവമായി പറയുന്നതല്ലെന്നും, ഐ.ഐ.ടി എന്നത് ഒരു ടാഗ് മാത്രമാണെന്ന് ഓർമ്മിപ്പിക്കാൻ വേണ്ടിയാണെന്നും ഇയാൾ കുറിച്ചു. മികച്ച ഒരു നെറ്റ്‌വർക്ക് ഉണ്ടാക്കാൻ അത് സഹായിച്ചേക്കാം, എന്നാൽ കുറച്ച് ഐ.ഐ.റ്റിക്കാർ നിങ്ങൾക്ക് കീഴിൽ ജോലി ചെയ്യുമ്പോൾ അതിൽ എന്ത് കാര്യമെന്നാണ് ഇയാൾ ചോദിക്കുന്നത്.

എക്സിൽ (ട്വിറ്റർ) ‘ilavanyajain’ എന്ന അക്കൗണ്ടിലൂടെ പങ്കുവെച്ച ഈ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് മൂന്ന് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. എന്നാൽ ഈ വാർത്തയുടെയും പോസ്റ്റിന്റെയും സത്യാവസ്ഥ ടൈംസ് നൗവിന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *