Oddly News

ഇന്ത്യൻ കുടുംബത്തിലേക്ക് വിവാഹം കഴിച്ചെത്തിയ ഇറ്റലിക്കാരിയെ അത്ഭുതപ്പെടുത്തിയ 3 കാര്യങ്ങൾ ! എന്താണ് അത്?

ഒരു ഇന്ത്യൻ കുടുംബത്തിലേക്ക് വിവാഹം കഴിച്ചെത്തിയ ശേഷം തന്നിൽ ഏറെ അത്ഭുതമുണ്ടാക്കിയ മൂന്ന് കാര്യങ്ങളെക്കുറിച്ച് മനസ്സുതുറക്കുകയാണ് ഇറ്റാലിയൻ പശ്ചാത്തലമുള്ള ക്രിസി വർഗീസ് എന്ന യുവതി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സാംസ്കാരികപരമായ ഈ അനുഭവങ്ങൾ അവർ പങ്കുവെച്ചത്.

വലിയ കുടുംബവും സമൃദ്ധമായ ഭക്ഷണരീതികളുമുള്ള ഒരു ഇറ്റാലിയൻ കുടുംബത്തിലാണ് താൻ വളർന്നതെന്നും, അതുകൊണ്ടുതന്നെ ഇന്ത്യൻ കുടുംബത്തിലെ ആഘോഷങ്ങളെക്കുറിച്ചും ഭക്ഷണങ്ങളെക്കുറിച്ചും അവബോധമുണ്ടായിരുന്നുവെന്നും ക്രിസി പറയുന്നു. എന്നാൽ പ്രതീക്ഷിക്കാതെ എത്തിയ മൂന്ന് കാര്യങ്ങളാണ് തന്നെ ഏറെ ആശ്ചര്യപ്പെടുത്തിയത്.

ഇന്ത്യൻ വീടുകളിൽ ആരെയും വിശന്നിരിക്കാൻ അനുവദിക്കില്ല എന്നതാണ് ഇതിൽ ഒന്നാമത്തേത്. ഒരാൾക്ക് വയറുനിറഞ്ഞാലും വീണ്ടും വീണ്ടും പ്ലേറ്റിലേക്ക് ഭക്ഷണം വിളമ്പിക്കൊണ്ടേയിരിക്കും. “എനിക്ക് വയറുനിറഞ്ഞു” എന്ന് പറഞ്ഞാൽ ഇവിടെയാരും അത് കാര്യമാക്കില്ലെന്ന് താൻ തിരിച്ചറിഞ്ഞതായി ക്രിസി പറയുന്നു.

രണ്ടാമത്തേത്, അടുക്കളയിൽ പോയി സഹായിക്കുന്ന രീതിയാണ്. ഇറ്റാലിയൻ കുടുംബങ്ങളിൽ അതിഥികൾ വന്നാൽ എല്ലാവരും അടുക്കളയിൽ പോയി സഹായിക്കുകയാണ് പതിവ്. എന്നാൽ ഭർത്താവിന്റെ വീട്ടിൽ അതിഥികൾ വന്നാൽ അവർ അടുക്കളയിൽ കയറേണ്ടതില്ലെന്നും, സ്വീകരണമുറിയിലിരുന്ന് ഭക്ഷണം ആസ്വദിക്കുകയാണ് വേണ്ടതെന്നും ക്രിസി മനസ്സിലാക്കി.

മൂന്നാമതായി, വീട്ടുകാരുടെ തുറന്ന പെരുമാറ്റമാണ് ക്രിസിയെ അത്ഭുതപ്പെടുത്തിയത്. മനസ്സിലുള്ള കാര്യങ്ങൾ ഒട്ടും മടിയില്ലാതെ അവർ തുറന്നുപറയും. “പുരികം ഐബ്രോ ചെയ്യേണ്ടതുണ്ട്”, “ഈ ലെഹങ്കയ്ക്ക് ഈ ആഭരണം ചേരുന്നില്ല” എന്നിങ്ങനെ കാര്യം തുറന്നുപറയുമ്പോൾ ആദ്യമൊക്കെ താൻ പരിഭ്രമിച്ചിരുന്നുവെങ്കിലും, പിന്നീട് അത് അവരുടെ സ്വാഭാവിക സംസാരരീതിയാണെന്ന് തിരിച്ചറിയുകയായിരുന്നു. എങ്കിലും മറ്റൊരു കുടുംബസംസ്കാരത്തിലേക്ക് വരാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഭർത്താവിനെയും ഈ കുടുംബത്തെയും താൻ ഏറെ സ്നേഹിക്കുന്നുവെന്നും അവർ കൂട്ടിച്ചേർക്കുന്നു.

സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ ക്രിസി പറഞ്ഞ കാര്യങ്ങൾ തികച്ചും സത്യമാണെന്ന് സമ്മതിച്ചുകൊണ്ട് നിരവധി പേർ കമന്റുകൾ പങ്കുവെക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *