Oddly News

ഭാരം 100 കിലോ, എഴുന്നേറ്റ് നില്‍ക്കാന്‍ വയ്യ; ഇതിനേക്കാള്‍ മടിയനായ ഒരു തെരുവ് നായ ഉണ്ടോ?

ഇപ്പോള്‍ എങ്ങോട്ട് തിരിഞ്ഞാലും തെരുവ് നായ ആക്രമണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ്. എന്നാല്‍ മടിയനായ എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത തെരുവ് നായ സന്ധിവേദന കൊണ്ടു വിഷമിക്കുകയാണ്. റഷ്യന്‍ നഗരമായ നിസ്നി നോവ്ഗൊറോഡില്‍ താമസിക്കുന്ന ക്രുഗെറ്റ്സ് എന്ന തെരുവ് നായയ്ക്ക് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്തവിധം തടിയാണ് ക്രുഗെറ്റ്സ് എന്ന് പേരിട്ടിരിക്കുന്ന നായയുടെ പ്രശ്നം.

റഷ്യയിലെ നിസ്നി നോവ്ഗൊറോഡിലെ സന്നദ്ധപ്രവര്‍ത്തകരാണ് അടുത്തിടെ ഈ തെരുവ് നായയെ കണ്ടെത്തിയത്. അത് എല്ലാ രാത്രിയും വേദനകൊണ്ട് അലറിവിളിക്കുകയാണ്. അസഹനീയമായ സന്ധി വേദന കാരണം കഷ്ടിച്ച് നാല് കാലില്‍ എഴുന്നേല്‍ക്കാന്‍ നില്‍ക്കാന്‍ പോലും കഴിയുന്നില്ല. ഇതേ തുടര്‍ന്ന് നിരവധി ആളുകളാണ് നായയെ എടുക്കാനായി വന്നത്. അനേകം പേര്‍ ചേര്‍ന്നാണ് നായയെ എടുത്തത്. അവന്റെ ഭാരം എല്ലാവരെയും അമ്പരപ്പിച്ചു. ക്രുഗെറ്റ്‌സിന് 99.9 കിലോഗ്രാം (220 പൗണ്ട്) ഭാരമുണ്ടായിരുന്നു.

തിരക്കേറിയ ഒരു മാര്‍ക്കറ്റില്‍ കഴിയുന്ന നായ ആളുകള്‍ പലപ്പോഴും വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളാണ് കഴിച്ചിരുന്നത്. ഇതു തന്നെയാണ് നായയുടെ അമിതവണ്ണത്തിന് സാധ്യമായ വിശദീകരണമെന്നും കൂട്ടിച്ചേര്‍ത്തു. ക്രുഗെറ്റ്‌സിന് ഇപ്പോഴും എല്ലാ ദിവസവും വേദനസംഹാരികള്‍ ആവശ്യമാണെന്ന് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു, ശരീരഭാരം കുറയ്ക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും സ്വന്തമായി എഴുന്നേല്‍ക്കാന്‍ കഴിയുമെങ്കിലും, ഇപ്പോഴും ചലിക്കാന്‍ കഴിയുന്നില്ല, വണ്ടിയിലാണ് ചുറ്റിക്കറക്കം. അതേസമയം അവന്‍ വളരെ വാത്സല്യമുള്ളവനാണ്, ലാളിക്കപ്പെടുന്നത് ഇഷ്ടപ്പെടുന്നെന്നും കൂടാതെ തന്റെ പരിചാരകരോട് ആക്രമണത്തിന്റെ ഒരു ലക്ഷണവും കാണിച്ചിട്ടില്ലെന്നും പറയുന്നു.

തെരുവ് നായയ്ക്ക് ഇത്രയും ഭാരം വന്നത് എല്ലാവരേയും അമ്പരപ്പിച്ചു. സാധാരണഗതിയില്‍ തെരുവ് നായകള്‍ 100 കിലോ ഭാരത്തില്‍ എത്തുന്നത് അപൂര്‍വ്വതയാണ്. ലോകത്തിലെ ഏറ്റവും വലിയ നായ ഇനമായ ഗ്രേറ്റ് ഡെയ്ന്‍ 300 (136 കി.ഗ്രാം) മുതല്‍ 400 പൗണ്ട് (181 കി.ഗ്രാം) വരെ ഭാരമുള്ളതാണ്. എന്നാല്‍ ഒരു ഇടത്തരം തെരുവ് നായയ്ക്ക് 220 പൗണ്ടില്‍ (100 കി.ഗ്രാം) ഭാരമുണ്ടാകുന്നത് അല്‍പ്പം വിചിത്രമാണ്.