ഇന്നത്തെ കാലഘട്ടത്തില്‍ ജീവിതശൈലീ രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി അമിതവണ്ണം (Obesity) മാറിയിരിക്കുന്നു. ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുമായി അമിതവണ്ണത്തെ നാം എപ്പോഴും ബന്ധപ്പെടുത്താറുണ്ടെങ്കിലും, ഇത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന കാര്യം പലപ്പോഴും ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടാറില്ല. പ്രത്യേകിച്ച് സ്ത്രീകളില്‍, ശരീരഭാരവും അണ്ഡാശയ ക്യാന്‍സറും (Ovarian Cancer) തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ലോകമെമ്പാടും അമിതവണ്ണമുള്ളവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍, ശരീരത്തിലെ അധിക കൊഴുപ്പ് എങ്ങനെയാണ് അണ്ഡാശയത്തെ ബാധിക്കുന്നതെന്നും കോശങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതെന്നും Read More…
Tag: Obesity
186 കിലോ ഭാരമുള്ള 31-കാരന് നിസ്സാര അണുബാധ മാരകമായി : അമിതവണ്ണം രോഗസാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ പഠനം
മുംബൈയില്‍ ഡെന്റല്‍ ഉപകരണങ്ങളുടെ വിതരണക്കാരനായി ജോലി ചെയ്യുന്ന 31 വയസ്സുകാരനായ യുവാവ്, കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലും ഡിസംബറിലും കടുത്ത ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയിലായി. ഓരോ തവണയും ശ്വാസംമുട്ടല്‍ കൂടുകയും ഓക്‌സിജന്റെ അളവ് അപകടകരമാംവിധം താഴുകയും ചെയ്തു. മറ്റ് മാറാരോഗങ്ങളൊന്നും ഇല്ലാതിരുന്നിട്ടും, അമിതവണ്ണം കാരണം ഇദ്ദേഹത്തിന് ഐസിയു ചികിത്സയും വെന്റിലേറ്റര്‍ സഹായവും (BiPAP) ആവശ്യമായി വന്നു. യുവാവിന്റെ ആരോഗ്യപ്രശ്‌നങ്ങളുടെ പ്രധാന കാരണം ‘ക്ലാസ് III ഒബീസിറ്റി’ (അമിതവണ്ണം) ആയിരുന്നു. ഇത് ടൈപ്പ് 2 പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, സ്‌ട്രോക്ക്, Read More…
ഉരുളക്കിഴങ്ങ് കഴിച്ചാൽ നിങ്ങളുടെ വണ്ണം കൂടുമോ? വിദഗ്ധർ പറയുന്നത് ഇങ്ങനെ
പലപ്പോഴും വണ്ണം കൂട്ടുന്ന ഭക്ഷണങ്ങളുടെ പട്ടികയിലാണ് ഉരുളക്കിഴങ്ങിനെ ഉൾപ്പെടുത്താറുള്ളതെങ്കിലും, ശരിയായ രീതിയിൽ കഴിച്ചാൽ ഇതൊരു മികച്ച ആഹാരമാണെന്നാണ് പോഷകാഹാര വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അന്നജം (Carbohydrates) മാത്രമല്ല, ശരീരത്തിന് ആവശ്യമായ നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ ബി6, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് ഉരുളക്കിഴങ്ങ്. കൊളസ്ട്രോളും കൊഴുപ്പും തീരെ കുറവായ ഇതിലെ ‘റെസിസ്റ്റന്റ് സ്റ്റാർച്ച്’ ദഹനം മെച്ചപ്പെടുത്താനും വയറിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്കും സഹായിക്കുന്നു. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ കാർബോഹൈഡ്രേറ്റിനെ പേടിച്ച് ഉരുളക്കിഴങ്ങ് ഒഴിവാക്കേണ്ടതില്ല. ഇതിലെ കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ ദീർഘനേരം Read More…
എന്തൊക്കെ ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ലേ ? ഈ രക്തപരിശോധനകളിലൂടെ കണ്ടെത്താം!
ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹമുള്ളവര്‍ ഭക്ഷണ കാര്യങ്ങളില്‍ കോംപ്രമൈസ് ചെയ്തേ പറ്റൂ. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ ഒഴിവാക്കണം. ശരിയായ പോഷകങ്ങള്‍ കഴിച്ചു കൊണ്ട് വേണം ആരോഗ്യകരമായ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍. ഇങ്ങനെയൊക്കെ ചെയ്തിട്ടും ശരീരഭാരത്തില്‍ യാതൊരു വ്യത്യാസവും ഉണ്ടായില്ലെങ്കില്‍ നമ്മുടെ ശരീരത്തെ കുറിച്ച് കൃത്യമായി മനസിലാക്കുക തന്നെ വേണം. കൊഴുപ്പ് കത്തിച്ച് കളയുന്ന പ്രക്രിയയില്‍ തടസ്സമായി നില്‍ക്കുന്ന ചില ഘടകങ്ങളുണ്ട്. നമ്മുടെ ശരീരത്തിനുള്ളിലെ ഈ ഘടകങ്ങളെ തിരിച്ചറിയാനും ചയാപചയ സംവിധാനത്തിന്റെ കാര്യക്ഷമത മനസ്സിലാക്കാനും സഹായിക്കുന്ന അഞ്ച് പരിശോധനകള്‍ Read More…
അമിതവണ്ണം കുറച്ച് ആകര്‍ഷകമാകാം ; ആയുര്‍വേദത്തില്‍ പരിഹാരമുണ്ട്
അമിതവണ്ണത്തിന്റെ കാരണങ്ങള്‍ പലതാണ്. അതില്‍ ഒന്നാം സ്‌ഥാനം പാരമ്പര്യത്തിനുണ്ട്. അതിനു ശേഷമാണ് അമിതാഹാരവും വ്യായാമക്കുറവുമൊക്കെ. പുതുതലമുറ ജോലിയുടെ പ്രത്യേകതയും അമിത വണ്ണത്തിന് കാരണമാകുന്നുണ്ട് . പണം കൊടുത്ത് ആരും രോഗം വാങ്ങാറില്ല. പക്ഷേ, അമിതവണ്ണം നമ്മള്‍ വരുത്തിവയ്‌ക്കുന്ന രോഗം തന്നെയാണ്. ചില കുടുംബാംഗങ്ങള്‍ക്ക് അമിത വണ്ണം ‘കുടുംബ സ്വത്തായി’ കിട്ടിവരാറുണ്ട്. ഈ പാരമ്പര്യ പ്രതിഭാസം ആരംഭത്തില്‍ തന്നെ മനസിലാക്കി മുന്‍ കരുതലുകളെടുക്കാതിരുന്നാല്‍ പൊണ്ണത്തടിതന്നെ ഫലം. ‘കാണാന്‍ ഒരു ലുക്കില്ല…’ എന്ന തമാശയില്‍ നിന്നുമാറി ഗുതുരമായ ആരോഗ്യപ്രശ്‌നങ്ങളാണ് അമിതവണ്ണം Read More…
പുരുഷന്മാരുടെ അമിതവണ്ണം സെക്സിനു പ്രശ്നമാണോ?
സ്വാഭാവികമല്ലാത്ത രീതിയിൽ ഒരാളുടെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി. സാധാരണഗതിയിൽ, ഈ അവസ്ഥയിൽ ഒരാളുടെ ശരീരഭാരം മാതൃകാപരമായി വേണ്ടതിനെക്കാൾ 20% എങ്കിലും അധികമായിരിക്കും. ഒരാളുടെ ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) 30 അല്ലെങ്കിൽ അതിൽ കൂടുതൽ ആണെങ്കിൽ അയാൾക്ക് അമിതവണ്ണമുണ്ടെന്ന് പറയാം. ഒരാളുടെ ഭാരത്തെ (കി.ഗ്രാമിൽ) ഉയരത്തിന്റെ (മീറ്ററിൽ) വർഗം കൊണ്ട് ഭാഗിച്ചാണ് ബോഡി മാസ് ഇൻഡക്സ് കണക്കാക്കുന്നത്. അമിത ഭാരം ഹൃദയത്തിന്റെയും രക്തധമനികളുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മാത്രമല്ല ലൈംഗിക ജീവിതത്തിലും Read More…
ഈ ചോറ് ഒന്ന് കഴിച്ച് നോക്കൂ, തടി കൂടില്ല; ഇതാണ് ജപ്പാനിലെ ‘ മിറക്കിള്‍ റൈസ്’
തടി കുറയ്ക്കാനായി പല ഡയറ്റും പരീക്ഷിച്ച് മടുത്തിരിക്കുന്നവരാണോ നിങ്ങൾ? ചോറ് ഒഴിവാക്കാനായി പറ്റാത്ത ആളുകള്‍ക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് ഉയര്‍ന്ന കാലറി അടങ്ങിയ കാര്‍ബോഹൈഡ്രേറ്റുകളുടെ അളവ് കുറയ്ക്കുകയെന്നത്. എന്നാല്‍ ചോറ് കഴിച്ച് തടിവെക്കില്ലെന്ന് മാത്രമല്ല വണ്ണം കുറയുകയും ചെയ്യും. എങ്ങനെയെന്നല്ലേ, ജപ്പാനില്‍ ‘ മിറക്കിള്‍ റൈസ്’ എന്ന് വിളിക്കുന്ന ഷിരാതകി എന്നയിനം അരിയെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. അരി എന്നാണ് വിളിക്കുന്നതെങ്കിലും നെല്‍ച്ചെടിയില്‍ നിന്നല്ല ഷിരാതി അരി ഉണ്ടാക്കുന്നത്. കിഴക്കന്‍ ഏഷ്യയില്‍ വളരുന്ന ഒരു കിഴങ്ങുവര്‍ഗ്ഗ സസ്യമായ കൊഞ്ചാക്ക് Read More…
മരുന്നും വ്യായാമവും ഇല്ലാതെയു അമിതവണ്ണം നിയന്ത്രിക്കാം, ഇതൊന്ന് പരീക്ഷിക്കൂ…
മരുന്നു കഴിച്ചും വ്യായാമം ചെയ്തും പലരും അമിതവണ്ണത്തില്‍ നിന്ന് മോചനം നേടാന്‍ ഇന്ന് പലരും ശ്രമിക്കാറുണ്ട്. എന്നാല്‍ ചിട്ടയായ ജീവിതശൈലിയിലൂടെ അമിതവണ്ണം നിയന്ത്രിക്കാവുന്നതാണ്. അമിതവണ്ണം ഉണ്ടാകുന്നതിന് കാരണം ആഹാരം മാത്രമല്ല, ജീവിതശൈലികളും കൊണ്ടാണ്. ബോഡി മാസ് ഇന്‍ഡെക്‌സ് 30ന് മുകളിലുള്ളവര്‍ അമിതവണ്ണമുള്ളവരായി കണക്കാക്കുന്നു. പലതരത്തിലുള്ള രോഗങ്ങളും ഇന്ന് അമിതവണ്ണമുള്ളവരെ ബാധിയ്ക്കാറുണ്ട്. ചിലയാളുകള്‍ക്ക് ഭക്ഷണം നിയന്ത്രിച്ച് തന്നെയാണ് കഴിക്കുന്നതെങ്കിലും ചെയ്യുന്ന ചെറിയ ചില തെറ്റുകള്‍ മൂലം ഭാരം വര്‍ദ്ധിക്കാറുണ്ട്. ഓരോ നേരവും കഴിക്കുന്ന ഭക്ഷണത്തിലെ നാരുകളുടെ അളവ് കൂട്ടുന്നതും Read More…








