പലരും കഷ്ടപ്പെട്ട് ഭാരം കുറയ്ക്കുന്നത് കാണാറുണ്ട്. എന്നാല്‍ ഭാരനിയന്ത്രണത്തിന് ശേഷം അതേഭാരം നിലനിര്‍ത്തിക്കൊണ്ട് പോകുന്നവര്‍ ചുരുക്കമാണെന്ന് തന്നെ പറയേണ്ടി വരും. ചിലര്‍ക്ക് കുറഞ്ഞ ഭാരം അതുപോലെ തന്നെ തിരിച്ചു വരികയും ചെയ്യും. ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന പലരും നേരിടുന്ന ഒരു പ്രശ്നമാണ് ഇത്. ഭാരം കുറഞ്ഞ ആത്മവിശ്വാസത്തില്‍ ചിലരെങ്കിലും തങ്ങളുടെ പഴയ ആഹാരശീലങ്ങള്‍ ചിലത് തിരികെ കൊണ്ടു വരും. അമിതഭാരം കൊണ്ട് കഴിക്കാതെ നിയന്ത്രിച്ച് വച്ചിരുന്നതൊക്കെ ഇനിയാകാം എന്ന് കരുതി കഴിക്കും. കുറഞ്ഞ ഭാരം തിരികെ വരാതിരിയ്ക്കാന്‍ Read More…
Tag: Obesity
2030നു മുൻപേ ലോകത്തിലെ എട്ടിലൊരാള്‍ക്ക് ആളുകൾക്ക് അമിതവണ്ണം, പുതിയ പഠനം
ഭാരം കുറയ്ക്കുക, അമിത വണ്ണം കുറയ്ക്കുക എന്നൊക്കെ പറയുമ്പോള്‍ അത് ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ മാത്രമല്ല, പല ആരോഗ്യ പ്രശ്നങ്ങള്‍ അകറ്റാനും കൂടിയാണ്. അമിതവണ്ണം ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അതിനാല്‍ അമിതഭാരവും വണ്ണവും കുറച്ച് ആരോഗ്യത്തോടെയിരിക്കാന്‍ വ്യായാമത്തിലേര്‍പ്പെടുകയോ ആഹാരക്രമത്തില്‍ മാറ്റം വരുത്തുകയോ ചെയ്യാം. ബോഡി മാസ് ഇന്‍ഡെക്സ് 30ന് മുകളിലുള്ളവരെയാണ് അമിതവണ്ണക്കാരായി കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ കിലോഗ്രാമിലുള്ള ഭാരത്തെ മീറ്ററിലുള്ള ഉയരത്തിന്റെ സ്‌ക്വയര്‍ കൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്ന മൂല്യമാണ് ബോഡി മാസ് ഇന്‍ഡെക്സ്. അമിതവണ്ണത്തെ കുറിച്ചുള്ള Read More…
ഭാരം 100 കിലോ, എഴുന്നേറ്റ് നില്‍ക്കാന്‍ വയ്യ; ഇതിനേക്കാള്‍ മടിയനായ ഒരു തെരുവ് നായ ഉണ്ടോ?
ഇപ്പോള്‍ എങ്ങോട്ട് തിരിഞ്ഞാലും തെരുവ് നായ ആക്രമണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ്. എന്നാല്‍ മടിയനായ എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത തെരുവ് നായ സന്ധിവേദന കൊണ്ടു വിഷമിക്കുകയാണ്. റഷ്യന്‍ നഗരമായ നിസ്നി നോവ്ഗൊറോഡില്‍ താമസിക്കുന്ന ക്രുഗെറ്റ്സ് എന്ന തെരുവ് നായയ്ക്ക് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്തവിധം തടിയാണ് ക്രുഗെറ്റ്സ് എന്ന് പേരിട്ടിരിക്കുന്ന നായയുടെ പ്രശ്നം. റഷ്യയിലെ നിസ്നി നോവ്ഗൊറോഡിലെ സന്നദ്ധപ്രവര്‍ത്തകരാണ് അടുത്തിടെ ഈ തെരുവ് നായയെ കണ്ടെത്തിയത്. അത് എല്ലാ രാത്രിയും വേദനകൊണ്ട് അലറിവിളിക്കുകയാണ്. അസഹനീയമായ സന്ധി വേദന കാരണം കഷ്ടിച്ച് നാല് Read More…



