Crime

സുഹൃത്തിനെ കാണാന്‍പോയ 17കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു; മൃതദേഹം തെരുവുനായ്ക്കള്‍ തിന്നു! പ്രതികള്‍ പ്രായപൂർത്തിയാകാത്തവര്‍

സെൻട്രൽ ഡൽഹിയിൽ സുഹൃത്തിനെ കാണാൻ വീട്ടിൽനിന്ന് ഇറങ്ങിയ പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി. ആറിടത്ത് മാരകമായി കുത്തേറ്റാണ് പെൺകുട്ടി മരിച്ചത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്നുപേരുൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം വയലിൽ തള്ളിയ മൃതദേഹ ഭാഗങ്ങൾ തെരുവുനായ്ക്കൾ കടിച്ചെടുത്ത് കൊണ്ടുവന്നതോടെയാണ് ഈ ദാരുണ സംഭവം പുറംലോകമറിഞ്ഞത്. കഴിഞ്ഞ ഞായറാഴ്ച സ്വരൂപ് നഗറിലെ വയലിൽ നിന്നാണ് പെൺകുട്ടിയുടെ അഴുകിയ നിലയിലുള്ള മൃതദേഹ ഭാഗങ്ങൾ തെരുവുനായ്ക്കൾ കടിച്ചുവലിക്കുന്നതായി നാട്ടുകാർ കണ്ടത്. മൃതദേഹത്തിൽ നിന്ന് കൈകൾ വേർപെട്ട നിലയിലായിരുന്നു, Read More…

Spotlight

ഒരക്ഷരം മിണ്ടിയില്ല, പക്ഷെ കാര്യം വ്യക്തം; നായയുടെ വേഷമിട്ട് കളക്ട്രേറ്റിലെത്തി യുവാവ്, അസാധാരണ പ്രതിഷേധം: വീഡിയോ

തെരുവുനായ ശല്യത്തിനെതിരെ വേറിട്ട അസാധാരണ പ്രതിഷേധവുമായി മധ്യപ്രദേശിലെ ഖണ്ട്വയിൽ ഒരു യുവാവ് രംഗത്തെത്തി. കളക്ടറേറ്റിൽ പൊതുജനങ്ങളുടെ പരാതികൾ കേൾക്കുന്നതിനായി ചേർന്ന യോഗത്തിലേക്ക് നായയുടെ വേഷം ധരിച്ചാണ് യുവാവ് എത്തിയത്. ഖണ്ട്വ മുനിസിപ്പൽ കോർപ്പറേഷനിലെ പ്രതിപക്ഷ നേതാവായ ദീപക് റാത്തോഡും ഈ സമയം യുവാവിനൊപ്പമുണ്ടായിരുന്നു. ഇരുവരും കളക്ടർക്ക് മുന്നിൽ പരാതി ഉന്നയിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നഗരത്തിലെ തെരുവുനായ ശല്യത്തെക്കുറിച്ച് നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെത്തുടർന്നാണ് യുവാവ് ഇത്തരമൊരു Read More…

Lifestyle

വീട്ടില്‍ ഭാര്യയ്ക്ക് സ്നേഹം തെരുവുനായ്ക്കളോട്,കടിയും കിട്ടി; സമ്മര്‍ദവും, ഉദ്ധാരണക്കുറവും; വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ്, 2 കോടി തരാമെങ്കില്‍ സമ്മതമെന്ന് ഭാര്യ

ഭാര്യയുടെ അമിതമായ തെരുവുനായകളോടുള്ള സ്നേഹം കാരണം തന്റെ ജീവിതം നശിച്ചെന്നും അതൊകൊണ്ട് വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് 41കാരന്‍ ഗുജറാത്ത് ഹൈക്കോടതിയില്‍. ഭാര്യ വീട്ടിലേക്ക് കൊണ്ടുവന്ന തെരുവുനായ്ക്കള്‍ തന്റെ മനസ്സമാധാനം നഷ്ടപ്പെടുത്തിയെന്നും പൊതുസമൂഹത്തില്‍ അപമാനിതനായെന്നും ഇയാള്‍ ഹര്‍ജിയില്‍ പറയുന്നു. ആദ്യം ഒരു തെരുവുനായയെയാണ് ഭാര്യ വീട്ടിലേക്ക് കൊണ്ടുവന്നത്. പിന്നാലെ കൂടുതല്‍ നായ്ക്കളെ വീട്ടില്‍ കൊണ്ടുവന്ന് പാര്‍പ്പിച്ചു. നായവളര്‍ത്തല്‍ വിലക്കിയിരുന്ന ഫ്ലാറ്റ് സമുച്ചയത്തിലേക്കാണ് ഭാര്യ ഈ നായ്ക്കളെയെല്ലാം കൊണ്ടുവന്നതെന്നും അവയ്ക്ക് ഭക്ഷണം പാചകം ചെയ്യാനും വൃത്തിയാക്കാനും പരിപാലിക്കാനും തന്നെ നിര്‍ബന്ധിച്ചെന്നും Read More…

Featured Oddly News

ഡൽഹി യൂണിവേഴ്സിറ്റി ക്ലാസ് മുറിയിൽ തെരുവ് നായ! വിദ്യാർത്ഥികൾക്ക് അസ്വസ്ഥത, സുപ്രീംകോടതി ജഡ്ജിയെ കാണിക്കണമെന്ന് കമന്റ്

ഡൽഹി യൂണിവേഴ്സിറ്റിയിലെ ഒരു ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾ തിങ്ങിനിറഞ്ഞിരിക്കുമ്പോൾ ഒരു തെരുവ് നായ അലസമായി ക്ളാസിലൂടെ നടന്നുപോകുന്ന വീഡിയോ വൈറലായി. തെരുവ് നായകളെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ സമീപകാല തീരുമാനത്തെച്ചൊല്ലി രാജ്യമെമ്പാടും നടക്കുന്ന ചർച്ചകൾക്കിടയിൽ പുറത്തുവന്ന ഈ ക്ലിപ്പ് ഓൺലൈനിൽ ശക്തമായ പ്രതികരണങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. വീഡിയോയിൽ, വിദ്യാർത്ഥികൾ അവരുടെ ബെഞ്ചുകളിൽ ഇരിക്കുമ്പോൾ ഒരു നായ ക്ലാസ് മുറിയിൽ ചുറ്റിനടക്കുന്നതും, വിദ്യാർത്ഥികളില്‍ അസ്വസ്ഥതയുടെയും ഭയത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതും കാണാം. ചില വിദ്യാർത്ഥികൾ അടക്കം പറയുന്നതും കേൾക്കാം, നായ തിരിഞ്ഞ് ഒരു Read More…

Oddly News

തെരുവ് നായ്ക്കള്‍ ബാലികയെ കടിച്ച് റോഡിലൂടെ വലിച്ചിഴച്ചു; ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു- നടുക്കുന്ന വീഡിയോ

പൂനെയിലെ വഡ്ഗാവ്ശേരി ഏരിയയിൽ കളിച്ചുകൊണ്ടിരുന്ന ഒരു ചെറിയ പെൺകുട്ടിയെ തെരുവ് നായ്ക്കള്‍ കടിച്ച് റോഡിലൂടെ വലിച്ചിഴച്ചു. ആക്രമണത്തിൽ കുട്ടിക്ക് പരിക്കേറ്റു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ, രണ്ട് പെൺകുട്ടികൾ കളിക്കുന്നതിനിടെ നാല് തെരുവ് നായ്ക്കളുടെ ഒരു കൂട്ടം പെട്ടെന്ന് അവരെ ആക്രമിക്കുന്നതായി കാണാം. പെൺകുട്ടികളിൽ ഒരാൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞെങ്കിലും, മറ്റേയാളെ നായ്ക്കൾ പിടികൂടി കുറച്ചുദൂരം വലിച്ചിഴയ്ക്കുകയും ചെയ്തു. WARNING! Visuals May Disturb Some Viewers ഭാഗ്യവശാൽ, രണ്ട് പേർ ഉടൻതന്നെ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയും പെൺകുട്ടിയെ നായ്ക്കളിൽ നിന്ന് Read More…

Oddly News

കളി കാട്ടില്‍ മതി …. തെരുവ് നായ പുള്ളിപ്പുലിയെ 300 മീറ്ററോളം വലിച്ചിഴച്ചു !

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിൽ ഒരു തെരുവ് നായയും പുള്ളിപ്പുലിയും തമ്മിൽ ഏറ്റുമുട്ടി. ഈ ‘പോരാട്ടത്തിൽ’ നായ വിജയിക്കുകയും പുള്ളിപ്പുലിയെ 300 മീറ്ററോളം വലിച്ചിഴക്കുകയും ചെയ്തു. നാസിക്കിലെ നിഫാദിൽ നടന്ന ഈ സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഈ ആഴ്ച ആദ്യം പുള്ളിപ്പുലി പ്രദേശത്തേക്ക് കടന്നു കയറിയപ്പോഴാണ് സംഭവം നടന്നത്. നായ ശക്തമായി തിരിച്ചടിക്കുകയും, പുള്ളിപ്പുലിയെ കടിച്ചു പിടിച്ച് ഒരുപാട് ദൂരം വലിച്ചിഴക്കുകയും ചെയ്തു. നായയുടെ പെട്ടെന്നുള്ള ആക്രമണത്തെ ചെറുക്കാൻ കഴിയാതെ പുള്ളിപ്പുലി ഒടുവിൽ സ്വയം രക്ഷപ്പെട്ട് ഓടിപ്പോയെന്ന് Read More…

Featured Good News

തെരുവുനായയിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ ചാടിയ ജർമ്മൻ ഷെപ്പേർഡ്; വീഡിയോ

തെരുവുനായ്ക്കളുടേയും വളർത്തുനായകളുടെയും ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പൊതുജനങ്ങളിൽ ആശങ്കയുണ്ടാക്കുന്ന ഈ സാഹചര്യത്തിൽ, തെരുവ് നായയിൽ നിന്ന് ഒരു കൂട്ടം കുട്ടികളെ രക്ഷിക്കാൻ ഓടിയെത്തുന്ന ജർമ്മൻ ഷെപ്പേർഡ് നായയുടെ ഹൃദയസ്പർശിയായ വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നു. ഒരു തെരുവ് നായയിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ ഈ നായ ചാടിയിറങ്ങുന്ന ദൃശ്യങ്ങളാണ് X-ൽ പങ്കുവെച്ചിരിക്കുന്നത്. ഒരു അപ്പാർട്ട്‌മെന്റിന്റെ ബാൽക്കണിയിൽ ജർമ്മൻ ഷെപ്പേർഡ് ശാന്തനായി ഇരിക്കുന്നതും താഴെയുള്ള തെരുവ് ശ്രദ്ധിക്കുന്നതുമാണ് വീഡിയോയിൽ ആദ്യം കാണുന്നത്. ഒരു കൂട്ടം കുട്ടികൾ ഓടിപ്പോകുന്നത് കണ്ടതും നായ പെട്ടെന്ന് Read More…

Oddly News

സ്കൂളില്‍ വിളമ്പിയത് തെരുവുനായ തലയിട്ട ഉച്ചഭക്ഷണം; പിന്നാലെ പേവിഷബാധയ്ക്ക് 78 കുട്ടികള്‍ക്ക് കുത്തിവയ്പ് !

ഛത്തീസ്ഗഢിലെ ബലോഡബസാർ ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ വിതരണം ചെയ്യാന്‍ തയ്യാറാക്കിയ ഉച്ചഭക്ഷണത്തില്‍ തെരുവുനായ തലയിട്ടു. ഇത് കണ്ട കുട്ടികള്‍ സ്കൂള്‍ അധികൃതരോട് പരാതി പറഞ്ഞുവെങ്കിലും അത് വകവയ്ക്കാതെ അതേ ഭക്ഷണം തന്നെ കുട്ടികള്‍ക്ക് വിളമ്പി. വിവരം കുട്ടികള്‍ വീട്ടിലെത്തി മാതാപിതാക്കളോട് പറഞ്ഞതോടെ സംഭവം വലിയ പ്രതിഷേധമായി. പിന്നാലെ സ്കൂളിലെ 78 കുട്ടികള്‍ക്ക് പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പെടുത്തു. ആകെ 84 വിദ്യാർത്ഥികൾ ഭക്ഷണം കഴിച്ചുവെന്നാണ് വിവരം. വിദ്യാർത്ഥികൾ വീട്ടിലെത്തി സംഭവം പറഞ്ഞതോടെ രക്ഷിതാക്കളും നാട്ടുകാരും സ്കൂൾ മാനേജ്‌മൻ്റ് കമ്മിറ്റി Read More…

Good News

15,000അടി ഉയരത്തില്‍ ഒറ്റപ്പെട്ടുപോയി; എവിടെ നിന്നോ വന്ന ഒരു തെരുവ് നായ മലമുകളില്‍ വഴികാട്ടി…!

പലപ്പോഴും കാരുണ്യമില്ലാത്ത മനുഷ്യര്‍ ആട്ടിപ്പായിക്കുകയും തല്ലിയോടിക്കുകയും ചെയ്യുന്ന തെരുവ്നായ്ക്കള്‍ മനുഷ്യര്‍ക്ക് എല്ലാക്കാലത്തും തലവേദനയും അതൃപ്തിയുമാണ്. എന്നാല്‍ എല്‍ ഗുറോ ഇംഗ്ളിസ് എന്ന് ഓണ്‍ലൈനില്‍ പരിചയപ്പെടുത്തിയിട്ടുള്ള ഒരു മലകയറ്റക്കാരന്റെ അനുഭവം വെച്ചുനോക്കുമ്പോള്‍ ആ തെരുവ് നായയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ലാറ്റിനമേരിക്കയിലെ പെറുവിലെ ആന്‍ഡെസ് പര്‍വതത്തില്‍ 15,000 അടി മുകളില്‍ കുടുങ്ങിപ്പോയ ഇയാള്‍ക്ക് താഴേയ്ക്കുള്ള വഴി കാട്ടിക്കൊടുത്തത് ഒരു തെരുവ്നായയായിരുന്നു. സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ എല്‍ ഗ്യൂറോ ഇംഗ്ലീസ് അല്ലെങ്കില്‍ ദി ബ്ലോണ്ട് ഇംഗ്ലീഷ്മാന്‍ എന്ന് ഓണ്‍ലൈനില്‍ Read More…