നടി തൃഷയും തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ, തൃഷയുടെ ഒരു പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. വീഡിയോയിൽ തൃഷയുടെ കഴുത്തിലെ താലിമാലയ്ക്ക് സമാനമായ മാലയും കയ്യിലെ മോതിരവുമാണ് ആരാധകർക്കിടയിൽ പുതിയ സംശയങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
ഇരുവരും രഹസ്യമായി വിവാഹം കഴിച്ചോ എന്നാണ് പലരും ചോദിക്കുന്നത്. മാലയിലെ ആലില രൂപത്തിലുള്ള ലോക്കറ്റും കയ്യിലെ പുതിയ മോതിരവുമാണ് ഈ ചിന്തയ്ക്ക് കാരണം. എന്നാൽ ഇത് താലിയല്ലെന്നും, വെറുമൊരു മാല കണ്ടതുകൊണ്ട് വിവാഹം കഴിഞ്ഞെന്ന് പറയാനാകില്ലെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്.
ഇത് 2025-ലെ വീഡിയോ ആണെന്നും എഐ നിർമ്മിതമാണെന്നും പ്രചരണമുണ്ട്. എന്നാൽ കമൽഹാസൻ ചിത്രമായ ‘തഗ് ലൈഫിന്റെ’ പ്രമോഷൻ പരിപാടിക്കിടെയുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ് സൂചന. വിജയും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന നടപടികൾ തുടരുന്നതിനിടയിലാണ് ഈ പുതിയ വിവാദം. ഒരു നടിയുമായുള്ള ബന്ധം ആരോപിച്ചാണ് സംഗീത കോടതിയെ സമീപിച്ചത്. ഇതിനിടെ വിജയ്‌യും തൃഷയും പല വേദികളിലും ഒരുമിച്ചെത്തിയതും, വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ തൃഷ പങ്കെടുത്തതും ചർച്ചകൾക്ക് വീര്യം കൂട്ടിയിട്ടുണ്ട്.




