സ്വന്തമായി കോണ്ടം നിർമാണശാലയുണ്ടെന്നും അവിടെ നിരവധി ജോലിക്കാരുണ്ടെന്നും തന്യ വ്യക്തമാക്കി. ‘‘ഈ വ്യവസായം തിരഞ്ഞെടുക്കുന്നത് അസാധാരണമായും ഇതേപറ്റി സംസാരിക്കുന്നത് മോശമായും ആളുകൾ പലപ്പോഴും കാണുന്നു. ഇവിടെയുള്ള അത്യാധുനിക യന്ത്രങ്ങളെല്ലാം ഇറക്കുമതി ചെയ്തതാണ്. ലെബോറട്ടറിയിൽ പരിശോധിച്ച ശേഷമാണ് ഉത്പന്നം വിതരണത്തിന് അയയ്ക്കുന്നത്. ’’–തന്യ പറഞ്ഞു.
തന്യ ഫാക്ടറിയിലെ തൊഴിലാളികളോട് സംസാരിക്കുന്നതും വിഡിയോയിലുണ്ട്. തന്യയ്ക്ക് നിരവധി ബിസിനസ് സംരംഭങ്ങളുള്ളതായി തൊഴിലാളികളും സമ്മതിക്കുന്നുണ്ട്. എന്നാൽ ബിസിനസ് സംരംഭങ്ങളെ കുറിച്ചുള്ളത് വ്യാജ പ്രചരണങ്ങളാണെന്നും തന്യ കൂട്ടിച്ചേർത്തു. വിശ്വാസവും പിന്തുണയും നൽകുന്നവർക്കു വേണ്ടിയാണ് വിഡിയോ ചെയ്യുന്നതെന്നും അവർ വ്യക്തമാക്കി. ‘‘സത്യം അറിയുന്നതിനു മുൻപ് പലരും എനിക്കു വേണ്ടി സംസാരിച്ചു. ചോദ്യം ചെയ്യാതെ തന്നെ അവർ എന്നെ വിശ്വസിച്ചു. വ്യാജയായ ഒരു പെൺകുട്ടിയെ പിന്തുണച്ചെന്നു പറഞ്ഞ് അവരും പരിഹസിക്കപ്പെട്ടു. എല്ലാ സമയവും ഞാൻ വിമർശിക്കപ്പെട്ടു.’’– തന്യ പറഞ്ഞു.
ബിഗ്ബോസിന്റെ സമയത്ത് പരിപാടിയുടെ അവതാരകൻ സൽമാൻ ഖാനും ചില മത്സരാർഥികളും പരിഹസിച്ചിരുന്നെന്നും തന്യ പറഞ്ഞു. സ്ഥാപനത്തിലെ തൊഴിലാളികളുമായുള്ള ബന്ധത്തെ കുറിച്ച് തന്യ പറഞ്ഞത് ഇങ്ങനെ: ‘എന്റെ ഡ്രവറിനും മറ്റു ജോലിക്കാര്‍ക്കും ചേച്ചി എന്നോ ബോസ് എന്നോ വിളിക്കാം. ഒരിക്കൽ തൊഴിലാളികളിൽ ഒരാൾ നമ്മൾ അവരെ ബോസ് എന്നു വിളിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.’ കൃത്യ സമയത്ത് ശമ്പളം ലഭിക്കാറുണ്ടെന്നും ജോലിഭാരമില്ലെന്നും തൊഴിലാളികളും വെളിപ്പെടുത്തുന്നുണ്ട്.




