ലൈംഗികാപവാദക്കേസില്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയ കാറിനെ സംബന്ധിക്കുന്ന വിവരം പുറത്ത്. ചുവപ്പ് നിറത്തിലുള്ള ഒരു പോളോ കാറായിരുന്നു ഇതെന്നാണ് പുറത്തുവരുന്ന വിവരം. ചുവപ്പ് നിറത്തിലുള്ള വാഹനം നടിയുടേതാണ് ആണോയെന്നും പരിശോധിക്കുന്നു. പഴ്സണല്‍ സ്റ്റാഫില്‍ നിന്നാണ് ഈ നിര്‍ണായക വിവരം ലഭിച്ചത്. കാര്‍ സഞ്ചരിച്ച വഴി കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുകയാണ്
എം എല്‍ എ വാഹനം ഉപേക്ഷിച്ച്, രാഹുല്‍ രക്ഷപെട്ടത് ഈ വാഹനത്തില്‍ ആണെന്നും പൊലീസ് വ്യക്തമാക്കി. കാറിനായുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം രാഹുലുമായി ബന്ധമുള്ള നടിമാരാരൊക്കെയെന്ന ചോദ്യമാണ് കാറുമായി ബന്ധപ്പെട്ട സൂചനകള്‍ പുറത്തുവന്നതോടെ ഉയരുന്നത്.
അതിജീവിത മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് രാഹുല്‍ ഒളിവില്‍ പോയത്. അതിജീവിത മുഖ്യമന്ത്രിയെ കാണാന്‍ പോയ സമയത്ത് രാഹുല്‍ പാലക്കാട് കണ്ണാടിയില്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു.
പരാതി കൊടുത്തെന്ന് അറിഞ്ഞതോടെ ചുവന്ന പോളോ കാറില്‍ കയറിപ്പോകുകയായിരുന്നു. ഇവിടത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. എന്നാല്‍ ഇതേ കാര്‍ തന്നെയാണോ ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് വ്യക്തമല്ല. പാലക്കാട്ടെ രാഹുലിന്റെ കുന്നത്തൂര്‍മേട്ടിലെ ഫ്‌ളാറ്റില്‍ പോലീസ് കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. എന്നാല്‍ യുവതി എത്തിയദിവസത്തെ സി സിടിവി ദൃശ്യം ലഭിച്ചിട്ടില്ല.
അപ്പാര്‍ട്ട്മെന്റിലെ കെയര്‍ ടേക്കര്‍ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിരിക്കാമെന്ന് കരുതുന്നു. ഇവിടെയെത്തിച്ചും പീഡിപ്പിച്ചെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അന്വേഷണ സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്‌തേക്കും.
കേസിലെ അതിജീവിതയെ അപമാനിച്ചതില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും . ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിരിക്കുന്ന രാഹുലിനെ വഞ്ചിയൂര്‍ മജിസ്റ്റേറ്റ് കോടയിലാണ് ഹാജരാക്കുക. കേസില്‍ മറ്റൊരു പ്രതിയായ സന്ദീപ് വാര്യര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.




