Sports

അമേരിക്കയില്‍ ഫെബ്രുവരി വരെ ഓഫ് സീസണ്‍; മെസ്സി ബാഴ്‌സിലോണയിലേക്ക് തിരിച്ചുപോകുമോ?

ലയണല്‍ മെസ്സി ബാഴ്സലോണയിലേക്ക് മടങ്ങുകയാണോ? പ്ലേഓഫ് സാധ്യതയില്‍ നിന്ന് എംഎല്‍എസ് ടീം ഇന്റര്‍ മിയാമി പുറത്തായതോടെ താരത്തെ ബാഴ്‌സിലോണയ്ക്ക് ലോണായി നല്‍കാനുള്ള സാധ്യതകള്‍ തെളിയുകയാണ്. അടുത്ത ഫെബ്രുവരി വരെ കളയില്ല എന്ന സാഹചര്യത്തില്‍ മെസ്സിക്ക് മുന്നില്‍ ഒരു നീണ്ട ഓഫ് സീസണ്‍ വരുന്നതോടെയാണ് ഈ ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.

രണ്ടര വര്‍ഷത്തെ കരാറില്‍ ജൂലൈയിലാണ് മെസ്സിയ മിയാമിയില്‍ ചേര്‍ന്നത്. 13 ലീഗ്, കപ്പ് മത്സരങ്ങളില്‍ കളിച്ച മെസ്സി 12 ഗോളുകള്‍ നേടി മികച്ച ഫോമിലാണ്. അടുത്തിടെ സിന്‍സിനാറ്റിയോട് തോറ്റതിന് മുമ്പ് മെസ്സിക്കൊപ്പം 8-0-4 എന്ന അപരാജിത റെക്കോര്‍ഡ് മിയാമി ആസ്വദിച്ചു. സിന്‍സിനാറ്റി ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ ഒന്നാം സ്ഥാനവും ആദ്യ റൗണ്ടില്‍ ബൈയും ഉറപ്പിച്ചു.

അവരെ സംബന്ധിച്ചിടത്തോളം, യു.എസ്. ഓപ്പണ്‍ കപ്പ് സെമിഫൈനലില്‍ മിയാമിയോട് ഹോം ഗ്രൗണ്ടില്‍ നേരിട്ട തോല്‍വിക്കും ഈ വിജയം പ്രതികാരം ചെയ്തു. ഒക്ടോബറില്‍ പരാഗ്വേയ്ക്കും പെറുവിനുമെതിരായ 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ അര്‍ജന്റീനയ്ക്കുണ്ട്. അതുകൊണ്ട് മെസ്സി ദേശീയ ടീമിനൊപ്പം ചേരും. മിയാമിയുടെ സീസണ്‍ അവസാനിക്കുമ്പോള്‍, ഉറുഗ്വേയ്ക്കെതിരെയും ബ്രസീലിനെതിരെയും വരാനിരിക്കുന്ന യോഗ്യതാ മത്സരങ്ങളില്‍ മെസ്സിയുടെ ഫിറ്റ്നസ് നിലനിര്‍ത്തുക അര്‍ജന്റീനയ്ക്ക് വെല്ലുവിളിയാണ്. ഒക്ടോബര്‍ 18, 21 തീയതികളില്‍ ഷാര്‍ലറ്റിനെതിരായ ഹോം ആന്‍ഡ് എവേ മത്സരങ്ങള്‍ മാത്രമാണ് മിയാമിയുടെ ശേഷിക്കുന്ന ലീഗ് മത്സരങ്ങള്‍.

മെസ്സി ബാഴ്‌സിലോണയിലേക്ക് പോകുന്നതിനെ കുറിച്ച് തനിക്ക് മറ്റൊന്നും അറിയില്ലെന്നാണ് മാര്‍ട്ടിനോ പറഞ്ഞിരിക്കുന്നത്. ലോണില്‍ പോലും മെസ്സി ബാഴ്സലോണയിലേക്ക് മടങ്ങിയെത്താനുള്ള സാധ്യത ആരാധകര്‍ക്കിടയില്‍ കാര്യമായ താല്‍പ്പര്യം സൃഷ്ടിച്ചിട്ടുണ്ട്. ഈ നീക്കം നടക്കാന്‍ സാധ്യതയില്ലെങ്കിലും, അര്‍ജന്റീന ഇതിഹാസത്തിന് ക്ലബ്ബില്‍ അവസാനമായി ഒരു റണ്‍ നല്‍കാന്‍ ബാഴ്സലോണ നോക്കിയേക്കും.