Movie News

അമ്മയുടെ പല സിനിമകളും താന്‍ കണ്ടിട്ടില്ല: കാരണം വെളിപ്പെടുത്തി കജോള്‍

അമ്മ തനുജയുടെ പല സിനിമകളും താന്‍ കണ്ടിട്ടില്ലെന്ന് നടി കജോള്‍. സിനിമയില്‍ അമ്മ കരയുന്നത് കാണാന്‍ ബുദ്ധിമുട്ടാണെന്ന് കജോള്‍ പറയുന്നു. അടുത്തിടെ ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ അമ്മ തനുജയുടെ പല സിനിമകളും കണ്ടിട്ടില്ലെന്ന് കജോള്‍ തുറന്നു പറഞ്ഞിരുന്നു. കാരണം എനിക്ക് അമ്മയില്‍ നിന്ന് എന്നെ വേര്‍പെടുത്താന്‍ കഴിയാറില്ല. അവര്‍ സ്‌ക്രീനില്‍ കരയുമ്പോള്‍ ഞാന്‍ വെറുതെ ഇരുന്നു അലറിക്കരയും എന്നെ സ്‌ക്രീനില്‍ കാണുമ്പോള്‍ എന്റെ കുട്ടികള്‍ക്കും ഇങ്ങനെ തന്നെയായിരിക്കും തോന്നുന്നത് എന്ന് കജോള്‍ പറയുന്നു.

അതിനാല്‍ അവര്‍ക്കും എന്റെ സിനിമ കാണാന്‍ കഴിയില്ല. മക്കളായ നൈസയും യുഗും തന്റെ സിനിമകള്‍ പലപ്പോഴും കാണാറില്ലെന്ന് കജോള്‍ പറയുന്നു. മക്കള്‍ തന്റെ സിനിമ കാണുമ്പോള്‍ സിനിമയില്‍ ഒരുപാട് കരയുന്നതിനെക്കുറിച്ച് അവര്‍ തന്നെ കളിയാക്കുമെന്ന് കജോള്‍ പറയുന്നു. സമീപഭാവിയില്‍ ഒരു കോമഡി സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും നടി കുട്ടിച്ചേര്‍ത്തു. തന്റെ ഭര്‍ത്താവും നടനുമായ അജയ്‌ദേവഗണിന്റെ പ്രിയപ്പെട്ട ചിത്രങ്ങളെക്കുറിച്ചും കജോള്‍ സംസാരിച്ചു.

കമ്പിനിയും, ഭഗത് സിങ്ങും ഒക്കെ തനിക്ക് ഇഷ്മാണ്. റണ്‍വേയും നന്നായിട്ടുണ്ട് എന്നു നടി അഭിപ്രായെപ്പട്ടു. റണ്‍വേയില്‍ അദ്ദേഹം ശരിക്കും നല്ലവനാണെന്ന് താന്‍ കരുതിയെന്ന് കജോള്‍ പറയുന്നു. രണ്ട് മൂന്നു മണിക്കൂര്‍ സിനിമ കാണാന്‍ ഇരിക്കുന്നത് തനിക്ക് വെല്ലുവിളിയാണ് എന്നും ഒരുപാട് സങ്കടപ്പെടുത്തുന്ന സിനിമകള്‍ കാണരുതെന്നാണ് തന്റെ തീരുമാനം എന്നും അവര്‍ പറഞ്ഞു. ലിഗല്‍ ഡ്രാമ സിരീസായ ട്രയലില്‍ കജോള്‍ അഭിഭാഷക വേഷത്തിലാണ് എത്തുന്നത്. കജോള്‍ അഭിനയിക്കുന്ന ദോ പാട്ടി എന്ന ഒടിടി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. കൃതി സനോന്‍ ആണ് ഇതിന്റെ നിര്‍മാതാവ്. രേവതി സംവിധാനം ചെയ്ത സലാം വെങ്കിയാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്ത കജോളിന്റെ ഏറ്റവും പുതിയ ചിത്രം.