കൊട്ടാരക്കര: ശബരിമല വിഷയത്തിൽ പിണറായി സർക്കാറിനെ അനുകൂലിച്ച എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പിന്തുണച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ. നാല് നായന്മാർ രാജിവെച്ചാൽ എൻ.എസ്.എസിന് ഒന്നുമില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. സുകുമാരൻ നായരുടെ നിലപാടുകളിൽ രാഷ്ട്രീയമില്ല. എൻ.എസ്.എസിനെ നശിപ്പിക്കാനുള്ള പ്ലാൻ പത്തനംതിട്ടയിലാണ്. ഏത് അലവലാതികൾക്കും ഫ്ലക്സ് അടിക്കാമെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല വിഷയത്തിലെ സർക്കാർ അനുകൂല നിലപാടിന് പിന്നാലെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ ഇന്ന് ആലപ്പുഴയിലും പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. ആലപ്പുഴ നൂറനാട് പണയിൽവിലാസം കരയോഗത്തിന് മുന്നിലും കുട്ടനാട്ടിലുമാണ് ബാനറുകൾ പ്രത്യക്ഷപ്പെട്ടത്. സ്വന്തം കാര്യത്തിനു വേണ്ടി അയ്യപ്പഭക്തരെയും എൻ.എസ്.എസിനെയും പിന്നിൽ നിന്ന് കുത്തിയെന്നും സുകുമാരൻ നായർ രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് ബാനർ ഉയർത്തിയത്. കുട്ടനാട്ടിൽ മങ്കൊമ്പിലായിരുന്നു പോസ്റ്റർ. സുകുമാരൻ നായരുടെ നിലപാടിനെതിരെ മാവേലിക്കര ഇറവങ്കര എൻ.എസ്.എസ് കരയോഗം പ്രമേയം പാസാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം സുകുമാരൻ നായർക്കെതിരെ പത്തനംതിട്ട പ്രമാടം ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുന്നിലാണ് ബാനർ പ്രത്യക്ഷപ്പെട്ടിരുന്നു. കുടുംബ കാര്യത്തിനു വേണ്ടി അയ്യപ്പ ഭക്തരെ പിന്നിൽ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി സുകുമാരൻ നായർ മാറിയെന്നാണ് ളാക്കൂർ എൻ.എസ്.എസ് കരയോഗം കെട്ടിടത്തിന് സമീപത്ത് പ്രത്യക്ഷപ്പെട്ട ബാനറിലെ പരാമർശം. സുകുമാരൻ നായർ സമുദായത്തിന് നാണക്കേടെന്നും ബാനറിൽ പരിഹസിക്കുന്നുണ്ട്. ബാഹുബലിയെ കട്ടപ്പ പിന്നിൽ നിന്ന് കുത്തുന്ന ചിത്രവും കൊടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വെട്ടിപ്പുറം എൻ.എസ്.എസ് കരയോഗ കെട്ടിടത്തിന് മുന്നിലും ഇതേ വാചകങ്ങളോടെ ബാനർ പ്രത്യക്ഷപ്പെട്ടിരുന്നു.