വാർദ്ധക്യത്തിൽ ശരീരം ക്ഷീണിക്കുമെന്നതുകൊണ്ട് വ്യായാമം ചെയ്യുന്നത് കുറയ്ക്കാൻ പൊതുവെ ആളുകൾ നിർദ്ദേശിക്കാറുണ്ട്. എന്നാൽ ഇത് ശരിയല്ലെന്ന് പഠനങ്ങൾ തെളിയിക്കുന്നു. സ്ഥിരമായ വ്യായാമം, പ്രത്യേകിച്ച് സ്ട്രെങ്ത്ത് ട്രെയിനിംഗ്, വാർദ്ധക്യത്തിലും ആരോഗ്യത്തോടെയിരിക്കാനുള്ള രഹസ്യമാണ്.ഇതിന് ഉദാഹരണമാണ്, നൂറ് വയസ്സുള്ള റൂത്ത് എന്ന സ്ത്രീ.
ഓഗസ്റ്റ് 18-ന് Evry.day Club എന്ന ഇൻസ്റ്റഗ്രാം പേജ് പങ്കുവെച്ച ഒരു വീഡിയോയിൽ, റയാൻ ജെയിംസ് എന്ന ഹോസ്റ്റ് റൂത്തിനോട് അവരുടെ ആരോഗ്യത്തിന്റെ രഹസ്യം ചോദിക്കുന്നുണ്ട്. വീഡിയോയിൽ, അവർ ഒരു മണിക്കൂറിൽ ഏകദേശം 4 മൈലോളം ദൂരം വ്യായാമം ചെയ്യാറുണ്ടെന്ന് പറയുന്നു.ആരോഗ്യത്തിന്റെ രഹസ്യംറൂത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് റയാൻ ഇങ്ങനെ കുറിച്ചു, “ഞാൻ ദിവസവും 4 മൈൽ നടക്കാൻ തുടങ്ങി” – അഭിമുഖത്തിൽ, 100-ാം വയസ്സിൽ ആരോഗ്യത്തോടെയിരിക്കുന്നതിന്റെ രഹസ്യം, ദിവസേനയുള്ള വ്യായാമ മുറകൾ, അവർ കഴിക്കുന്ന ഭക്ഷണം എന്നിവയെല്ലാം റൂത്ത് പങ്കുവെക്കുന്നു.”
തന്റെ പ്രായത്തിലും ആരോഗ്യത്തോടെയിരിക്കുന്നതിന്റെ രഹസ്യം എന്താണെന്ന് ചോദിച്ചപ്പോൾ, തന്റെ 78 വയസ്സുള്ള മകളോടൊപ്പം ജിമ്മിൽ പോകാറുള്ള റൂത്ത് ഇങ്ങനെ പറഞ്ഞു, “വിരമിച്ചപ്പോൾ ഞാൻ ദിവസവും 4 മൈൽ നടക്കാൻ തുടങ്ങി. അതാണ് എന്നെ ഇപ്പോഴും മുന്നോട്ട് നയിക്കുന്നത്. ധാരാളം വ്യായാമം ചെയ്യും, നന്നായി ഉറങ്ങും. ഞാൻ രാത്രി 9:30-ന് കിടന്നുറങ്ങും. ധാരാളം പച്ചക്കറികൾ കഴിക്കാറുണ്ട്, ആരോഗ്യത്തോടെയിരിക്കാൻ ശ്രമിക്കുന്നു.




