Featured Lifestyle

‘പിന്തുണയില്ല, നാണം കെടുത്തല്‍ മാത്രം’: വര്‍ക്ക് കോളിനിടയില്‍ പൊട്ടിക്കരഞ്ഞ് യുവ എഞ്ചി നീയര്‍

പൊതുവേ പോഷും സാമ്പത്തികമായി ഏറെ മുന്നോക്കം നല്‍കുന്നതുമായ മേഖലയാണ് ഐടി യെങ്കിലും അത് എങ്ങിനെയാണ് തൊഴിലാളികളെ ചൂഷണത്തിനും സമ്മര്‍ദ്ദത്തിനും വിടുന്നതെന്ന് സൂചിപ്പിക്കുന്ന ഒരു ടെക്കിയുടെ പോസ്റ്റ് വൈറലായി. യുവ സോഫ്റ്റ്‌വേറായ ബെംഗളൂരുവിലെ എഞ്ചിനീയര്‍ പതിവ് ടീം വീഡിയോ കോളിനിടെ പൊട്ടിക്കരയുന്നതാണ് വീഡിയോ.

ലിങ്ക്ഡ്ഇനില്‍ അജ്ഞാതന്‍ പങ്കിട്ട പോസ്റ്റ് രാജ്യത്തുടനീളം പ്രതികരണങ്ങളുടെ ഒരു തരംഗത്തിന് കാരണമായി. നിരന്തരമായ സമ്മര്‍ദവും പിന്തുണയുടെ അഭാവവും അപമാനവും ജീവനക്കാരനെ എങ്ങനെ രാജിവയ്്പ്പിക്കുന്നുവെന്ന് വൈറല്‍ പോസ്റ്റ് വിവരിച്ചു.

ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ പറയുന്നതനുസരിച്ച്, എഞ്ചിനീയര്‍ വളരെ പ്രതീക്ഷയോടെയാണ് കമ്പനിയില്‍ ചേര്‍ന്നത്, എന്നാല്‍ അന്നു മുതല്‍ തുടങ്ങി വെല്ലുവിളികള്‍. ശരിയായ ഓണ്‍ബോര്‍ഡിംഗ് പ്രക്രിയയോ മാര്‍ഗ്ഗനിര്‍ദ്ദേശമോ പ്രോജക്റ്റിന്റെ വിശദീകരണമോ ഇല്ലായിരുന്നു. സഹായമില്ലാതെ ‘എല്ലാം കണ്ടുപിടിക്കാന്‍’ ജീവനക്കാരന്‍ നിര്‍ബ്ബന്ധിരമായി. പ്രോജക്റ്റ് നന്നായി മനസ്സിലാക്കാന്‍ ഒരു ടീം മീറ്റിംഗില്‍ അദ്ദേഹം ഒരു അടിസ്ഥാന ചോദ്യം ചോദിച്ചപ്പോള്‍, പരസ്യമായി പരിഹസിക്കപ്പെട്ടു. പ്രോജക്റ്റിനെക്കുറിച്ച് വ്യക്തത ആവശ്യപ്പെട്ടതിനാല്‍ ഞാന്‍ ഒരു ജി-മീറ്റില്‍ കരഞ്ഞു. അങ്ങനെയാണ് അത് മോശമായതെന്ന് എഞ്ചിനീയറെ ഉദ്ധരിച്ചുള്ള പോസ്റ്റില്‍ പറയുന്നു.

ചോദ്യം ചോദിക്കുന്നത് ഒരു ദൗര്‍ബല്യമായി കാണുന്ന ഒരു സംസ്‌ക്കാരത്തെയാണ് പോസ്റ്റ് വിവരിച്ചത്. ഒടുവില്‍ സഹായം തേടുന്നത് നിര്‍ത്തിയെന്നും പകരം ശ്രദ്ധിക്ക പ്പെടാതെ നില്‍ക്കാനാണ് ശ്രമിച്ചതെന്നും എഞ്ചിനീയര്‍ പറഞ്ഞു. ‘ഞങ്ങള്‍ അഭിനന്ദനം പ്രതീക്ഷിക്കുന്നത് നിര്‍ത്തി. ഇപ്പോള്‍, എല്ലാവരുടെയും മുന്നില്‍ ലജ്ജ തോന്നാറില്ല.” ജീവനക്കാരന്‍ പോസ്റ്റില്‍ പറയുന്നു.

രാത്രി വൈകിയുള്ള കോളുകള്‍, വ്യക്തമല്ലാത്ത പ്രതികരണങ്ങള്‍, ആശങ്കകള്‍ ഉന്നയിക്കുമ്പോഴെല്ലാം പിരിച്ചുവിടല്‍ ഭീഷണി എന്നിവയും എഞ്ചിനീയര്‍ കൈകാര്യം ചെയ്തു. പ്രശ്നങ്ങള്‍ തന്റെ കുറ്റമല്ലാതിരുന്നപ്പോഴും കുറ്റം ടീമിലേക്ക് മാറ്റി. രാജിവയ്ക്കാന്‍ തീരുമാനിച്ചതിന് ശേഷം, ജീവനക്കാരന് കൂടുതല്‍ ശത്രുത നേരിടേണ്ടി വന്നതായി റിപ്പോര്‍ട്ടുണ്ട്. ”മറ്റൊരു ജോലി കണ്ടെത്തിയതില്‍ ഭാഗ്യം. നിങ്ങള്‍ എത്രനാള്‍ അവിടെ നില്‍ക്കുമെന്ന് നോക്കാം.” എക്‌സിറ്റ് മീറ്റിംഗില്‍ മാനേജര്‍ അവനോട് പറഞ്ഞതായി ആരോപിക്കപ്പെടുന്നു.

കമ്പനിയിലെ ജീവനക്കാരന്റെ സമയത്തെ അടയാളപ്പെടുത്തിയ അതേ നിയന്ത്രണ ത്തിന്റെയും വൈകാരിക അവഗണനയുടെയും ഭാഗമായാണ് ഈ പ്രതികരണത്തെ പോസ്റ്റ് വിവരിച്ചത്. വലിയ പ്രതികരണങ്ങളും കിട്ടി. ‘ആളുകള്‍ കമ്പനികള്‍ ഉപേക്ഷി ക്കുന്നില്ല. അവരുടെ അന്തസ്സ് സുരക്ഷിതമല്ലാത്ത അന്തരീക്ഷ ത്തില്‍ അവര്‍ പുറത്തു പോകുന്നു.’ എന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് പോസ്റ്റ് അവസാ നിക്കുന്നത്. നിരവധി ഉപയോക്താക്കള്‍ സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് പോസ്റ്റ് ലിങ്ക്ഡ്ഇനില്‍ ശക്തമായ പ്രതികരണങ്ങള്‍ നേടി. ഒരു മോശം മാനേജര്‍ക്ക് ഒരു സ്വപ്ന ജോലിയെ നരകമാക്കാന്‍ കഴിയുമെന്നായിരുന്നു ഒരു പ്രതികരണം.