Lifestyle

സവാള ദീർഘനാൾ ഫ്രഷായിട്ട് വയ്ക്കണോ ഈ കാര്യങ്ങൾ ചെയ്തോളൂ

എല്ലാ വീടുകളിലും വാങ്ങുന്ന ഒന്നാണ് സവാള. എന്നാല്‍ ലാഭത്തില്‍ കുറച്ച് കൂടുതല്‍ വാങ്ങിയാല്‍ ചീഞ്ഞു പോകാന്‍ സാധ്യതയുള്ള ഒന്നു കൂടിയാണ് സവാള. സവാള ചീഞ്ഞു പോകാതിരിയ്ക്കാനും കുറച്ച് കാലം ഫ്രെഷ് ആയി ഇരിയ്ക്കാനും ഇനി പറയുന്ന മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കാവുന്നതാണ്.

മറ്റ് പച്ചക്കറികള്‍ പോലെ ഉള്ളി ഒരു കാരണവശാലും ഫ്രിഡ്ജില്‍ വയ്ക്കരുത്. തണുത്ത കാലാവസ്ഥയും ഈര്‍പ്പവും ഉള്ളതിനാല്‍ ഉള്ളി അഴുകാനും മുകളില്‍ ഫംഗസ് വളരാനും സാധ്യത വളരെ കൂടുതലാണ്. ഉണങ്ങിയ, വായുസഞ്ചാരമുള്ള സ്ഥലത്ത് ഉള്ളി സൂക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്.

ഉള്ളി വാങ്ങുമ്പോള്‍ ഉണങ്ങിയതും കട്ടിയുള്ളതും വാങ്ങുക. ചീഞ്ഞത് വാങ്ങാതിരിക്കാന്‍ ശ്രമിക്കുക. ഉള്ളിക്ക് പുള്ളികള്‍ ഒന്നും ഉണ്ടാകരുത്, സ്പര്‍ശനത്തിന് മൃദുവായിരിക്കരുത്. അത്തരം ഉള്ളി ദിവസങ്ങളോളം നിലനില്‍ക്കും.

ഉള്ളി വാങ്ങിയ ശേഷം രണ്ട് ദിവസം വെയിലത്ത് വച്ച് ഉണക്കി എടുക്കുക. എന്നിട്ട് സൂക്ഷിക്കുക. ഇതിന് ശേഷം വൃത്തിയുള്ളതും വെയില്‍ കേറാത്തതുമായ സ്ഥലത്ത് സൂക്ഷിക്കാന്‍ ശ്രമിക്കുക. നല്ല വായു സഞ്ചാരം ഉള്ള സ്ഥലത്ത് വച്ചാല്‍ അത് ഫ്രഷായിരിക്കും. ഒരു കാരണവശാലും ഉള്ളി ഉരുളക്കിഴങ്ങിനൊപ്പം സൂക്ഷിക്കരുത്, ഉള്ളി ഉരുളക്കിഴങ്ങിനൊപ്പം കേടാകുമെന്ന് ഉറപ്പാണ്.

ഉള്ളി പ്ലാസ്റ്റിക് കവറിലോ ബാഗിലോ വയ്ക്കാന്‍ പാടില്ല. വായു സഞ്ചാരം കടക്കാത്തത് കൊണ്ട് പലപ്പോഴും ഇത് കേടാകാന്‍ സാധ്യത കൂടുതലാണ്. ഉള്ളി ഒരു പേപ്പര്‍ ബാഗിലോ തുറന്ന കൊട്ടയിലോ ധാരാളം ദ്വാരങ്ങളോ വായു കടക്കാത്ത പാത്രത്തിലോ സൂക്ഷിക്കുക.

അരിഞ്ഞ ഉള്ളി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഇത് മുറിച്ചോ അല്ലെങ്കില്‍ എയര്‍ ടൈറ്റ് കണ്ടെയ്‌നറിലോ പ്ലാസ്റ്റിക് ബാഗിലോ സിപ്പ് ലോക്ക് ഉപയോഗിച്ച് സൂക്ഷിക്കാവുന്നതാണ്. ഇത്തരത്തില്‍ ഉള്ളി പത്ത് ദിവസം ഫ്രഷ് ആയി സൂക്ഷിക്കാം. എന്നാല്‍ ഇതുപോലെ വേവിച്ച ഉള്ളി ഫ്രിഡ്ജില്‍ വച്ചാല്‍ നാല് ദിവസം വരെ മാത്രമേ നല്ലാതിയിരിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *