കറികളിലും ഗ്രേവികളിലും വേവിച്ചോ അല്ലാതെയോ സലാഡുകളിൽ പച്ചയായോ ഒക്കെ കഴിക്കുന്ന സവാള നമ്മുടെ ഭക്ഷണരീതിയുടെ അവിഭാജ്യ ഘടകമാണ്. എങ്കിലും ഒരു ശീലത്തിന്റെ ഭാഗമായി നമ്മളിൽ ഭൂരിഭാഗം പേരും ഇത് കഴിക്കുമ്പോൾ, ഇതിന്റെ പോഷകമൂല്യം തിരിച്ചറിയാതെ പോകുന്നു. ആന്റിഓക്സിഡന്റുകൾ, നാരുകൾ (fiber), അത്യാവശ്യ വൈറ്റമിനുകൾ, മിനറലുകൾ, ഉപകാരപ്രദമായ സസ്യ സംയുക്തങ്ങൾ എന്നിവ അടങ്ങിയ സവാള നമ്മൾ കരുതുന്നതിനേക്കാൾ കൂടുതൽ ആരോഗ്യഗുണങ്ങൾ നൽകാൻ ശേഷിയുള്ളതാണ്. ഭക്ഷണത്തിന് രുചിയും മണവും നൽകാൻ ഉപയോഗിക്കുന്ന സാധാരണ പച്ചക്കറിയാണെങ്കിലും സവാളയിൽ ആന്റിഓക്സിഡന്റുകളും സസ്യ സംയുക്തങ്ങളും Read More…
Tag: onion
മീന്‍ വെജ് ആണന്നേ…., ഉള്ളിയും വെളുത്തുള്ളിയും ചേര്‍ക്കാതെ വച്ചാല്‍ മതി! മന്ത്രിയുടെ വിചിത്ര വാദത്തിനെതിരെ വൻ വിമർശനം
മീൻ നോൺ വെജ് ഭക്ഷണമാണോ? അതെ എന്ന് അത്ര പെട്ടെന്ന് പറയാൻ വരട്ടെ. മീൻ വിഭവങ്ങൾ കഴിക്കാൻ ആഗ്രഹമുള്ള വെജിറ്റേറിയൻസിന് ഏറെ പ്രതീക്ഷ നൽകുന്ന പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് യുപി മന്ത്രി സഞ്ജയ് നിഷാദ്. വെളുത്തുള്ളിയും ഉള്ളിയും ചേർക്കാതെ പാകം ചെയ്യുന്ന മീൻ വിഭവങ്ങളെ വെജിറ്റേറിയനായി കണക്കാക്കാമെന്നാണ് മന്ത്രിയുടെ പുതിയ അവകാശവാദം. ഉത്തരേന്ത്യയിൽ ഇപ്പോൾ പവിത്രമായ ശ്രാവണ (സാവൻ) മാസമാണ് നടക്കുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം പരമശിവന് പ്രാധാന്യമുള്ള ഈ മാസത്തിൽ വിശ്വാസികൾക്ക് കർശനമായ ആചാരങ്ങളുണ്ട്. സാവൻ മാസത്തിൽ മാംസാഹാരം Read More…
വിശ്വാസം, അതാണോ എല്ലാം…. സവാള- വെളുത്തുള്ളി തര്‍ക്കം: 11 വർഷത്തെ ദാമ്പത്യത്തിന് തിരശ്ശീല വീണു
അഹമ്മദാബാദിൽ നിന്നുള്ള ഒരു വിവാഹമോചനക്കേസ് രാജ്യശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. ദമ്പതികള്‍ക്കിടയിലുണ്ടായ ഉള്ളി-വെളുത്തുള്ളി ഉപയോഗവുമായി ബന്ധപ്പെട്ട ദീർഘകാല തർക്കമാണ് 11 വർഷത്തെ ദാമ്പത്യത്തെ തകർത്തത്. ഭക്ഷണരീതിയിലുള്ള ചെറിയ അഭിപ്രായവ്യത്യാസമായി ആരംഭിച്ച വിഷയം, ക്രമേണ ദാമ്പത്യകലഹമായി മാറുകയും, ഒടുവിൽ ഗുജറാത്ത് ഹൈക്കോടതി വരെ നീണ്ട നിയമപോരാട്ടത്തിലും വിവാഹമോചനത്തിലും കലാശിക്കുകയും ചെയ്തു. 2002ല്‍ വിവാഹിതരായ ദമ്പതികള്‍ തമ്മില്‍ മറ്റു പ്രശ്നങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. മതപരമായ വിശ്വാസങ്ങള്‍ ഏറെയുണ്ടായിരുന്ന ഭാര്യ സ്വാമിനാരായണ്‍ വിഭാഗത്തിന്റെ അനുയായിയായിരുന്നു. അവരുടെ വിശ്വാസപ്രകാരം സവാളയും വെളുത്തുള്ളിയും ഭക്ഷണത്തില്‍ ഉപയോഗിക്കാന്‍ പാടില്ല. അതേസമയം Read More…
കറുത്ത പാടുകളുള്ള സവോള ഉപയോഗിക്കാമോ? കരളിന് അപകടകരമാണോ?
സവോളയിലും ഉള്ളിയിലും അകത്ത് കാണുന്ന കറുത്തതോ ഇരുണ്ടതോ ആയ പാടുകൾ സാധാരണയായി ഫംഗസ് അണുബാധയുടെ സൂചനയാണ്. ഇതിന് കാരണം ആസ്പർജില്ലസ് നൈജർ എന്ന ഫംഗസാണ്.സമ്പന്നമായ ആന്റിഓക്‌സിഡന്റുകളും സൾഫർ സംയുക്തങ്ങളും ഉള്ളതുകാരണം കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ഒരു സൂപ്പർഫുഡ് ആയാണ് ഉള്ളി അറിയപ്പെടുന്നത്. എന്നാൽ ഉള്ളിക്ക് അകത്ത് ചിലപ്പോൾ കാണുന്ന ആ കറുത്ത വരയോ പാളിയോ ഒരു മുന്നറിയിപ്പാണ്, അല്ലാതെ നിരുപദ്രവകരമായ ഒരു പാടല്ല. ഇത് ഫംഗസ് കലർന്നതിനെ സൂചിപ്പിക്കുന്നു. ഇത് ആവർത്തിച്ച് കഴിച്ചാൽ നിങ്ങളുടെ കരളിന് ദോഷം Read More…
ഉള്ളി പൂർണ്ണമായും നിരോധിച്ചിരിക്കുന്ന ഇന്ത്യയിലെ ഒരേയൊരു നഗരം; കാരണം…
ജമ്മു കാശ്മീരിലെ കത്രയാണ് ഉള്ളിയും വെളുത്തുള്ളിയും പൂർണ്ണമായും നിരോധിച്ച ഇന്ത്യയിലെ ഏക നഗരം.ഇന്ത്യയിലെ ഭക്ഷണരീതികൾ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്, ഇത് രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യം, ഭൂമിശാസ്ത്രം, കാലാവസ്ഥ, പ്രാദേശികവും പ്രാദേശികവും കാലാനുസൃതവുമായ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ലഭ്യത എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ചിലർ സസ്യാഹാരികളാണ്, മറ്റു ചിലർ മാംസാഹാരികളാണ്. ചില ആളുകൾ ഉള്ളിയും വെളുത്തുള്ളിയും പോലും കഴിക്കില്ല. മിക്കവാറും എല്ലാ ഇന്ത്യൻ അടുക്കളകളിലെയും ഒരു പ്രധാന ചേരുവയാണ് ഉള്ളി. എന്നാൽ ഒരു നഗരം ഉള്ളിയുടെ ഒരു രൂപവും, ഒരു ചെറിയ Read More…
വറുത്ത മീനിനും ബീഫ് ഫ്രൈക്കുമൊപ്പം സവാള കഴിക്കാറുണ്ടോ? അറിയണം ഇക്കാര്യങ്ങള്‍
വറുത്തമീനിനും ബീഫ് ഫ്രൈ അടക്കമുളള ഭക്ഷണങ്ങള്‍ക്കുമൊപ്പം ഹോട്ടലുകാര്‍ സവാളയും നല്‍കാറുണ്ട് . ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ അലങ്കരിക്കുന്നതിന് വേണ്ടിയാണ് പ്രധാനമായും സവാള ചേര്‍ക്കുന്നതെങ്കിലും ഇവ രണ്ടും ഒന്നിച്ച് കഴിക്കാന്‍ ഇഷ്ടമുളളവരാണ് മിക്കവരും. എന്നാല്‍ പൊരിച്ച ഇത്തരം ഭക്ഷണങ്ങള്‍ക്കൊപ്പം സവാള പച്ചയ്ക്ക് കഴിക്കുന്നത് നല്ലതാണോ? ഭക്ഷണത്തില്‍ പാകം ചെയ്യാത്ത സവാള ഉപയോഗിക്കുന്നത് ആരോഗ്യത്തെ എങ്ങനെ ബാധിക്കും? കറികളില്‍ സവാള ചേര്‍ക്കുമ്പോള്‍ നല്ല രുചി കിട്ടുന്നതു കൊണ്ടാണ് ഉപയോഗിക്കുന്നത് തന്നെ. എന്നാല്‍ സവാള പച്ചയ്ക്ക് കഴിക്കാന്‍ ചിലര്‍ക്ക് ഇഷ്ടമല്ല. പക്ഷെ Read More…
കണ്ണുനിറയാതെ ഉള്ളി അരിയാന്‍ മാര്‍ഗമുണ്ട്!
കണ്ണുനിറയാതെ ഉള്ളിയും സവാളയും അരിയാന്‍ മാര്‍ഗമുണ്ട്. കോര്‍ണെല്‍ സര്‍വകലാശാലയിലെ ഗവേഷകരാണു കണ്ണുനീര്‍ വരാതെ ഉള്ളി അരിയാന്‍ ലളിതമായ രീതി കണ്ടെത്തിയത്. അവര്‍ നിര്‍ദേശിക്കുന്ന മാര്‍ഗം വളരെ ലളിതം. മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് മന്ദഗതിയില്‍ ഉള്ളി അരിയുക! ഈ രീതി പിന്തുടര്‍ന്നാല്‍ ഉള്ളിയില്‍നിന്നുള്ള രാസവസ്തു വായുവില്‍ പരക്കുന്നതും കണ്ണിലേക്ക് പതിക്കുന്നതും കുറയും. ഉള്ളിയില്‍നിന്ന് അന്തരീക്ഷത്തില്‍ കലരുന്ന സിന്‍–പ്രൊപ്പേന്‍തിയാല്‍–എസ്–ഓക്‌സൈഡ് എന്ന രാസവസ്തുവാണു കണ്ണുനീരിനു കാരണമെന്നു നേരത്തെ കണ്ടെത്തിയിരുന്നു. ഈ രാസവസ്തുവിന്റെ വ്യാപനം കുറയ്ക്കാനുള്ള മാര്‍ഗമാണു ഗവേഷകര്‍ തിരിച്ചറിഞ്ഞത്. വ്യത്യസ്ത വലുപ്പത്തിലും Read More…
സവാള ദീർഘനാൾ ഫ്രഷായിട്ട് വയ്ക്കണോ ഈ കാര്യങ്ങൾ ചെയ്തോളൂ
എല്ലാ വീടുകളിലും വാങ്ങുന്ന ഒന്നാണ് സവാള. എന്നാല്‍ ലാഭത്തില്‍ കുറച്ച് കൂടുതല്‍ വാങ്ങിയാല്‍ ചീഞ്ഞു പോകാന്‍ സാധ്യതയുള്ള ഒന്നു കൂടിയാണ് സവാള. സവാള ചീഞ്ഞു പോകാതിരിയ്ക്കാനും കുറച്ച് കാലം ഫ്രെഷ് ആയി ഇരിയ്ക്കാനും ഇനി പറയുന്ന മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കാവുന്നതാണ്. മറ്റ് പച്ചക്കറികള്‍ പോലെ ഉള്ളി ഒരു കാരണവശാലും ഫ്രിഡ്ജില്‍ വയ്ക്കരുത്. തണുത്ത കാലാവസ്ഥയും ഈര്‍പ്പവും ഉള്ളതിനാല്‍ ഉള്ളി അഴുകാനും മുകളില്‍ ഫംഗസ് വളരാനും സാധ്യത വളരെ കൂടുതലാണ്. ഉണങ്ങിയ, വായുസഞ്ചാരമുള്ള സ്ഥലത്ത് ഉള്ളി സൂക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്. Read More…
വേനൽക്കാലത്ത് എല്ലാ ദിവസവും ഉച്ചയ്ക്ക് ഉള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
ഉള്ളി വിവിധ വിഭവങ്ങളിൽ ഉപയോഗിച്ചു വരുന്നു. ഇവ പലപ്പോഴും സലാഡുകളിൽ ഒഴിച്ചു കൂടാനവാത്ത ഒരു ഘടകമാണ്. ആ അർത്ഥത്തിൽ, ഉള്ളി ഇല്ലാതെ കറികൾ രുചികരമല്ല എന്നും പറയാം. വേനൽക്കാലത്ത് പച്ച ഉള്ളി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. ഉള്ളി പാചകത്തിന്റെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല, പോഷകങ്ങൾ നിറഞ്ഞതാണ്. വേനൽക്കാലത്ത് ഉച്ചയ്ക്ക് ഉള്ളി ഭക്ഷണത്തിൽ ചേർക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും. ഉള്ളിയിൽ സോഡിയം, പൊട്ടാസ്യം, വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഫോളേറ്റ് തുടങ്ങിയ മൂലകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പോഷകാഹാര വിദഗ്ധയായ Read More…







